ബിഎസ്എൻഎല്ലിന്റെ ഉഗ്രൻ ദീപാവലി സമ്മാനം; 300 ദിവസത്തേക്ക് ഇനി റീചാർജ് വേണ്ട, വില 800 രൂപയിൽ താഴെ
ഇന്ത്യയിലെ ടെലികോം കമ്പനികളെല്ലാം ഓഫറുകളുടെ പുറകെയാണ്. ദീപാവലി ഉത്സവ കാലമായതിനാൽ തന്നെ ഉപഭോക്താക്കൾ എല്ലാം ആകാംഷയിലുമാണ്. രാജ്യത്തെ പ്രമുഖ കമ്പനികളായ റിലയൻസ് ജിയോ, ഭാരത് എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവ ഇത്തരത്തിൽ കിടിലൻ ദീപാവലി ഓഫറുമായി രംഗത്ത് വന്നിരുന്നു. അകന്നുപോവുന്ന ഉപഭോക്താക്കളെ കൂടുതൽ അടുപ്പിക്കാനാണ് കമ്പനികൾ ഇത്തരം നീക്കങ്ങൾ നടത്തുന്നത്.
ജിയോയുടെ ദീപാവലി ഓഫറുകൾ വമ്പൻ പ്രതികാരമാണ് വിപണിയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. അൺലിമിറ്റഡ് കോൾ, അതിവേഗ ഇന്റർനെറ്റ് എന്നിങ്ങനെ ഓഫർ പെരുമഴകൾ തന്നെ കമ്പനികൾ തീർക്കുമ്പോഴും ഒട്ടും കുലുങ്ങാതെ മറ്റൊരാൾ ഇവിടെയുണ്ട്. നമ്മുടെ സ്വന്തം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലാണിത്.

ഇതേ ബിഎസ്എൻഎൽ നേരത്തെ തന്നെ മറ്റ് കമ്പനികളെ കടത്തിവെട്ടുന്ന ഉഗ്രൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. നിലവിൽ രാജ്യത്ത് ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയി റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നത് ബിഎസ്എൻഎൽ തന്നെയാണെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. അതിന്റെ ഊട്ടിയുറപ്പിക്കുന്ന ഒരു ഓഫർ കൂടി അവർ വിപണിയിൽ ഇറക്കിയിരിക്കുകയാണ്, അതെന്താണെന്ന് നമുക്ക് നോക്കാം.
ബിഎസ്എൻഎൽ 797 റീചാർജ് പ്ലാൻ
തങ്ങളുടെ പ്രധാന എതിരാളികളെ ഒന്നാകെ അടിച്ചുവീഴ്ത്താൻ ലക്ഷ്യമിട്ട് കൊണ്ടാണ് ബിഎസ്എൻഎൽ ഇ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ കാലയളവിലേക്കുള്ള പ്ലാനുകൾ ചെയ്‌തു മടുത്തവരാണ് നിങ്ങളെങ്കിൽ ഈ ഓഫർ ഏറ്റവും ഗുണമകരമാവും എന്ന കാര്യത്തിൽ ഒട്ടും തർക്കം വേണ്ട. കാരണം ഇതൊരു ദീർഘകാല പ്ലാൻ ആണെങ്കിലും ചിലവ് താരതമ്യേന കുറവാണ്.
300 ദിവസത്തെ സാധുതയോടെ, തടസരഹിതമായ റീചാർജുകൾ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ മികച്ചൊരു ഓപ്‌ഷൻ തന്നെയാണ്. കീശ കീറാതെ തന്നെ സിം പ്രവർത്തനം ഉറപ്പാക്കാൻ ഇതിലൂടെ ഉപഭോക്താക്കൾക്ക് കഴിയും. സെക്കണ്ടറി സിം ആയി ബിഎസ്എൻഎല്ലിനെ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഈ ഓഫർ അങ്ങേയറ്റം ഗുണകരമാണ്.
ഇത്രയൊക്കെ ആണെങ്കിലും ഈ പ്ലാനിൽ ചില കാര്യങ്ങൾ നിർബന്ധമായും അറിയേണ്ടതുണ്ട്. ആദ്യ 60 ദിവസത്തേക്ക് ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ചെയ്യാൻ ഈ ഓഫർ നിങ്ങളെ പ്രാപ്‍തമാക്കുന്നു. പ്രതിദിനം 2ജിബി ഡാറ്റയും ഇതിൽ നിങ്ങൾക്ക് ലഭ്യമാവും. ഏകദേശം 120 ജിബി ഡാറ്റയാണ് നിങ്ങൾക്ക് ആകെ ലഭിക്കുക.
വീട്ടിൽ വൈഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉള്ളവർക്കും ഈ ഓഫർ വളരെയേറെ ഗുണം ചെയ്യും.എന്തെന്നാൽ ഏതാണ്ട് പത്ത് മാസത്തോളം സിം കാർഡ് പ്രവർത്തനരഹിതമാവുമോ എന്ന ചോദ്യത്തിൽ നിന്നും അടിക്കടിയുള്ള റീചാർജിൽ നിന്നും നിങ്ങൾ മുക്തമാവും എന്നതാണ് ഏറ്റവും വലിയ കാര്യം.












Click it and Unblock the Notifications