Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ ഞെട്ടിച്ചല്ലോ; എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട പ്ലാനുകൾ, വില 200 രൂപയിൽ താഴെ? നേട്ടമറിയാം

ബിഎസ്എൻഎൽ എന്ന കമ്പനിക്ക് നമുക്കിടയിൽ ഒരു ആമുഖത്തെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യയിൽ ഇപ്പോഴുള്ള ടെലികോം കമ്പനികളിൽ ശക്തരായ ഒരു കൂട്ടരാണ് ബിഎസ്എൻഎൽ. അതും മറ്റ് സ്വകാര്യ കമ്പനികളോട് നേരിട്ട് ഏറ്റുമുട്ടി വിപണിയുടെ ഒരു നല്ല ശതമാനം കൈയടക്കി വച്ചിരിക്കുന്ന ബിഎസ്എൻഎൽ ചില്ലറക്കാർ അല്ലെന്ന് തന്നെ പറയാം. അവരുടെ ഉപഭോക്തൃ അടിത്തറ തന്നെ അതിന് ഉദാഹരണമാണ്.

പറഞ്ഞുവന്നത് ബിഎസ്എൻഎൽ നമുക്കിടയിൽ എത്രത്തോളം സ്വാധീനം ഉണ്ടാക്കി എടുത്തു എന്നതിനെ കുറിച്ചാണ്. കഴിഞ്ഞ കാലങ്ങളിൽ എല്ലാം തന്നെ നിങ്ങൾ പരിശോധിക്കുമായാണെങ്കിൽ ഒരു കാര്യം നിങ്ങൾക്ക് വ്യക്തമായി അറിയാൻ കഴിയും. മറ്റെല്ലാ കമ്പനികളും അവരുടെ ലാഭത്തിനായി നിരക്ക് വർധന നടപ്പാക്കിയപ്പോൾ അതിനൊന്നും മുതിരാതെ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകിയ ഏക കമ്പനിയാണ് ബിഎസ്എൻഎൽ.

bsnlnew

അതിനാൽ തന്നെ അവരുടെ പ്ലാനുകൾ എന്ന് പറയുമ്പോൾ തന്നെ എല്ലാവർക്കും അതിനോട് ഒരു താൽപര്യം തോന്നുക പതിവാണ്. ബജറ്റ് ഫ്രണ്ട്ലി എന്ന വാക്കിനോട് ശരിക്കും നീതിപുലർത്തുന്ന പ്ലാനുകൾ മാത്രമാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. സാധാരണക്കാരനും പണക്കാരനും ഒരുപോലെ താങ്ങാവുന്ന പ്ലാനുകളും ആനുകൂല്യങ്ങളും അവർ നൽകുന്നു. അത്തരത്തിൽ അടുത്തകാലത്തായി കമ്പനി അവതരിപ്പിച്ച 200 രൂപയിൽ താഴെ മാത്രം നിരക്ക് വരുന്ന ചില പ്ലാനുകൾ നമുക്ക് ഇന്ന് പരിചയപ്പെടാം.

107 രൂപ പ്ലാൻ: 35 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നത്, ആകെ 3 ജിബി ഹൈ-സ്‌പീഡ് ഡാറ്റ ഇതിലുണ്ടാകും. അതിനുശേഷം, ഡാറ്റ വേഗത 40 കെബിപിഎസായി കുറയുന്നു. ഇതിൽ 200 മിനിറ്റ് സൗജന്യ വോയ്‌സ് കോളുകൾ (നാഷണൽ റോമിംഗ് ഉൾപ്പെടെ) ഉൾപ്പെടുന്നു. സൗജന്യ ഉപയോഗത്തിന് ശേഷം, സ്‌റ്റാൻഡേർഡ് കോൾ/എസ്എംഎസ് നിരക്കുകൾ ബാധകമാണ്.

141 രൂപ പ്ലാൻ: പ്രതിദിന ഡാറ്റ ആവശ്യമുള്ള ഉപഭോക്താക്കൾക്ക്, ഈ പ്ലാൻ 30 ദിവസത്തേക്ക് 1.5 ജിബി/ദിവസം എന്ന നിരക്കിൽ വാഗ്‌ദാനം ചെയ്യുന്നു. ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകളും 200 എസ്എംഎസും ഇതിൽ ഉൾപ്പെടുന്നു. പ്രതിദിന പരിധികൾ തീർന്നതിന് ശേഷം ഡാറ്റയോ എസ്എംഎസോ ലഭ്യമല്ലെന്ന് മാത്രം.

147 രൂപ പ്ലാൻ: ഈ പ്ലാനിലൂടെ കമ്പനി 10 ജിബി ഹൈ-സ്‌പീഡ് ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു, അതിനുശേഷം വേഗത 40 കെബിപിഎസായി കുറയുന്നു. റോമിംഗ് ഉൾപ്പെടെ അൺലിമിറ്റഡ് കോളുകളും ഇതിൽ ഉൾപ്പെടുന്നു. വാലിഡിറ്റി 30 ദിവസമാണ്. ഒരു മാസത്തെ വാലിഡിറ്റി ഇത്രയും കുറഞ്ഞ വിലയ്ക്ക് ലഭിക്കുമ്പോൾ എങ്ങനെയാണ് നോ പറയുക.

149 രൂപ പ്ലാൻ: ഈ പ്ലാൻ 28 ദിവസത്തേക്ക് 1 ജിബി/ദിവസം, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, 100 എസ്എംഎസ്/ദിവസം എന്നിവ നൽകുന്നു. നിലവിലെ സാഹചര്യത്തിൽ മറ്റേത് കമ്പനി എടുത്താലും ഇത്രയും കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ യാതൊരു സാധ്യതയുമില്ല. ബജറ്റ് അവബോധമുള്ള ഉപഭോക്താക്കൾക്ക് ഒരു മികച്ച ഓഫർ തന്നെയാണ് ഇതെന്ന് തറപ്പിച്ചു പറയാം.

197 രൂപ പ്ലാൻ: ഈ 70 ദിവസത്തെ പാക്ക് ആദ്യ 15 ദിവസത്തേക്ക് 2 ജിബി/ദിവസം നൽകുന്നു, തുടർന്ന് ശേഷിക്കുന്ന കാലയളവിൽ 50 എംബി/ദിവസം ആയി ഇത് കുറയുന്നു. ഡാറ്റ പരിധിക്ക് ശേഷം വേഗത കുറയുമെങ്കിലും ഈ വിലയ്ക്ക് നല്ല ഓഫർ തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ആദ്യ 15 ദിവസത്തേക്ക് വോയ്‌സ് കോളുകൾ പരിധിയില്ലാത്തതാണ്. അതിനാൽ ഇക്കാര്യത്തിലും നിങ്ങൾക്ക് ടെൻഷൻ വേണ്ട.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+