എന്റെ പൊന്നോ..വോഡഫോൺ ഐഡിയ പൊളിച്ചു; ഈ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ ഞെട്ടിക്കും, വേറെ ആർക്ക് പറ്റും?
ഇന്ത്യൻ ടെലികോം വിപണിയിൽ മത്സരത്തിന്റെ കാലമാണ്. എല്ലാ കമ്പനികളും തങ്ങളുടെ റീചാർജ് പ്ലാനുകളുമായി രംഗത്ത് ഇറങ്ങുകയാണ്. എങ്ങനെയൊക്കെ ഉപഭോക്താക്കളെ കൈയിലെടുക്കാൻ കഴിയും എന്നാണ് അവർ ഉറ്റുനോക്കുന്നത്. ഡാറ്റ, ഫ്രീ കോൾ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ പരമാവധി ഉപഭോക്താക്കളിലേക്ക് എത്തിച്ചു കൊണ്ട് നേട്ടമുണ്ടാക്കുക എന്നതാണ് എല്ലാ കമ്പനികളും പിന്തുടരുന്ന നയം.
അതിനായി അവർ ആശ്രയിക്കുന്നത് വില കുറഞ്ഞതും എന്നാൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതുമായ പ്ലാനുകളെയാണ്. ഇത്തരം പ്ലാനുകൾ ഒന്ന് കൊണ്ട് മാത്രമാണ് സാധാരണക്കാരെ അവർ പിടിച്ചു നിർത്തുന്നത്. അവരെ സംബന്ധിച്ചിടത്തോളം കൂടുതൽ കാലാവധിയിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്ന കമ്പനികളെയാണ് ആശ്രയിക്കുക.

അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ മുൻപ് വലിയ ജനപ്രീതി ഉണ്ടായിരുന്നിട്ടും ഇപ്പോൾ അതിന്റെ നിഴൽ മാത്രമായ കൂട്ടരാണ് വോഡാഫോൺ ഐഡിയ. ഈ കമ്പനി ലയിക്കുന്നതിന് മുൻപ് ഓർ പതിറ്റാണ്ടിന് അപ്പുറം രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികൾ ആയിരുന്നു. എന്നാൽ ജിയോയുടെ വരവോടെ അവർ തകർന്നു എന്ന് വേണമെങ്കിൽ പറയാം. ഇപ്പോഴിതാ ഉപഭോക്താക്കളെ വീണ്ടെടുക്കാൻ അവർ ശ്രമം തുടരുകയാണ്.
അതിനായി അവരുടെ ഏറ്റവും മികച്ച ചില പ്ലാനുകളാണ് നാമിവിടെ പരിചയപ്പെടുന്നത്. ഈ പ്ലാനുകളുടെ പ്രത്യേകത എന്തെന്നാൽ ഇവ കുറഞ്ഞ നിരക്കിലാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ്. അതായത് 100 രൂപയിൽ താഴെ മാത്രം മുടക്കിയാൽ നിങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകൾ ആയിരിക്കും ലഭ്യവുക. അതിൽ ചില പ്ലാനുകൾ നമുക്ക് പരിചയപ്പെടാം.
വിഐ 99 റീചാർജ് പ്ലാൻ
ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിൽ 200 എംബി ഡാറ്റയും 99 ടോക്ക് ടൈം ബാലൻസും വാഗ്‌ദാനം ചെയ്യുന്ന ഒന്നാണ്. ഏത് നെറ്റ്‌വർക്കിലേക്കും കോളുകൾ വിളിക്കാനും ഓൺലൈൻ പ്രവർത്തനങ്ങൾക്കായി ഡാറ്റ ഉപയോഗിക്കാനും നിങ്ങൾക്ക് ഈ ടോക്ക് ടൈം ഉപയോഗിക്കാം. ഈ വിലയിൽ കിട്ടാവുന്ന ഏറ്റവും നല്ല പ്ലാനുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം.
വിഐ 79 റീചാർജ് പ്ലാൻ
ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിൽ 200 എംബി ഡാറ്റയും 64 രൂപയുടെ ടോക്ക് ടൈമും ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നു. സെക്കൻഡിൽ 1 പൈസ നിരക്കിൽ നിങ്ങൾക്ക് പ്രാദേശികവും ദേശീയവുമായ കോളുകൾ വിളിക്കാം. ഇതും നിലവിലുള്ള ഏറ്റവും നല്ല ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളിൽ ഒന്നാണെന്ന് നിസംശയം പറയാം.
വിഐ 100 റീചാർജ് പ്ലാൻ
ഈ പ്ലാൻ നിങ്ങളുടെ ലൊക്കേഷനും സർക്കിളിനും അനുസരിച്ച് മാത്രമേ ലഭ്യമാവൂ. ഏകദേശം 81.75 ടോക്ക് ടൈം മൂല്യം ഇതിൽ കിട്ടും. ഇത് സാധാരണയായി ഡാറ്റ, എസ്എംഎസ് അല്ലെങ്കിൽ അധിക സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല. ടോക്ക് ടൈം, ചെറിയ ഡാറ്റ അലവൻസ്, ലൊക്കേഷനും സർക്കിളും അടിസ്ഥാനമാക്കിയുള്ള സാധുത എന്നിവ വാഗ്‌ദാനം ചെയ്യുന്ന ഒരു കോംബോ റീചാർജ് പ്ലാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications