Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് താൻ ഡാ റീചാർജ് പ്ലാൻ; ജിയോയും എയർടെലും നേർക്കുനേർ, 700 രൂപയിൽ താഴെ മികച്ച ഓഫർ ആരുടേത്?

ഇന്ത്യൻ വിപണിയിൽ ശക്തമായ മത്സരം കാഴ്‌ച വയ്ക്കുന്ന കമ്പനികളാണ് റിലയൻസ് ജിയോയും ഭാരതി എയർടെലും. ഇരു കൂട്ടരും തങ്ങളുടെ ഉപഭോക്താക്കളുടെ മനസറിഞ്ഞു കൊണ്ടാണ് മുന്നോട്ട് പോവുന്നത്. അവർക്ക് ആവശ്യമായ പ്ലാനുകൾ നല്ല രീതിയിൽ അവതരിപ്പിക്കുകയും അതിലൂടെ നല്ല രീതിയിൽ ഉപഭോക്താക്കളെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് ഈ കമ്പനിയുടെ പൊതുവെയുള്ള ഒരു രീതി എന്നതാണ് പ്രത്യേകത.

അതുകൊണ്ട് തന്നെ ഇക്കൂട്ടരുടെ പ്ലാനുകൾ അറിഞ്ഞു കൊണ്ട് അത് വാങ്ങാൻ കാത്തിരിക്കുന്ന വലിയൊരു ജനവിഭാഗം തന്നെയുണ്ട് ഇവിടെ. രാജ്യത്തെ ആദ്യത്തെ 5ജി സേവനങ്ങളുടെ പിന്നണിയിൽ നിന്ന് പ്രവർത്തിച്ചതും ഇന്ന് ഒട്ടുമിക്ക എല്ലായിടത്തും 5ജി കൊണ്ട് വരികയും ചെയ്‌തതിൽ ഈ രണ്ട് കമ്പനികളുടെയും പങ്ക് ഇല്ലാതാക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെയാണ് മറ്റ് കമ്പനികളിൽ നിന്ന് ഇവർ വേറിട്ട് നിൽക്കുന്നതും.

jiovsairtel

മുകേഷ് അംബാനി നേതൃത്വം നൽകുന്ന ജിയോയെ സംബന്ധിച്ച് നിലവിൽ അവർ ഒന്നാം സ്ഥാനത്താണ് വരിക്കാരുടെ എണ്ണത്തിൽ. ലോകത്തിൽ തന്നെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണ് അവർ. അത്രയധികം വളർച്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ ഈ കമ്പനി ഉണ്ടാക്കിയെടുത്തത്. അതിനാൽ ഒരു റീചാർജ് പ്ലാനുകളുടെ കാര്യത്തിലും അവർ വിട്ടുവീഴ്‌ച ചെയ്യില്ലെന്നതാണ് പ്രധാന കാര്യം.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കാര്യമായ മാറ്റങ്ങൾ മേഖലയിൽ കൊണ്ട് വന്നതാണ് ജിയോയുടെ ഉയർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമായി വിദ്ഗധർ വിലയിരുത്തുന്നത്. മറ്റേതൊരു കമ്പനിയേക്കാളും മികച്ച രീതിയിലാണ് അവർ മുന്നോട്ട് പോവുന്നത്. അത്തരം മാറ്റങ്ങൾ മൂലമാണ് അവർ മറ്റാർക്കും തൊടാനാവാത്ത ഉയരത്തിലേക്ക് പറന്നതും.

അല്ലെങ്കിൽ ഇന്ത്യ പോലെയുള്ള വലിയ വിപണിയിൽ ഒരു പതിറ്റാണ്ട് തികയുന്നതിന് മുൻപ് തന്നെ നേട്ടങ്ങൾ കൊണ്ട് വരാനും രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി വളരാനും ഒന്നും അവർക്ക് കഴിയുമായിരുന്നില്ല. വിപണിയുടെ പൾസ് അറിഞ്ഞുകൊണ്ട് പ്രവർത്തിച്ചു എന്നതാണ് ഇതിലെ പ്രധാനപ്പെട്ട ഒരു കാര്യം. അത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല.

മറുവശത്ത് എയർടെൽ ആണുള്ളത്. ഒരുകാലത്ത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടെലികോം കമ്പനി എന്ന വിശേഷണം എയർടെലിന് മാത്രം സ്വന്തമായിരുന്നു. അന്നൊക്കെ മെച്ചപ്പെട്ട വേഗതയിൽ കൂടുതൽ അനുകൂല്യങ്ങളോടെ സേവനം നൽകാൻ ചുരുക്കം ചില കമ്പനികൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ പ്രബലരായിരുന്നു അവർ.

എങ്കിലും എയർടെൽ അടിതെറ്റിയത് ജിയോയ്ക്ക് മുൻപിലാണ്. അവർ സൗജന്യ സേവനങ്ങളും അതിന് അനുസരിച്ചുള്ള സർവീസും നൽകാൻ തുടങ്ങിയതോടെ എയർടെലിന്റെ കഷ്‌ടകാലം തുടങ്ങുകയായിരുന്നു. ഇതോടെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും നമ്പർ പോലും മാറാതെ പോർട്ട് ചെയ്‌ത്‌ ജിയോയിലേക്ക് പോയി. എയർടെൽ ആവട്ടെ ആ തകർച്ചയിൽ നിന്ന് കരകയറി വരാൻ അൽപ്പം സമയമെടുക്കുകയും ചെയ്‌തു.

പക്ഷേ ഇത്രയൊക്കെ സംഭവിച്ചിട്ടും എയർടെൽ ജനപ്രീതിയിൽ ഇപ്പോഴും അത്ര താഴെയല്ല, ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി എന്ന വിശേഷണം അവർക്ക് സ്വന്തമായ കാര്യമാണ്. തങ്ങളുടെ പെരുമ തിരിച്ചു പിടിക്കാനായി പയറ്റുന്നുണ്ട്. അതുകൊണ്ട് തന്നെ റീചാർജ് പ്ലാനുകളിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യാൻ അവർ തയ്യാറല്ല.

ഈ രണ്ട് കമ്പനികളും മത്സരിച്ചുകൊണ്ടാണ് വിപണിയിൽ ഓരോ പ്ലാനുകളും രംഗത്ത് ഇറക്കുന്നത്. അതിനാൽ തന്നെ ഇവരിൽ ആരാണ് മികച്ചതെന്ന് ചോദിച്ചാൽ ഒറ്റ വക്കിൽ ഉത്തരം പറയാൻ നമുക്ക് കഴിയില്ല. അങ്ങനെ സംശയം പ്രകടിപ്പിക്കുന്ന ആളുകൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാനുകളിൽ മികച്ചവ നമുക്കൊന്ന് പരിശോധിക്കാം. 700 രൂപയിൽ താഴെ വില വരുന്ന ഈ പ്ലാനുകളുടെ വിവരങ്ങൾ ഒന്ന് നോക്കിയാലോ..

ജിയോയുടെ പ്ലാനുകൾ ഇതാ

ജിയോ 579 രൂപ പ്ലാൻ: ഈ പ്രീപെയ്‌ഡ്‌ പ്ലാനിൽ, ഇന്റർനെറ്റ് ഉപയോഗത്തിനായി പ്രതിദിനം 1.5 ജിബി ഡാറ്റ ഉപഭോക്താക്കൾക്ക് നൽകുന്നു. സൗജന്യ വോയ്‌സ് കോളിംഗും 100 എസ്എംഎസും ദിവസവും ലഭ്യമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ജിയോ ടിവി, സിനിമ, ക്ലൗഡ് എന്നിവ ഇതിൽ സൗജന്യമായി ലഭിക്കും. ഈ ജിയോ പ്ലാനിന്റെ സമയപരിധി 56 ദിവസമാണ്, അതായത് രണ്ട് മാസത്തിന് അടുത്ത് വരുമെന്ന് അർത്ഥം.

