Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരുമില്ലാത്തവർക്ക് ബിഎസ്എൻഎൽ തുണ; ദിവസം 1.5 ഡാറ്റയും അൺലിമിറ്റഡ് കോളും, വില വെറും 99 രൂപയോ?

ഇനിയുള്ള കാലത്ത് റീചാർജ് വേണ്ടി ചിലവഴിക്കുന്ന തുകയുടെ കാര്യം ഓർക്കുമ്പോൾ ഒരു ശരാശരി മിഡിൽ ക്ലാസ് കുടുംബത്തിനെ സംബന്ധിച്ച് വലിയ ബാധ്യതയാണ് മുന്നിലുള്ളത്. അടുത്തിടെ മുൻനിര ടെലികോം കമ്പനികൾ അവരുടെ നിരക്ക് വലിയ രീതിയിൽ ഉയർത്തുകയും ചെയ്‌തിരുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. അങ്ങനെയുള്ളപ്പോൾ എല്ലാവർക്കും ആശ്രയിക്കാൻ കഴിയുന്ന ഒരേയൊരു കമ്പനിയെ നമുക്ക് മുന്നിലുള്ളൂ.

അത് നമ്മുടെ സ്വന്തം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ആണ്. ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് ഇന്ത്യക്കാർക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. മുൻപൊക്കെ ടെലിഫോൺ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ അവതരിപ്പിച്ച കമ്പനി ഇടയ്ക്കൊന്ന് താഴോട്ട് പോയപ്പോഴാണ് സ്വകാര്യ കമ്പനികൾ അടിച്ചുകേറി വന്നത്. എന്നാൽ ആ കുറവ് നികത്തിക്കൊണ്ട് അവർ ഇപ്പോൾ കാര്യമായ മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്.

bsnloffersnew

അത് അവരുടെ റീചാർജ് പ്ലാനുകൾ ഉൾപ്പെടയുള്ളവയിൽ നമുക്ക് കാണാവുന്നതാണ്. കുറഞ്ഞ വിലയിൽ ഇത്രയധികം സൗകര്യങ്ങൾ നമുക്ക് നൽകുന്ന മറ്റൊരു കമ്പനി നമുക്ക് കാണാൻ കഴിയില്ലെന്നതാണ് വാസ്‌തവം. റിലയൻസ് ജിയോ, ഭാരത് എയർടെൽ, വോഡാഫോൺ ഐഡിയ എന്നിങ്ങനെ ഒട്ടുമിക്ക ടെലികോം കമ്പനികൾക്കും ഇപ്പോൾ ബിഎസ്എൻഎൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ബിഎസ്എൻഎൽ 99 രൂപ റീചാർജ് പ്ലാൻ

വളരെയധികം ഓഫറുകൾ ലഭ്യമായ ബിഎസ്എൻഎൽ പോർട്ട് ഫോളിയോയിലെ ഏറ്റവും ജനപ്രിയമായ പ്ലാനുകളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം. അങ്ങനെ പറയാൻ നിരവധി കാരണങ്ങളുണ്ട്. നിങ്ങൾ ഇതേ നിരക്കിൽ മാറ്റ് കമ്പനികളുടെ ഓഫറുകൾ പരിശോധിച്ചാൽ കാണാൻ കഴിയാത്ത അൺലിമിറ്റഡ് കോൾ, ദിവസേനയുള്ള ഡാറ്റ, സൗജന്യ എസ്എംഎസ് എന്നിങ്ങനെ ഇതിൽ നിങ്ങൾക്ക് കാണാൻ കഴിയും.

22 ദിവസത്തെ വാലിഡിറ്റിയാണ് നിങ്ങൾക്ക് ബിഎസ്എൻഎൽ പ്ലാനിലൂടെ നൽകുന്നത്. എന്നാൽ അത് കേട്ട് മൂക്കത്ത് വിരൽ വയ്‌ക്കേണ്ട കാര്യമില്ല. കാരണം ഒരു മാസം തികച്ചില്ലെങ്കിലും നിങ്ങൾ ദിവസേന ഒന്നര ജിബി ഡാറ്റയും ഈ പ്ലാനിൽ കമ്പനി നൽകുന്നുണ്ട്. നിലവിൽ 4ജി വേഗതയിൽ നിങ്ങൾക്ക് ഈ ഇന്റർനെറ്റ് സേവനം ആസ്വദിക്കാൻ കഴിയും.

ഇതുകൊണ്ടൊന്നും ഓഫർ തീർന്നില്ല. ഒരു ദിവസം നിങ്ങൾക്ക് നൂറ് വീതം എസ്എംഎസുകളും ഓഫറിലൂടെ ബിഎസ്എൻഎൽ നൽകുന്നുണ്ട്. കൂടാതെ ചിലർക്ക് സൗജന്യ കോളർ വെയ്ക്കാനുള്ള അവസരവും ഈ ഓഫറിലൂടെ കിട്ടുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ മറ്റ് കമ്പനികളുടെ ഓഫറുകളെക്കാൾ എത്രയോ മുകളിലാണ് ബിഎസ്എൻഎല്ലിന്റെ ഈ ഓഫർ.

അധികം വൈകാതെ ബിഎസ്എൻഎൽ 5ജി യുഗത്തിലേക്ക് കാലെടുത്ത് വയ്ക്കാനുള്ള സാധ്യതകൾ തെളിയുന്നുണ്ട്. അങ്ങനെയെങ്കിൽ നിലവിൽ 4ജി ഡാറ്റ ആസ്വദിക്കുന്ന സ്ഥാനത്ത് നിങ്ങൾക്ക് അതിവേഗ 5ജി സേവനമാവും ലഭ്യമാവുക. കൂടാതെ മറ്റ് കമ്പനികളിലെ ഉയർന്ന താരിഫ് നിരക്ക് മൂലം ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് കൂടുമാറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+