കീശ കാലിയാവാതെ ആശ തീർക്കാം; 15,000 രൂപയിൽ താഴെയുള്ള ഫോണുകൾ ഇതാ...
എല്ലാം വിരൽത്തുമ്പിൽ കിട്ടുന്ന സ്‍മാർട്ട് യുഗമാണിത്. അതിനാൽ തന്നെ തങ്ങളുടെ ആവശ്യങ്ങളും ഇഷ്‌ടങ്ങളും ഒക്കെ കൃത്യമായി മനസിലാക്കിയാണ് എല്ലാവരും പുതിയ സ്‍മാർട്ട് ഫോൺ വാങ്ങാൻ ചെല്ലുന്നത് പോലും. എങ്കിലും പലപ്പോഴും ബജറ്റ് തന്നെയാണ് അതിലെ ഏറ്റവും വലിയ വെല്ലുവിളി.
ഒരുപക്ഷേ ഇഎംഐ പോലെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാവും പലരും ഫോൺ വാങ്ങാൻ ഒരുങ്ങുക, അങ്ങനെയുള്ളപ്പോൾ ബജറ്റ് വലിയ വിലങ്ങ് തടിയാവും. എന്നാൽ ഇപ്പോൾ കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ നൽകുന്ന നിരവധി ഫോണുകൾ നമുക്ക് മുൻപിലുണ്ട്. മൊബൈൽ ഫോൺ വിപണി കൂടുതൽ വികസിച്ചതോടെ മത്സരവും കൂടി വരികയാണ്.

അതിനാൽ കുറഞ്ഞ വിലയിൽ ഉപയോക്താക്കളെ ആകർഷിക്കുന്ന ബജറ്റ് ഫോണുകൾക്ക് ഇന്ന് വളരെയേറെ പ്രസക്തിയുണ്ട്. അത് കൊണ്ട് തന്നെ ഏവർക്കും താങ്ങാവുന്ന വിലയിലുള്ള, ഇന്ത്യയിൽ ഇന്ന് 15,000 രൂപയ്ക്ക് താഴെ വിൽക്കുന്ന മൊബൈൽ ഫോണുകൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം...
ഷവോമി റെഡ്‌മി 12
ഷവോമി ഈ സെഗ്‌മെന്റിൽ അവതരിപ്പിച്ച ഏറ്റവും കാര്യക്ഷമതയുള്ള ഫോണുകളിൽ ഒന്നാണ് റെഡ്‌മി 12 5ജി. പെർഫോമൻസ് കൊണ്ടും, ഫീച്ചറുകൾ കൊണ്ടും ഈ വില നിലവാരത്തിൽ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണിത്. 6.71-ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 5,000mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. വില 14,999 രൂപ.
റിയൽമി 11x
ലിസ്‌റ്റിലെ മറ്റൊരു മികച്ച ചോയ്‌സ് ആണിത്. പെർഫോമസ്, ഡിസൈൻ, നൽകുന്ന പണത്തിനുള്ള മൂല്യം എന്നിവയിൽ ഒട്ടും പിറകിലല്ല ഈ 5ജി ഫോൺ. ഫുൾ എച്ച്ഡി+ റെസല്യൂഷനുള്ള 6.72 ഇഞ്ച് എൽസിഡി പാനലാണ് ഫോണിന്റെ ഡിസ്‌പ്ലേയിൽ ഉപയോഗിച്ചിരിക്കുന്നത്. 64 എംപി പിൻക്യാമറ മികച്ച അനുഭവം നൽകുന്നു. 14,999 രൂപയാണ് ഈ ഫോണിന്റെ വില.
വിവോ ടി2x
വിവോയുടെ മികച്ച ബജറ്റ് സ്‍മാർട്ട്ഫോണുകളിൽ ഒന്നാണിത്. 6.58-ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്, ഇത് ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട കാഴ്‌ചാനുഭവം പ്രദാനം ചെയ്യുന്നു. 50 എംപി പിൻക്യാമറ ഈ ഫോണിലുണ്ട്. ഈ സെഗ്‌മെന്റിൽ നൽകുന്ന പണത്തിന് ഏറ്റവും മൂല്യം നൽകുന്ന ഫോണുകളിൽ ഒന്നായ ഇതിന് 11,999 രൂപയാണ് വില.
സാംസങ് ഗ്യാലക്‌സി എം14
സ്‍മാർട്ട് ഫോൺ വിപണിയിലെ തലതൊട്ടപ്പന്മാരായ സാംസങിന്റെ ഏറ്റവും മികച്ച ബജറ്റ് ഫോണുകളിൽ ഒന്നായ ഇത് ബാറ്ററി കരുത്തിന്റെ പേരിൽ ശ്രദ്ധേയമാണ്. ഈ ഫോണിന് 6000 mAh ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. 6.6 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 12280 രൂപയാണ് ഈ ഫോണിന്റെ നിലവിലെ വില.
പോകോ എം6 പ്രോ
കുറഞ്ഞ വിലയിൽ ലഭ്യമായ മികച്ച 5ജി ഫോണുകളിൽ ഒന്നാണിത്. പെർഫോമസിന്റെ കാര്യത്തിൽ ഒട്ടും വീഴ്‌ച ചെയ്യാത്തവർക്ക് മികച്ചൊരു ഓപ്‌ഷനാവും ഈ ഫോൺ. ഡ്യുവൽ ടോൺ ഡിസൈൻ ഈ ഫോണിനെ കൂടുതൽ മനോഹരമാക്കുന്നു. 10,999 രൂപയാണ് ഫോണിന്റെ വില.












Click it and Unblock the Notifications