Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ ഉപഭോക്താക്കളേ സന്തോഷ വാർത്ത; ഈ അഞ്ച് റീചാർജ് പ്ലാനുകൾ മാത്രം മതി പണം ലാഭിക്കാം, കാരണം

ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിൽ ഒന്നായി റിലയൻസിന്റെ ജിയോ മാറിയിട്ട് നാളുകൾ ഏറെയായി. ഇന്ത്യക്കാരുടെ സ്‍മാർട്ട്ഫോൺ ഉപയോഗം ഈ നിലയിലേക്ക് വളർത്തുന്നതിൽ ജിയോ സിം വഹിച്ച പങ്ക് ചെറുതല്ലെന്ന് വേണമെങ്കിൽ പറയാം. കാരണം ടെലികോം കമ്പനികൾ പലതും അനിയന്ത്രിതമായ രീതിയിൽ ഉപഭോക്താക്കളിൽ നിന്ന് പണം കൈപ്പറ്റിയിരുന്ന ഒരു കാലത്താണ് ജിയോ രംഗ പ്രവേശം ചെയ്യുന്നത്.

അവിടെ നിന്ന് ഇങ്ങോട്ട് ഈ കമ്പനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൈവച്ച മേഖലകളിൽ എല്ലാം തന്നെ ജയം സ്വന്തമാക്കിയിട്ടുള്ള അംബാനി കുടുംബത്തിന്റെ മികച്ച ഇവിടെയും ആവർത്തിക്കപ്പെട്ടു. ആ പാത ഇപ്പോഴും ജിയോ പിന്തുടർന്ന് വരികയാണ്. ഒരു ഭാഗത്ത് 5ജി പോലെയുള്ള മെച്ചപ്പെട്ട സംവിധാനങ്ങൾ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്ന കമ്പനി മറുഭാഗത്ത് താങ്ങാനാവുന്ന വിലയിൽ സേവനങ്ങൾ ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്.

jiorechargenew

ഇത് അവരുടെ റീചാർജ് പ്ലാനുകളിൽ പലതിലും നിങ്ങൾക്ക് കാണാൻ കഴിയും. ധാരാളം കുറഞ്ഞ ചിലവിലുള്ള ഓഫറുകൾ മുകേഷ് അംബാനി നേതൃത്വം നൽകുന്ന കമ്പനി മുന്നോട്ട് വയ്ക്കുന്നുണ്ട്. മറ്റ് കമ്പനികളെ അപേക്ഷിച്ച് ഗുണകരവും ഉപഭോക്താക്കൾക്ക് താൽപര്യവുമുള്ള അഞ്ച് പ്രധാന റീചാർജ് പ്ലാനുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ജിയോ 122 രൂപയുടെ പ്ലാൻ

റിലയൻസ് ജിയോ 122 രൂപയുടെ പ്ലാൻ പ്രതിദിനം 1 ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുന്ന ഒന്നാണ്. പ്ലാനിന് 28 ദിവസത്തേക്ക് വാലിഡിറ്റിയുണ്ട്. കീശ കീറാതെ തന്നെ മാസം മുഴുവൻ സ്ഥിരമായ ഡാറ്റ വിതരണം ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഏറ്റവും അനുയോജ്യമാണ്. എങ്കിലും ഈ പ്ലാനിൽ വോയ്‌സ് കോളിംഗോ സൗജന്യ എസ്എംഎസ് ആനുകൂല്യങ്ങളോ ഉൾപ്പെടുന്നില്ല എന്നത് പ്രത്യേകം ഓർമ്മയിൽ വയ്ക്കണം.

189 രൂപയുടെ പ്ലാൻ

റിലയൻസ് ജിയോ 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, സൗജന്യ റോമിംഗ്, 300 സൗജന്യ എസ്എംഎസ് എന്നിവ വാഗ്‌ദാനം ചെയ്യുന്ന ആകർഷകമായ 189 രൂപയുടെ പ്ലാൻ പലരുടെയും ഫേവറൈറ്റ് ലിസ്‌റ്റിൽ ഉണ്ടാവുന്ന ഒന്നാണ്. ജിയോ ഉപഭോക്താക്കൾക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ ജിയോയുടെ അനുബന്ധ ആപ്പുകളിലേക്കും ഇതിലൂടെ ആക്‌സസ് ലഭിക്കും.

198 രൂപയുടെ പ്ലാൻ

ഈ പ്ലാൻ ഉപയോക്താക്കൾക്ക് പാക്ക് സജീവമായിരിക്കുമ്പോൾ രണ്ടാഴ്‌ചയിലുടനീളം 28 ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു. പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഹൈ-സ്‌പീഡ് ഡാറ്റ ലഭിക്കും എന്നതാണ് പ്രത്യേകത. പക്ഷേ 14 ദിവസം മാത്രമാണ് ഈ പ്ലാനിന്റെ കാലാവധി.

209 രൂപയുടെ പ്ലാൻ

മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്‌തമായി ജിയോ ഉപഭോക്താക്കൾക്ക് നൽകി വരുൺ ചില പ്രത്യേക പാക്കുകളിൽ ഒന്നാണിത്. 1 ജിബി പ്രതിദിന ഡാറ്റ (ആകെ 22 ജിബി), അൺലിമിറ്റഡ് കോളുകൾ, 100 പ്രതിദിന എസ്എംഎസ്, ജിയോയുടെ വിനോദ സേവനങ്ങളിലേക്കുള്ള ആക്‌സസ് എന്നിവ ഇതിൽ ഉണ്ടാവും. 22 ദിവസം മാത്രമാവും ഇതിന്റെ വാലിഡിറ്റി.

319 രൂപയുടെ പ്ലാൻ

319 രൂപയുടെ ഈ പ്ലാൻ 30 ദിവസത്തെ വിപുലീകൃത വാലിഡിറ്റിയോടെ ലഭ്യമാവും. ഈ പ്രതിമാസ വാലിഡിറ്റി പ്ലാനിൽ ജിയോ ഉപഭോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസും ലഭിക്കും. കൂടാതെ, ഈ പ്ലാനിൽ ജിയോ ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ നൽകും. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ മാത്രം വേഗത 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+