ആളറിഞ്ഞ് കളിക്കെടാ; അംബാനിയുടെ സ്വന്തം ജിയോ ഒരുക്കുന്ന അഡാർ പ്ലാൻ, 198 രൂപയ്ക്ക് ഇത്രയൊക്കെ കിട്ടുമോ?
രാജ്യത്തെ ടെലികോം മേഖല കൂടുതൽ മത്സരാധിഷ്‌ഠിതമായ രീതിയിൽ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ മേഖലയിൽ ഉണ്ടായിരുന്ന ജിയോയുടെ ആധിപത്യത്തിന് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള കമ്പനികൾ കടുത്ത മത്സരമാണ് കാഴ്‌ച വച്ച് കൊണ്ടിരിക്കുന്നത്. ഇതോടെ ഉപഭോക്താക്കളെ ആകർഷിക്കാൻ കൂടുതൽ വഴി തേടുകയാണ് കമ്പനി ഇപ്പോൾ.
അതിന്റെ ഭാഗമായി നിരവധി ജനപ്രിയ റീചാർജ് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റ, അൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്ന ഇത്തരം റീചാർജ് പ്ലാനുകൾ വിവിധ വില നിലവാരത്തിൽ ലഭ്യമാണ്. അതിൽ തന്നെ വളരെ മികച്ച സേവനങ്ങൾ ലഭിക്കുകയും അധികം വിലയില്ലാത്തതുമായ ചില പ്ലാനുകളുമുണ്ട്.

ജിയോ 198 റീചാർജ് പ്ലാൻ
198 രൂപയുടെ പ്ലാൻ ഒട്ടുമിക്ക ഉപഭോക്താക്കൾക്കും ഒരുപോലെ അനുയോജ്യമാണ്. ഈ പ്ലാനിൽ 14 ദിവസത്തേക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയാണ് ജിയോ നൽകിയിരിക്കുന്നത്, കമ്പനിയുടെ തന്നെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഓഫർ കൂടിയാണിത്. അൺലിമിറ്റഡ് 5ജി കിട്ടുന്നതിന് പുറമേ മറ്റ് നിരവധി ആനുകൂല്യങ്ങളുണ്ട് പ്ലാനിൽ. എന്തൊക്കെയാണ് ഈ പ്ലാനിന്റെ പ്രധാന സവിശേഷതകൾ എന്ന് പരിശോധിക്കാം.
ജിയോയുടെ 198 രൂപ പ്രീപെയ്‌ഡ് റീചാർജ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസും പ്രതിദിനം 2 ജിബി 4ജി ഡാറ്റയും 14 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭ്യമാവും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാൽ കേവലം ഡാറ്റ അല്ലെങ്കിൽ അൺലിമിറ്റഡ് കോൾ എന്നിവ കൊണ്ട് ഇത് തീരുന്നില്ല.
ജിയോ ക്ലൗഡ്, ജിയോസിനിമ, ജിയോടിവി തുടങ്ങിയ ജിയോയുടെ സ്യൂട്ട് ആപ്പുകളിലേക്ക് കൂടുതലായി ആക്‌സസ് ലഭിക്കാനും ഈ ഓഫറിലൂടെ സാധിക്കും. അത് വഴി ഒറ്റ റീചാർജിലൂടെ നിങ്ങൾക്ക് വിനോദ അധിഷ്‌ഠിത പരിപാടികൾ ആസ്വദിക്കാനും അവയുടെ വിശാലമായ അവസരങ്ങൾ അനുഭവിക്കാനും ഉള്ള അവസരമാണ് ലഭിക്കുന്നത്.
അധിക ഫീസ് ഇല്ലാതെ റീചാർജും സാധ്യം
മൈജിയോ ആപ്പ് വഴിയോ പ്രീപെയ്‌ഡ് സേവനങ്ങൾ നൽകുന്ന മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴിയോ 198 രൂപയുടെ പ്ലാൻ നിങ്ങൾക്ക് റീചാർജ് ചെയ്യാവുന്നതാണ്. എന്നാൽ അതിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഇത്തരം സേവനത്തിനായി മൈജിയോ ആപ്പ് അധിക ഫീസൊന്നും ഈടാക്കുന്നില്ല. എന്നാൽ ജിപേ, പേടിഎം, ഫോൺപേ തുടങ്ങിയവയിൽ ഇതിന് നിശ്ചിത തുക ഫീസായി അടയ്‌ക്കേണ്ടി വരുന്നു.
ബിഎസ്എൻഎല്ലുമായി നേർക്കുനേർ
സാധാരണഗതിയിൽ ഇത്തരം ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ കൂടുതലായി അവതരിപ്പിക്കുന്നത് ബിഎസ്എൻഎൽ ആണ്. ഉപയോക്താക്കളുടെ സാമ്പത്തിക ആവശ്യകത അനുസരിച്ച് കുറഞ്ഞ ചിലവിൽ പ്ലാനുകൾ അവതരിപ്പിക്കുക എന്നതാണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം. എന്നാൽ അതിനോട് കിടപിടിക്കുന്ന രീതിയിലാണ് ഇപ്പോൾ ജിയോയും രംഗത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications