ഡാറ്റ തീര്‍ന്ന് പോയോ? 200 രൂപയില്‍ പ്രശ്നം പരിഹരിക്കാം, അറിഞ്ഞിരിക്കാം ഈ ഡാറ്റ വൗച്ചറുകള്‍
ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ മത്സരം ശക്തമാക്കാന്‍ ബിഎസ്എന്‍എല്‍. മറ്റ് കമ്പനികളുമായി മത്സരം ശക്തമാകുന്നതിനിടെ ആകര്‍ഷണീയമായ പ്ലാനുകളും കമ്പനി അവതിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് മൊബൈല്‍ ഡാറ്റ വേഗം തീര്‍ന്ന് പോകുന്നു എന്ന പരാതിയുണ്ടോ? എങ്കില്‍ ഇനി ആ പരാതി വേണ്ട. കൈയ്യില്‍ 200 രൂപയുണ്ടെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാം.
200 രൂപയില്‍ താഴെ മാത്രം ചെലവ് വരുന്ന ഡാറ്റ പാക്കേജുകള്‍ നിരവധി ബിഎസ്എന്‍എല്ലിനുണ്ട്. ചെറിയ തുകയ്ക്കുള്ള ഡാറ്റാ വൗച്ചറുകള്‍ മുതല്‍ ചെലവേറിയത് വരെ ഇക്കൂട്ടത്തിലുണ്ട്. പെട്ടെന്ന് ഡാറ്റ തീര്‍ന്ന് പോയാല്‍, ചെറിയൊരു കാലയളവിലേക്ക് നമുക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഈ വൗച്ചര്‍ സഹായിക്കും. അത്തരത്തിലുള്ള ബിഎസ്എന്‍എല്ലിന്റെ പ്രീപെയിഡ് വൗച്ചറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഇന്റര്‍നെറ്റിനായി സ്പെഷ്യല്‍ വൗച്ചറുകള്‍ തന്നെ ബിഎസ്എന്‍എല്ലിനുണ്ട്. 200 രൂപയില്‍ താഴെയുള്ള ആറ് പ്രീപെയ്ഡ് ഡാറ്റ വൗച്ചറുകള്‍ അവര്‍ക്കുള്ളത്. ഇതിന്റെയെല്ലാം കാലാവധി വ്യത്യസ്തമാണ്. ഇവ നല്കുന്ന ഡാറ്റയുടെ അളവും വ്യത്യസ്തമാണ്. പെട്ടെന്ന് ഇപ്പോള്‍ നിങ്ങളുടെ ഡാറ്റ തീര്‍ന്ന് പോയി എന്ന് കരുതി. കുറച്ച് ജോലി കൂടി ഇന്റര്‍നെറ്റ് വഴി തീര്‍ക്കാനുണ്ട് എന്ന് കരുതുക.
എങ്കില്‍ 16 രൂപയുടെ ഡാറ്റ വൗച്ചറുകള്‍ ബിഎസ്എന്‍എല്‍ ലഭ്യമാക്കുന്നുണ്ട്. കുറച്ച് കൂടി വലിയ പാക്കേജാണ് വേണ്ടതെങ്കില്‍ 94, 97, 98, 151, 198 രൂപ നിരക്കില്‍ ഡാറ്റ വൗച്ചറുകള്‍ ലഭ്യമാവും. ഇതിലെ വൗച്ചര്‍ വിശദാംശങ്ങള്‍ പരിശോധിച്ച് നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.16 രൂപയുടെ ഡാറ്റാ പ്ലാനിന് ഒരു ദിവസത്തെ കാലാവധിയാണ് ഉള്ളത്. ഇത് ചെറിയ കാലയളവിലേക്ക് ഉപയോഗിക്കുന്നതായിട്ട് ഉള്ളത്.
രണ്ട് ജിബി ഡാറ്റ 16 രൂപയുടെ പ്ലാനില്‍ ലഭിക്കും. ഇത് അധിക ഡാറ്റ വേണ്ടവര്‍ക്ക് ആദ്യ തിരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ്. എന്നാല്‍ കൂടുതല്‍ വാലിഡിറ്റിയാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ 94 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കാം. മുപ്പത് ദിവസത്തെ സര്‍വീസ് വാലിഡിറ്റി ഈ പ്ലാനിനുണ്ട്. 200 മിനുട്ട് വോയിസ് കോളിംഗും ഇതോടൊപ്പമുണ്ട്. മുപ്പത് ദിവസത്തേക്ക് മൂന്ന് ജിബി ഡാറ്റയും നിങ്ങള്‍ക്ക് ലഭിക്കും.
97 രൂപയുടെ പ്ലാനും ഇതുപോലെ നിങ്ങള്‍ക്ക് കൂടുതല്‍ ദിവസം വേണമെന്നുണ്ടെങ്കില്‍ സ്വീകരിക്കാം. 15 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. രണ്ട് ജിബി ഡാറ്റ നിത്യേന ലഭിക്കും. 98 രൂപയുടെ പ്ലാന്‍ പ്രകാരം 22 ദിവസത്തെ ഡാറ്റാ കാലാവധിയാണ് ലഭിക്കുക. നിത്യേന രണ്ട് ജിബി ഡാറ്റയും ലഭിക്കും. 151 രൂപയുടെ പാക്കേജാണ് അടുത്തത്.
40 ജിബി ഡാറ്റ നിങ്ങള്‍ക്ക് ലഭിക്കും. 28 ദിവസമാണ് സര്‍വീസ് കാലാവധി. സിംഗ് സബ്സ്ക്രിപ്ഷനും ഇതോടൊപ്പം ലഭിക്കും. 198 രൂപയുടെ പ്ലാനാണ് ഏറ്റവും ഒടുവിലുള്ളത്. 40 ദിവസമാണ് ഇതിന്റെ കാലാവധി. നിത്യേന രണ്ട് ജിബി ഡാറ്റ, ലോക്ധന് സര്‍വീസുകള്‍ ലഭിക്കും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications