ബിഎസ്എൻഎൽ രാജാവ് തന്നെ; ബജറ്റ് ഫ്രണ്ട്ലി നൽകാൻ മറ്റാർക്ക് കഴിയും? 1000 രൂപയിൽ താഴെയുള്ള പ്ലാനുകൾ ഇതാ
രാജ്യത്ത് ബിഎസ്എൻഎൽ എന്ന കമ്പനിയോളം മാസ് കാട്ടിയ മറ്റൊരു സ്ഥാപനവും ഉണ്ടാവില്ലെന്ന് പറഞ്ഞാൽ അത് ഒരിക്കല് അതിശയോക്തി ആവില്ല. എന്തെന്നാൽ അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ അവർ വീണ്ടും ശക്തമായി തിരിച്ചുവന്നുവെന്ന പ്രത്യേകതയാണ് അവരെ വേറിട്ട് നിർത്തുന്നത്. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് നേട്ടമെങ്കിൽ ബിഎസ്എൻഎലിന്റെ വിശ്വാസ്യത വേറെ ലീഗാണ്.
കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത വിശ്വാസമാണ് അവരുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. അങ്ങനെ നോക്കുമ്പോൾ അവരെ സംബന്ധിച്ച് കൂടുതലായി പറയുന്നതിന് മുൻപ് അവരുടെ ഇപ്പോഴത്തെ നിലയും നമ്മൾ നോക്കണം. ഒരു പതിറ്റാണ്ട് മുൻപ് വരെ നഷ്‌ടത്തിന്റെ കണക്കുകൾ മാത്രമായിരുന്നു ബിഎസ്എൻഎൽ എന്ന കമ്പനിയുടെ പേരിൽ ഉണ്ടായിരുന്നത് എന്ന കാര്യം ഒരിക്കലും മറക്കാൻ പാടില്ല.

ഓരോ ഘട്ടത്തിലും തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട് ശേഷി മനസിലാക്കി കൊണ്ടാണ് അവർ മുന്നേറിയത് എന്ന് നമുക്ക് നോക്കിയാൽ കാണാവുന്നതാണ്. ഇന്ത്യൻ വിപണിയിൽ ഇപ്പോഴത്തെ സാഹചര്യം നോക്കിയാൽ ബിഎസ്എൻഎൽ പോലെ സാധാരണക്കാരെ പരിഗണിക്കുന്ന മറ്റൊരു കമ്പനിയെ മഷിയിട്ട് നോക്കിയാലും നിങ്ങൾക്ക് കാണാൻ കഴിയില്ല. അതാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.
ശരിക്കും പറഞ്ഞാൽ കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ വലിയ മാറ്റമാണ് ടെലികോം ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. രാജ്യത്തെ ടെലികോം വിപണി കാര്യമായ മാറ്റത്തിന് വിധേയമാകുന്ന കാഴ്‌ച നമ്മളൊക്കെ കണ്ടതാണ്. ചെറിയ മാറ്റമായിരുന്നില്ല അതെന്ന് ഓർക്കുകയും വേണം. ഇന്നത്തെ കാലത്ത് 1000 രൂപയുടെ താഴെ കൊടുത്താൽ മികച്ച പ്ലാനുകൾ നൽകുന്നതിൽ ബിഎസ്എൻഎൽ തന്നെയാണ് മുന്നിൽ, ഏതൊക്കെ പ്ലാനുകൾ എന്ന് നോക്കാം.
ബിഎസ്എൻഎൽ 997 രൂപ പ്ലാൻ
ദീർഘകാലാവധിയുള്ള പ്രീപെയ്‌ഡ് റീച്ചാർജ് പ്ലാനുകൾ തേടുന്നവർക്ക് ബിഎസ്എൻഎല്ലിന്റെ 997 രൂപ പ്ലാൻ മികച്ച ഓപ്ഷനാണ്. അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, ദിവസേന 2 ജിബി ഡാറ്റ എന്നിവ ഇത് വാഗ്‌ദാനം ചെയ്യുന്നു. ഡാറ്റാ പരിധി കഴിഞ്ഞാൽ വേഗത 40 കെബിപിഎസ് ആയി കുറയും. സാധാരണ, ഇതിന് 150 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. എന്നാൽ മാർച്ച് 31-ന് മുമ്പ് റീച്ചാർജ് ചെയ്യുന്നവർക്ക് പൊതുമേഖലാ ടെലികോം ഓപ്പറേറ്റർ 14 ദിവസത്തെ അധിക വാലിഡിറ്റി നൽകുന്നു.
ബിഎസ്എൻഎൽ 347 രൂപ പ്ലാൻ
പ്രതിദിന ആനുകൂല്യങ്ങളുള്ള ഒരു ഇടത്തരം പ്ലാൻ ആഗ്രഹിക്കുന്നവർക്ക് 347-ന്റെ പ്ലാൻ പ്രായോഗികമായൊരു തിരഞ്ഞെടുപ്പാണ്. 50 ദിവസത്തെ കാലാവധിയുള്ള ഇതിൽ ദിവസേന 2 ജിബി ഡാറ്റ, അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി കോളുകൾ, 100 എസ്എംഎസ് എന്നിവ ലഭിക്കും. ഇതിന്റെ പ്രതിദിന ചിലവ് ഏകദേശം 6.94 ആണ്. ഡാറ്റാ പരിധി കഴിയുമ്പോൾ വേഗത 40 കെബിപിഎസ് ആയി കുറയും.
ബിഎസ്എൻഎൽ 147 രൂപ പ്ലാൻ
പരിമിതമായ ആവശ്യങ്ങൾക്കായി കുറഞ്ഞ നിരക്കിലുള്ള പ്ലാൻ അന്വേഷിക്കുന്നവർക്ക് 147-ന്റെ ബിഎസ്എൻഎൽ പ്ലാൻ ഏറ്റവും അനുയോജ്യമാണ്. ഈ പട്ടികയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന ചിലവായ 6.12 വരുന്ന ഈ പ്ലാൻ, മൊത്തം കാലാവധിയിലേക്ക് 5 ജിബി ഡാറ്റയാണ് നൽകുന്നത്. മറ്റ് കമ്പനികളുടെ പ്ലാനുകൾ വച്ച് നോക്കുമ്പോൾ ഇത് അങ്ങേയറ്റം ലാഭകരമാണ്.












Click it and Unblock the Notifications