അംബാനി വേറെ ലെവൽ..; 336 ദിവസത്തേക്ക് ഇനി നോ ടെൻഷൻ, ഫ്രീ കോളും 24 ജിബി ഡാറ്റയും ബോണസ്, വില?
ഇന്ത്യയിലെ ടെലികോം മേഖലയിൽ ശക്തമായ സാന്നിധ്യമാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. പ്രവർത്തനം ആരംഭിച്ചിട്ട് എട്ട് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റ് സ്വകാര്യ ടെലികോം കമ്പനികളേക്കാൾ ഒരുപടി മുകളിലാണ് ജിയോ. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിങ്ങനെയുള്ള സ്വകാര്യ കമ്പനികൾ ജിയോയോട് ഏറ്റുമുട്ടാൻ പാടുപെടുകയാണ്. എന്നിട്ടും കുലുക്കമില്ലാതെ നിൽക്കുന്നത് ബിഎസ്എൻഎൽ മാത്രമാണ്.
നിലവിൽ രാജ്യത്തെ ടെലികോം മേഖലയിലെ പോരാട്ടം പൂർണമായും റിലയൻസ് ജിയോയും ബിഎസ്എൻഎലും എന്ന നിലയിലേക്ക് മാറിയെന്നതാണ് പ്രധാന കാര്യം. അതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കമ്പനികൾ മുന്നോട്ട് വയ്ക്കുന്ന റീചാർജ് പ്ലാനുകൾ. ജിയോ പലപ്പോഴും ഇക്കാര്യത്തിൽ മറ്റ് സ്വകാര്യ കമ്പനികളെക്കാൾ ഒരുപടി മുകളിലാണ്. കാരണം ധാരാളം റീചാർജ് ഓഫറുകൾ ബജറ്റ് ഫ്രണ്ട്ലി ആയി ജിയോ അവതരിപ്പിക്കുന്നുണ്ട്.

ഇക്കാര്യത്തിൽ ജിയോയും ബിഎസ്എൻഎല്ലും കടുത്ത പോരാട്ടം തന്നെയാണ് കാഴ്‌ച വയ്ക്കുന്നത്. അഫോർഡബിൾ ആയിട്ടുള്ള, കൂടുതൽ ഉപഭോക്തൃ സൗഹൃദമായ പ്ലാനുകൾ അവതരിപ്പിക്കുക എന്ന ജിയോയുടെ തീരുമാനത്തെ സൂചിപ്പിക്കുന്ന ഒരു പ്ലാൻ അടുത്തിടെ അവതരിപ്പിച്ചിരുന്നു. കുറഞ്ഞ ചിലവിൽ ഏതാണ്ട് ഒരു വർഷത്തോളം കാലാവധി ഉള്ള മികച്ചൊരു പ്ലാൻ തന്നെയാണ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
റിലയൻസ് ജിയോ 1899 രൂപ പ്ലാൻ
ജിയോ അതിന്റെ പോർട്ട്‌ഫോളിയോ അടുത്തിടെ അപ്‌ഡേറ്റ് ചെയ്യുകയും പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. കുറഞ്ഞ ചിലവിൽ 336 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാൻ ആണിതിൽ നൽകിയിരിക്കുന്നത്. ഇത്രയും നീണ്ട വാലിഡിറ്റിയുള്ള ഏറ്റവും താങ്ങാനാവുന്ന ജിയോ പ്ലാൻ ആണിതെന്ന കാര്യത്തിൽ സംശയമില്ല. കൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങൾ കൂടി ഈ പ്ലാനിൽ കമ്പനി നൽകുന്നുണ്ട്.
1899 രൂപ മാത്രമാണ് ഇതിനായി മുടക്കേണ്ടത് എന്നത് നേരത്തെ പറഞ്ഞുവല്ലോ. ഉപയോക്താക്കൾക്ക് വാലിഡിറ്റിയുടെ മുഴുവൻ കാലയളവും അൺലിമിറ്റഡ് കോളിംഗ് സേവനം ആസ്വദിക്കാനുള്ള അവസരമാണ് ജിയോ ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും നിയന്ത്രണങ്ങളില്ലാതെ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകൾ ചെയ്യാം. കൂടാതെ ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലേക്കും 3600 എസ്എംഎസ് വരെ അയക്കാനുള്ള അവസരവുമുണ്ട്.
ഇന്റർനെറ്റ് ഉപയോഗത്തിന്, ഈ പ്ലാൻ 24 ജിബി ഹൈ-സ്‌പീഡ് ഡാറ്റ നിങ്ങൾക്ക് നൽകുന്നു. ഡാറ്റ പരിധി തീർന്നു കഴിഞ്ഞാൽ മറ്റൊരു ഡാറ്റ പ്ലൻ നിങ്ങൾ തിരഞ്ഞെടുക്കേണ്ടി വരും. അതായത് ഈ റീചാർജ് പ്ലാൻ പൂർണമായും കോളിങ് സേവനം ആസ്വദിക്കാൻ താൽപര്യപ്പെടുന്ന ആളുകളെ ലക്ഷ്യമിട്ടുള്ളതാണ്, കൂടാതെ ദീർഘകാല ഓഫർ വേണമെന്ന് ആഗ്രഹിക്കുന്നവരുടെയും. വീട്ടിൽ വൈഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉള്ളവർക്ക് ഏറ്റവും അനുയോജ്യമാണ് ഈ പ്ലാൻ.
എന്നാൽ ചില അധിക ആനുകൂല്യങ്ങളും പ്ലാൻ മുഖേന ഉപഭോക്താക്കൾക്ക് ലഭിക്കും. ഈ പ്ലാനിൽ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷനുകളും ഉൾപ്പെടുന്നു. ഇത് നിങ്ങൾക്ക് പരിധിയില്ലാത്ത വിനോദ പരിപാടികളുടെ പുതിയ ലോകം തന്നെ തുറന്നിടും. നേരത്തെ പറഞ്ഞത് വീട്ടിൽ വൈഫൈ ഉള്ളവർക്ക് ഏറ്റവും അനുയോജ്യമാണ് ഇത്.












Click it and Unblock the Notifications