ബിഎസ്എൻഎലിന്റെ അഡാർ പ്ലാൻ ഇതാ; വെറും 51 രൂപ മുടക്കാനുണ്ടെങ്കിൽ കാണാം പൂരം, പക്ഷേ ഇത് നിർബന്ധം

ഇന്ത്യയിൽ ബിഎസ്എൻഎൽ എന്ന ടെലികോം കമ്പനിയോളം മാസ് കാട്ടിയ മറ്റൊരു സ്ഥാപനവും ഉണ്ടാവില്ലെന്ന് പറഞ്ഞാൽ അത് ഒരിക്കല് അതിശയോക്തിയല്ല. എന്തെന്നാൽ അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ അവർ വീണ്ടും ശക്തമായി തിരിച്ചുവന്നുവെന്ന പ്രത്യേകതയാണ് കമ്പനിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് നേട്ടമെങ്കിൽ ബിഎസ്എൻഎലിന്റെ വിശ്വാസ്യത വേറെ ലീഗാണ്.

ബിഎസ്എൻഎലിന്റെ ഒന്നൊന്നര പ്ലാൻ ഇതാ; വെറും 202 രൂപ കൈയിലുണ്ടോ? റീചാർജും നടക്കും ഇൻഷുറൻസും കിട്ടും..!
ബിഎസ്എൻഎലിന്റെ ഒന്നൊന്നര പ്ലാൻ ഇതാ; വെറും 202 രൂപ കൈയിലുണ്ടോ? റീചാർജും നടക്കും ഇൻഷുറൻസും കിട്ടും..!

കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത വിശ്വാസമാണ് അവരുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. അങ്ങനെ നോക്കുമ്പോൾ അവരെ സംബന്ധിച്ച് കൂടുതലായി പറയുന്നതിന് മുൻപ് അവരുടെ ഇപ്പോഴത്തെ നിലയും നമ്മൾ നോക്കണം. ഒരു പതിറ്റാണ്ട് മുൻപ് വരെ നഷ്‌ടത്തിന്റെ കണക്കുകൾ മാത്രമായിരുന്നു ബിഎസ്എൻഎൽ എന്ന കമ്പനിയുടെ പേരിൽ ഉണ്ടായിരുന്നത് എന്ന കാര്യം ഒരിക്കലും മറക്കാൻ പാടില്ല. ഇപ്പോൾ എല്ലാം മാറി, അവർ ഉപഭോക്താക്കൾക്കായി നല്ല ഓഫറുകൾ നൽകി വരികയാണ്.

bsnl

അതിന്റെ ഭാഗമായി ഇപ്പോൾ ബിഎസ്എൻഎൽ ഇപ്പോൾ 28 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ വാഗ്‌ദാനം ചെയ്യുന്ന പുതിയ 51 രൂപ പ്രീപെയ്‌ഡ്‌ റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. ഈ പ്ലാൻ പ്രതിദിനം ഏകദേശം 1.82 രൂപ എന്ന കുറഞ്ഞ നിരക്കിൽ പ്രവർത്തിക്കുന്നു.

ഇത് ടെലികോം വിപണിയിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ എൻട്രി ലെവൽ മൊബൈൽ ഓഫറുകളിൽ ഒന്നാണ്. എന്നിരുന്നാലും, ഈ ഓഫർ പുതിയ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഫസ്‌റ്റ് റീചാർജ് കൂപ്പൺ (എഫ്ആർസി) ആയി മാത്രമായി ലഭ്യമാണ്, നിലവിലുള്ള വരിക്കാർക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

51 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി കാലയളവിൽ പ്രതിദിനം 2 ജിബി ഹൈ-സ്‌പീഡ് ഡാറ്റ നൽകുന്നു, ഇത് മൊത്തം 56 ജിബിയാണ്. ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ലോക്കൽ, എസ്‌ടിഡി, റോമിംഗ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും ലഭിക്കും. പ്രതിദിന ഹൈ-സ്‌പീഡ് ഡാറ്റ പരിധി അവസാനിച്ചുകഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ഈ പ്ലാനിൽ ഒടിടി സബ്‌സ്‌ക്രിപ്ഷൻ ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുന്നില്ല.

ഇന്ത്യയിലെ എല്ലാ ടെലികോം സർക്കിളുകളിലും ഫസ്‌റ്റ് റീചാർജ് കൂപ്പൺ ലഭ്യമാണ്, ഇത് ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക റീചാർജ് പ്ലാറ്റ്ഫോം വഴി ലഭിക്കും. ഇത് ആദ്യ റീചാർജ് ഓഫറായതിനാൽ, ഇതിനകം ബിഎസ്എൻഎൽ സിം കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള കണക്ഷനുകളിൽ പ്ലാൻ സജീവമാക്കാൻ കഴിയില്ല. ഓഫറിൽ താൽപ്പര്യമുള്ളവർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒരു പുതിയ ബിഎസ്എൻഎൽ കണക്ഷൻ നേടേണ്ടതുണ്ട്.

ജിയോയുടെ ഹാപ്പി ന്യൂ ഇയർ 2.0 പ്ലാനുകൾ നിങ്ങളെ ഞെട്ടിക്കും; പ്രീപെയ്‌ഡ്‌ പ്ലാനുകളുടെ മികച്ച കളക്ഷൻ, അറിയാം
ജിയോയുടെ ഹാപ്പി ന്യൂ ഇയർ 2.0 പ്ലാനുകൾ നിങ്ങളെ ഞെട്ടിക്കും; പ്രീപെയ്‌ഡ്‌ പ്ലാനുകളുടെ മികച്ച കളക്ഷൻ, അറിയാം

പ്രതിദിനം 1 ജിബി ഡാറ്റയുള്ള 1 രൂപ പ്ലാൻ, പരിധിയില്ലാത്ത കോളുകൾ, 24 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉൾപ്പെടെ മറ്റ് എൻട്രി ലെവൽ ഫസ്റ്റ് റീചാർജ് ഓപ്ഷനുകളും ബിഎസ്എൻഎൽ നൽകി വരുന്നുണ്ട്. പുതിയ 51 രൂപ പ്ലാൻ ഉയർന്ന ദൈനംദിന ഡാറ്റ അലവൻസും ദൈർഘ്യമേറിയ സാധുതയും വാഗ്‌ദാനം ചെയ്യുന്നു, ഇത് ബിഎസ്എൻഎല്ലിന്റെ നെറ്റ്‌വർക്ക് സേവനങ്ങൾ അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന ഓപ്ഷനായി മാറുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma