ആദ്യം എയർടെൽ ഇപ്പോൾ വിഐയും; പുത്തൻ പ്ലാനുകൾ അവതരിപ്പിച്ചു, 599 രൂപയും 899 രൂപയും മുടക്കാനുണ്ടോ?
വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്കായി 599 രൂപയുടെയും 899 രൂപയുടെയും രണ്ട് പുതിയ പ്രീപെയ്‌ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. 56 ദിവസവും 84 ദിവസവും കാലാവധിയുള്ള ഈ പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസ്, ഡാറ്റാ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. ചില ടെലികോം സർക്കിളുകളിൽ 899 രൂപയുടെ പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റ മാത്രമാണ് ലഭിക്കുന്നത്.
അതേസമയം, മറ്റു ചില മേഖലകളിൽ ദിവസവും 2 ജിബി ഡാറ്റ ലഭിക്കുന്നുണ്ട്. 599 രൂപയുടെ പ്ലാനിന് 56 ദിവസത്തെ സേവന കാലാവധിയാണുള്ളത്. ദിവസവും 2 ജിബി ഡാറ്റ, ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ അധിക ഡാറ്റാ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാവുന്ന ബിഞ്ച് ഓൾ നൈറ്റ് സൗകര്യവും ഈ പ്ലാനിൽ ഉൾപ്പെടുന്നു. ഉപയോഗിക്കാതെ ശേഷിക്കുന്ന ഡാറ്റ വാരാന്ത്യത്തിൽ ഉപയോഗിക്കാനുള്ള വാരാന്ത്യ ഡാറ്റാ റോൾഓവർ സൗകര്യവും ഡാറ്റ ഡിലൈറ്റ്സ് വഴി അധിക ഡാറ്റ ലഭിക്കുന്ന ആനുകൂല്യവും ഇതിലുണ്ട്.
899 രൂപയുടെ പ്ലാനിന് 84 ദിവസത്തെ കാലാവധിയുണ്ട്. അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. എന്നാൽ ഡാറ്റയുടെ അളവ് ടെലികോം സർക്കിളുകൾക്കനുസരിച്ച് വ്യത്യാസപ്പെടാം. രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെയുള്ള അധിക ഡാറ്റാ സൗകര്യം, വാരാന്ത്യ ഡാറ്റാ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവയും ഈ പ്ലാനിൽ ലഭിക്കും. കൂടാതെ, പ്രതിമാസം 2 ജിബി അധിക ഡാറ്റയും ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് പ്ലാനുകളുടെയും പ്രതിദിന ചെലവ് ഏകദേശം 10.70 രൂപയോളമായാണ് കണക്കാക്കുന്നത്. 599 രൂപയുടെ പ്ലാൻ കുറഞ്ഞ കാലാവധിയിൽ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. കൂടുതൽ ദിവസത്തേക്ക് റീചാർജ് ചെയ്യേണ്ടിവരാത്ത സൗകര്യം ആഗ്രഹിക്കുന്നവർക്ക് 899 രൂപയുടെ പ്ലാൻ പരിഗണിക്കാം.
വോഡഫോൺ ഐഡിയയുടെ പഴയ 859 രൂപയുടെ പ്ലാൻ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ 899 രൂപയുടെ പ്ലാൻ എത്തിയതെന്നാണ് വിവരം. ഇത് നിരക്കുവർധനയായാണ് ചിലർ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, പുതിയ പ്ലാനുകളിലെ ഡാറ്റാ ആനുകൂല്യങ്ങളും മറ്റ് സൗകര്യങ്ങളും സർക്കിളുകൾക്കനുസരിച്ച് മാറുന്നതിനാൽ റീചാർജ് ചെയ്യുന്നതിന് മുമ്പ് ഔദ്യോഗിക ആപ്പിലോ വെബ്സൈറ്റിലോ ലഭ്യമായ വിവരങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്.


Click it and Unblock the Notifications
