വന്നെടാ വിഐയുടെ വെടിക്കെട്ട് പ്ലാൻ; സിനിമാ പ്രേമികൾക്ക് വമ്പൻ ഗുണങ്ങൾ, മുടക്കേണ്ടത് 175 രൂപ മാത്രം..!
ഇന്ത്യൻ ടെലികോം വിപണി വലിയ മത്സരത്തിന്റെ പാതയിലൂടെയാണ് ഇപ്പോൾ കടന്നുപോവുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ഈ കൂട്ടത്തിലേക്ക് പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ കൂടി കടന്നുവന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെയാണ് വിപണി കടുത്ത മത്സരത്തിന്റെ അന്തരീക്ഷം പ്രകടിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ എല്ലാ കമ്പനികളും ഉപഭോക്താക്കളെ ആകർഷിക്കുവാനായിരുന്നു പലവിധ തന്ത്രങ്ങളുമായി രംഗത്തുണ്ട്.
ഇപ്പോഴിതാ അതിൽ നിന്ന് ഒരുപരിധി വരെ മാറി നിൽക്കുകയായിരുന്ന വോഡാഫോൺ ഐഡിയ അഥവാ വിഐയും ഒരു കൈ നോക്കാൻ ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ. പല ഓഫറുകളും കമ്പനി ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നുണ്ട്. നേരത്തെ എയർടെൽ, ജിയോ എന്നിവയുടെ ചുവടുപിടിച്ച് നടപ്പാക്കിയ നിരക്ക് വർധന കമ്പനികൾ വലിയ രീതിയിൽ തിരിച്ചടിയായിരുന്നു.

അതിന് പ്രായശ്ചിത്തം എന്നോണമാണ് ഇപ്പോൾ വിഐ മികച്ചൊരു ഓഫറുമായി രംഗത്ത് വന്നിരിക്കുന്നത്. ഇത് സിനിമാ പ്രേമികളെ കൂടുതലായി ആകർഷിക്കുക ലക്ഷ്യമിട്ടാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ പ്ലാനുകളിൽ നിന്ന് കാര്യമില്ലെന്ന് വ്യക്തമായി തിരിച്ചറിഞ്ഞ ശേഷമാണ് വിഐ ഇപ്പോൾ പുതിയ തന്ത്രം പുറത്തെടുക്കുന്നത്.
വിഐ 175 റീചാർജ് പ്ലാൻ
വോഡാഫോൺ ഐഡിയയുടെ ഈ പ്ലാനിലൂടെ നിങ്ങൾക്ക് ഒരുപാട് ഓഫറുകളാണ് ലഭ്യമാവുക. അതിൽ പ്രധാനമായും ഒടിടി പ്ലാറ്റ്‌ഫോമുകൾ ലഭിക്കും എന്നതാണ് ഗുണകരമായ വസ്‌തുത. സാധാരണ ഗതിയിൽ നിങ്ങൾ റീചാർജ് ചെയ്യുമ്പോൾ ഓരോ ഒടിടി പ്ലാറ്റ്‌ഫോമിനും പ്രത്യേകം പണം മുടക്കേണ്ടതുണ്ട്, എന്നാൽ ഈ പ്ലാനിലൂടെ അതിന്റെ ആവശ്യം വരില്ല.
15ലധികം ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്‌സസ് വാഗ്‌ദാനം ചെയ്യുന്ന പ്ലാനാണിത്, ഇത് ഉപയോക്താക്കൾക്ക് സൗകര്യപ്രദവും താങ്ങാനാവുന്നതുമായ ചിലവിൽ വിനോദ പരിപാടികൾ ആസ്വദിക്കാനുള്ള അവസരം ഒരുക്കി നൽകുന്നു. കേവലം 175 രൂപ മാത്രമാണ് നിങ്ങൾ ഇതിനായി മുടക്കേണ്ടി വരിക എന്നതാണ് പ്രത്യേകത.
175 രൂപയുടെ സൂപ്പർ പാക്കിലൂടെ, പ്രീപെയ്‌ഡ് ഉപയോക്താക്കൾക്ക് സോണിലൈവ്, സീ5, മനോരമാമാക്‌സ് തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള വീഡിയോകൾ ഉൾപ്പെടെ ആസ്വദിക്കാൻ കഴിയും. സ്ട്രീമിംഗ് ആനുകൂല്യങ്ങൾക്ക് പുറമേ, പ്ലാനിൽ 10ജിബി മൊബൈൽ ഡാറ്റയും കൂടി ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ ഡാറ്റ പരിധിയെക്കുറിച്ച് ആലോചിക്കാതെ വീഡിയോകൾ സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ ഇത് അനുവദിക്കുന്നു.
നിലവിൽ വിഐയുടെ തന്നെ അൺലിമിറ്റഡ് റീചാർജ് പ്ലാനുകളിൽ ചിലതിൽ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. അതിൽ നിന്ന് വിഭിന്നമായി താരതമ്യേന കുറഞ്ഞ നിരക്കുള്ള പ്ലാനിൽ ഈ സൗകര്യം എത്തിക്കുന്നതോടെ ഉപഭോക്‌താക്കളെ ആകർഷിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ, ഇതിലൂടെ വരുമാനം ഉയർത്താമെന്നും അവർ കണക്ക് കൂട്ടുന്നുണ്ട്.
എന്നാൽ ബിഎസ്എൻഎൽ അടക്കമുള്ള കമ്പനികൾ കുറഞ്ഞ നിരക്കിൽ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുമ്പോൾ ജിയോയും എയർടെലും ഒക്കെ ഒടിടി പ്ലാറ്റ്‌ഫോമുകൾ കൂടി ലഭ്യമാവുന്ന പ്ലാനുകൾക്കാണ് മുൻഗണന നൽകുന്നത്. ഇതേപാതയിൽ തന്നെയാണ് ഇപ്പോൾ വിഐയും എത്തി നിൽക്കുന്നത്.












Click it and Unblock the Notifications