ബിഎസ്എൽഎൽ ഒരു സംഭവം തന്നെ; 100 രൂപയാണോ ബജറ്റ്? ഡാറ്റയും ഫ്രീ കോളും കിട്ടും, ഈ പ്ലാനുകൾ പരീക്ഷിക്കൂ
നമ്മുടെ രാജ്യത്ത് മറ്റേതൊരു ടെലികോം കമ്പനി എന്തൊക്കെ ആശയങ്ങളുമായി രംഗത്ത് വന്നാലും ബിഎസ്എൻഎലിന് സ്വന്തമായ ജനപ്രീതി ഒരു സ്വപ്‌നം മാത്രമായിരിക്കും. അത്രകണ്ട് ജനങ്ങളുമായി ബിഎസ്എൻഎൽ ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. മാറുന്ന സാങ്കേതിക വിദ്യയുടെ കാലത്തും കേവലം 4ജി വേഗത വച്ചുകൊണ്ട് മാത്രം കോടിക്കണക്കിന് ഉപഭോക്താക്കളെ തൃപ്‌തിപ്പെടുത്താൻ കഴിയുന്നുണ്ടെങ്കിൽ അത് വലിയ കാര്യം തന്നെയാണ്.
ജിയോയും എയർടെലും വിഐയും ഒരുമിച്ച് നിന്നാലും ബിഎസ്എൻഎല്ലിന്റെ തട്ട് താണുതന്നെ ഇരിക്കും എന്ന് ആരാധകർ പറയുന്നത് വെറുതെയല്ല. അതിന്റെ കാരണം ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള അവരുടെ പ്ലാനുകളും നീണ്ട വാലിഡിറ്റിയും ഒക്കെയാണ്. അധികം വൈകാതെ 5ജിയിലേക്ക് കൂടി ബിഎസ്എൻഎൽ ചുവടുമാറുമ്പോൾ വലിയ പ്രതീക്ഷ തന്നെയാണ് ഉപഭോക്താക്കൾക്ക് ഉള്ളത്.

അതിനിടയിലും ബിഎസ്എൻഎൽ തങ്ങളുടെ ഉപഭോക്താക്കളെ മറന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. അല്ലെങ്കിൽ പിന്നെ ഇത്രയും കുറഞ്ഞ നിരക്കിൽ അടിപൊളി ഓഫറുകൾ നൽകാൻ ബിഎസ്എൻഎൽ തയ്യാറാവില്ലല്ലോ. അതായത് വെറും നൂറ് രൂപയിൽ താഴെ മാത്രം ചിലവാക്കിയാൽ നിങ്ങൾക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ഇന്ന് വിപണിയിലുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
97 രൂപ പ്ലാൻ: ഈ പ്ലാൻ 15 ദിവസത്തേക്കാണ് കമ്പനി വാലിഡിറ്റി നൽകി വരുന്നത്. ഇതിൽ 30ജിബി ഡാറ്റ (2ജിബി പ്രതിദിന ഡാറ്റ) കമ്പനി ഉപഭോക്താക്കൾക്കായി നൽകിയിരിക്കുന്നു. പ്രതിദിന ഡാറ്റ പരിധി അവസാനിച്ചതിന് ശേഷം, വേഗത 40 കെബിപിഎസ് ആയി കുറയും. ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് ആനുകൂല്യവും നിങ്ങൾക്ക് ലഭ്യമാവും.
98 രൂപ പ്ലാൻ: ഇത് 18 ദിവസത്തേക്ക് ഉപഭോക്താക്കൾക്ക് വാലിഡിറ്റി നൽകുന്നു. മൊത്തം 36 ജിബി ഡാറ്റ (2 ജിബി പ്രതിദിന ഡാറ്റ) ഓഫറിലൂടെ നിങ്ങൾക്ക് ലഭിക്കും. 97 രൂപയുടെ റീചാർജ് പ്ലാൻ പോലെ തന്നെ ഈ പ്ലാനും പ്രതിദിന ഡാറ്റ പരിധിയിൽ പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയുന്നു എന്ന കാര്യം കൂടി ഓർക്കണം.
58 രൂപ പ്ലാൻ: വെറും 58 രൂപയ്ക്ക്, ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ആക്‌സസിനൊപ്പം 7 ദിവസത്തെ വാലിഡിറ്റി കൂടി ലഭിക്കുന്ന പ്ലാനാണ് ഇത്. പ്രതിദിന ഇന്റർനെറ്റ് പരിധി തീർന്നാൽ, വേഗത 40 കെബിപിഎസ് ആയി കുറയും. താങ്ങാനാവുന്ന വിലയിൽ താൽക്കാലിക പരിഹാരം ആവശ്യമുള്ള ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ഏറ്റവും അനുയോജ്യം തന്നെയാണ്.
87 രൂപ പ്ലാൻ: കേവലം 87 രൂപയ്ക്ക്, ഈ പ്ലാൻ 14 ദിവസത്തേക്ക് 1 ജിബി പ്രതിദിന ഹൈ-സ്‌പീഡ് ഡാറ്റ നൽകുന്ന പ്ലാൻ ആണിത്. മൊത്തം 14 ജിബി ഡാറ്റ നിങ്ങൾക്ക് നേടാം. കൂടാതെ ഈ പ്ലാനിൽ അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി കോളുകൾ ഉൾപ്പെടുന്നു. ഇവ കൂടാതെ ചില ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഈ പ്ലാനിലൂടെ ആക്‌സസ് ലഭിക്കുകയും ചെയ്യും.
94 രൂപ പ്ലാൻ: ഈ പ്ലാൻ 30 ദിവസത്തേക്ക് 3 ജിബി പ്രതിദിന ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു, മൊത്തം 90ജിബി ഡാറ്റയാണ് ഇതിൽ നിങ്ങൾക്ക് ലഭ്യമാവുക. പ്രാദേശിക, ദേശീയ കോളുകൾക്കായി ഉപയോക്താക്കൾക്ക് 200 മിനിറ്റ് കൂടി ഓഫറിൽ ലഭിക്കും. കൂടുതൽ ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും തേടുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷൻ ആയിരിക്കും.












Click it and Unblock the Notifications