ജിയോ 629 രൂപയുടെ പ്ലാൻ: ജിയോയുടെ ഈ പ്രീപെയ്‌ഡ്‌ പ്ലാനിന്റെ കാലാവധിയും 56 ദിവസമാണ്. ഈ പ്ലാനിൽ, പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭ്യമാണ്. ഇതിൽ പരിധിയില്ലാത്ത കോളിംഗ് കമ്പനി നിങ്ങൾക്ക് നൽകുന്നു. ഈ പാക്കിൽ ജിയോ ടിവി, സിനിമ, ക്ലൗഡ് എന്നിവ സൗജന്യമായി ആക്‌സസ് ലഭിക്കുമെന്നും ഓർക്കണം.

ജിയോ 379 രൂപ പ്ലാൻ: ഇതിൽ ഒരു മാസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ഇതിൽ പരിധിയില്ലാത്ത അർധരാത്രി ഡാറ്റ ആക്‌സസും വാരാന്ത്യ ഡാറ്റ റോൾഓവറും ഉൾപ്പെടുന്നു. ഒടിടി അനുകൂല്യങ്ങൾ വേറെയുമുണ്ട്.

എയർടെൽ പ്ലാനുകൾ ഇതാ

എയർടെൽ 579 രൂപ പ്ലാൻ: 56 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ ലഭ്യമാവുക. പ്രസ്‌തുത 56 ദിവസത്തെ വാലിഡിറ്റിയിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് സൗജന്യ കോളിംഗും ദിവസേന 100 സൗജന്യ എസ്എംഎസും ലഭിക്കുമെന്നതാണ് കാര്യം. ഈ പ്ലാനിൽ മുഴുവൻ വാലിഡിറ്റിയിലും പ്രതിദിനം 1.5 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്.

എയർടെൽ 649 രൂപ പ്ലാൻ: ഇതും 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്രീപെയ്‌ഡ്‌ പ്ലാനിന്റെ ഗുണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യം നൽകുന്നുണ്ട്. ഉപഭോക്താക്കൾക്ക് ഇന്ത്യയിലുടനീളം സൗജന്യ നാഷണൽ റോമിംഗിന്റെ ആനുകൂല്യം ലഭിക്കും. ഇതോടൊപ്പം, നിങ്ങൾക്ക് ദിവസവും 2 ജിബി ഹൈ സ്‌പീഡ് ഡാറ്റയും 100 സൗജന്യ എസ്എംഎസും ലഭിക്കും.

എയർടെൽ 379 രൂപ പ്ലാൻ: എയർടെലിന്റെ 379 രൂപയുടെ പ്ലാൻ പ്രതിമാസ റീചാർജ് എന്ന നിലയിലാണ് കാണേണ്ടത്. അൺലിമിറ്റഡ് 5ജി ഡാറ്റ, പ്രതിദിനം 2ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ കമ്പനി ഈ പ്ലാനിൽ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം.

ആരാണ് കേമൻ?

രണ്ട് കൂട്ടരും റീചാർജ് പ്ലാനുകളിൽ ഏതാണ്ട് എല്ലാവിധ മേഖലകളെയും തൊടുകയും നല്ല അനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു എന്നതാണ് യാഥാർഥ്യം. ഇക്കാര്യത്തിൽ കൃത്യമായ മേൽക്കൈ ആർക്കും അവകാശപ്പെടാൻ കഴിയില്ല. എന്നാൽ നിങ്ങൾ അധിക ഒടിടി ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ജിയോ നിങ്ങളെ സഹായിക്കുമെന്ന് മാത്രം.

ഡാറ്റ ആനുകൂല്യങ്ങൾ ആയാലും മറ്റ് കാര്യങ്ങളിൽ ആയാലും ജിയോയും എയർടെലും കട്ടയ്ക്ക് നിൽക്കുന്നുണ്ട് എന്നത് നമുക്ക് പകൽ പോലെ വ്യക്തമാണ്. ഇന്റർനെറ്റ് വേഗത്തിലും ഇരു കമ്പനികളും തമ്മിൽ വലിയ അന്തരമില്ല. പിന്നെ മേൽപ്പറഞ്ഞത് പോലെ ജിയോയ്ക്ക് മേൽക്കൈ ഉള്ളത് ഒടിടി, ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആക്‌സസുകൾ മാത്രമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+