ദിവസം വെറും 7 രൂപയിൽ താഴെ ചിലവാക്കാമോ? ബിഎസ്എൻഎല്ലിന്റെ അടിപൊളി പ്ലാൻ ഇതാ, ഡാറ്റ സൗജന്യം
ഇന്ത്യൻ ടെലികോം വിപണിയിൽ ശക്തമായ മത്സരമാണ് ഇപ്പോൾ കമ്പനികൾ തമ്മിൽ നടന്നുകൊണ്ടിരിക്കുന്നത്. മുൻനിര സേവന ദാതാക്കളായ ജിയോ, എയർടെൽ, വിഐ എന്നിവർക്ക് പുറമേ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ കൂടി മത്സര രംഗത്തുണ്ട്. ഇവ തമ്മിലുള്ള ഏറ്റുമുട്ടലുകൾ പ്രധാനമായും നടക്കുന്നത് റീചാർജ് പ്ലാനുകളിലൂടെയാണ്. ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കുന്ന കാര്യങ്ങളിൽ ഒന്നാണല്ലോ റീചാർജ് പ്ലാൻ.
അതുകൊണ്ട് തന്നെ എല്ലാ കമ്പനികളും ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് വേണ്ടി മികച്ച ഓഫറുകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. കൂടാതെ ധാരാളം പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നുമുണ്ട്. എന്നാൽ പൊതുവെ സ്വകാര്യ ടെലികോം കമ്പനികൾ നേരിടുന്ന പരാതികളിൽ ഒന്ന് അവയുടെ ഉയർന്ന നിരക്ക് തന്നെയാണെന്ന് സംശയം ഏതുമില്ലാതെ പറയാൻ കഴിയും.

ഇക്കാര്യത്തിൽ ബിഎസ്എൻഎൽ തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. തങ്ങളുടെ താരതമ്യേന കുറഞ്ഞ നിരക്കുകൾ കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുകയാണ് അവർ. നിരവധി ജനപ്രിയ പ്ലാനുകൾ ഇക്കാലയളവിൽ അവർ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നിനെ കുറിച്ചാണ് ഇപ്പോൾ നമ്മൾ പരിശോധിക്കുന്നത്. ഒരു വർഷത്തോളം സേവനം ലഭിക്കുന്ന ഒരു റീചാർജ് പ്ലാൻ കൂടിയാണിത് എന്ന് നേരത്തെ പറയാം.
ബിഎസ്എൻഎൽ 395 ദിവസത്തെ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 395 ദിവസത്തെ പ്രീപെയ്‌ഡ് പ്ലാൻ 2399 രൂപയ്ക്ക് ലഭ്യമാണ്, ശരാശരി പ്രതിദിന ചെലവ് ഏകദേശം 6.57 രൂപയായിരിക്കും ഇതിൽ കണക്ക് കൂട്ടുമ്പോൾ. ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗ് അവസരമാണ് ഈ പ്ലാനിൽ ലഭിക്കുക, കൂടാതെ പ്രതിദിനം 2 ജിബിയുടെ അതിവേഗ ഡാറ്റയും നിങ്ങൾക്ക് ലഭ്യമാവും.
ഒരുപക്ഷേ പ്രതിദിന പരിധി കടക്കുകയാണെങ്കിൽ പോലും ടെൻഷൻ വേണ്ട. ഉപയോക്താക്കൾക്ക് തുടർന്ന് 40 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് തുടരാം. ഈ പ്ലാനിൽ ദിവസവും 100 സൗജന്യ എസ്എംഎസ് നൽകുന്നുണ്ട്. കൂടാതെ ചില ഗെയിമുകൾ, സിങ്ങ് മ്യൂസിക്, വൗ എന്റർടൈൻമെന്റ്, ബിഎസ്എൻഎൽ ട്യൂൺസ് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ നിങ്ങൾക്ക് ലഭിക്കും.
ഇതിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ സമാനമായ പ്ലാനുകൾ മറ്റ് കമ്പനികൾ അവതരിപ്പിച്ചത് വച്ച് നോക്കുമ്പോൾ കാര്യമായ കുറവാണു റീചാർജ് പ്ലാനിൽ ലഭ്യമാവുക. ജിയോ ഇതുപോലെ തന്നെ പ്ലാൻ നിങ്ങൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനിന് 3599 രൂപയാണ് ചിലവ് വരുന്നത്. ഇതിൽ ദിവസേന 2.5 ജിബി ഡാറ്റ ലഭിക്കും. കൂടാതെ ബിഎസ്എൻഎൽ നിലവിൽ നൽകാത്ത 5ജി സേവനം കൂടി ജിയോ നൽകുന്നുണ്ട് എന്നത് മാത്രമാണ് പ്രധാന കാര്യം.












Click it and Unblock the Notifications