എഐ കരുത്താർജ്ജിച്ചാൽ ഭൂരിഭാഗം തൊഴിലുകളും ഇല്ലാതാവുമെന്ന് ബിൽ ഗേറ്റ്സ്; പക്ഷേ ഈ 3 ജോലികൾ നിലനിൽക്കും..!
ന്യൂഡൽഹി: മനുഷ്യകുലത്തിന്റെ പരിണാമത്തിന് ലക്ഷക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. ഓരോഘട്ടത്തിലും നാം വികസിക്കുമ്പോൾ നമുക്ക് ചുറ്റുമുള്ളതും വികസിക്കാൻ നാം ശ്രദ്ധ ചെലുത്തിയിട്ടുമുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പുരോഗമിക്കവേ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി വലിയ കാൽവെപ്പാണ് പല മേഖലകളിലും നിങ്ങൾക്ക് കാണാൻ കഴിയുക. എന്നാൽ അതിനെ ഭയക്കണോ വേണ്ടയോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.
ലോകത്തിലെ വല വമ്പന്മാരും എഐയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ കുറിച്ച് വലിയ ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്. അതിൽ ചാറ്റ്ജിപിടി സഹസ്ഥാപകൻ സാം ആൾട്ട്മാൻ മുതൽ ശതകോടീശ്വരൻ ഇലോൺ മസ്‌ക് ഉൾപ്പെടയുള്ളവരുണ്ട്. എന്നാൽ മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബിൽ ഗേറ്റ്‌സ് ഒരുപടി കൂടി കടന്നുകൊണ്ടാണ് എഐയുടെ ഭാവിയെ കുറിച്ച് ഇപ്പോൾ പ്രവചിക്കുന്നത്.

എഐ മൂലം തൊഴിൽ നഷ്‌ടമാവുമെന്ന മുന്നറിയിപ്പാണ് ഗേറ്റ്സ് നൽകുന്നത്. നിലവിൽ എഐയുടെ നൂതനമായ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളും കമ്പനികളും കൂട്ടായ്‌മകളും ഒക്കെ ഏറ്റെടുത്തിരിക്കുകയാണ്. 2022ൽ നിലവിൽ വന്ന ചാറ്റ്ജിപിടിയാണ് ഇതിനുള്ള വഴിവെട്ടി തെളിച്ചതെന്ന് വേണമെങ്കിൽ നമുക്ക് പറയാം.
എഐയുടെ വർധിച്ചുവരുന്ന സ്വാധീനത്തിന് ഇടയിലാണ് ബിൽ ഗേറ്റ്സ് ഞെട്ടിക്കുന്ന പ്രവചനവുമായി രംഗത്ത് വന്നിരിക്കുന്നത്. സമീപഭാവിയിൽ ജോലി നഷ്‌ടപ്പെടുന്ന ആദ്യ വ്യക്തികൾ കോഡുകൾ കൈകാര്യം ചെയ്യുന്ന എഞ്ചിനീയർമാർ ആയിരിക്കുമെന്നാണ് പല പ്രമുഖരും വിശ്വസിക്കുന്നത്. എന്നാൽ ബിൽ ഗേറ്റ്സ് കുറച്ചുകൂടി വിശാലമായാണ് ഇതിനെ നോക്കി കാണുന്നത്, മാത്രമല്ല കോഡിങ്ങിൽ മനുഷ്യർ വേണമെന്നും അദ്ദേഹം പറയുന്നു.
ഒരുവിധപ്പെട്ട എല്ലാ വൈറ്റ് കോളർ ജോലികൾക്കും എഐയുടെ വളർച്ച അടിയാവും എന്നാണ് ഗേറ്റ്സ് സൂചിപ്പിക്കുന്നത്. കായികാധ്വാനം വേണ്ട ഇടങ്ങളിൽ മാത്രമായിരിക്കും ഭാവിയിൽ മനുഷ്യരുടെ നിലനിൽപ്പ് എന്ന അഭിപ്രായവും അദ്ദേഹം പങ്കുവയ്ക്കുന്നു. എങ്കിലും മൂന്ന് തൊഴിലിടങ്ങളിൽ എഐക്ക് മനുഷ്യരെ മാറ്റി നിർത്താൻ സാധിക്കില്ലെന്നാണ് ഗേറ്റ്സ് പറയുന്നത്.
ബയോളജിസ്റ്റുകള്ക്ക് പകരമാവാൻ എഐക്ക് കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ രോഗനിർണ്ണയം, ഡിഎൻഎ വിശകലനം തുടങ്ങിയ കാര്യങ്ങളിൽ എഐക്ക് സഹായിക്കാൻ കഴിയും. ഊർജ്ജ മേഖല ഇപ്പോഴും പൂർണ്ണമായും യാന്ത്രികമാക്കാൻ കഴിയാത്തത്ര സങ്കീർണ്ണണെന്നതിനാൽ ഊർജ വിദഗ്‌ധർക്ക് ജോലി നഷ്‌ടപെടാൻ സാധ്യത ഇല്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
നേരത്തെ സൂചിപ്പിച്ചത് പോലെ തന്റെ സമകാലികരായ സാങ്കേതിക വിദഗ്‌ധരിൽ നിന്ന് വ്യത്യസ്‌തമായി കോഡുകൾ ഉണ്ടാക്കുന്ന എഞ്ചിനീയർമാർക്ക് പകരമാവാൻ എഐക്ക് കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എങ്കിലും വരാനിരിക്കുന്ന നാളുകളിൽ എഐ മൂലമുണ്ടായേക്കാവുന്ന തൊഴിൽ നഷ്‌ടത്തിന്റെ വ്യാപ്‌തി വളരെ വലുതായിരിക്കും എന്ന സൂചനയാണ് ഇത് നൽകുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications