നല്ല അഡാർ റീചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ; 58 രൂപ മുടക്കിയാൽ 2 ജിബി ഡാറ്റ, ഈ കാര്യം അൺലിമിറ്റഡ്
നാഴികയ്ക്ക് നാൽപ്പത് വട്ടം ബിഎസ്എൻഎല്ലിനെ വിമർശിച്ചില്ലെങ്കിൽ നമ്മുടെ നാട്ടുകാർക്ക് ഒട്ടും സമാധാനം ലഭിക്കില്ല. എന്നാൽ കുറഞ്ഞ പൈസയ്ക്ക് നല്ല പ്ലാനുകൾ വേണമെങ്കിലോ അതിന് ബിഎസ്എൻഎൽ തന്നെ വിചാരിക്കുകയും വേണം. അത്തരത്തിൽ ഒരു അടിപൊളി ഇരട്ട ഓഫറുമായാണ് ഈ വേനൽ കാലത്ത് നമ്മുടെ സ്വന്തം ബിഎസ്എൻഎല്ലിന്റെ വരവ്.
ഇത്രയും കുറഞ്ഞ വിലയിൽ അൺലിമിറ്റഡ് ഓഫറുകൾ നൽകാൻ ഒക്കെ കഴിയുമോ എന്ന സംശയം ഉയർത്തുന്ന നിലയ്ക്കാണ് ഈ പുതിയ ഓഫറിന്റെ വരവ്. 58, 59 രൂപ വരുന്ന പ്ലാനുകളാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. അതിൽ തന്നെ ഡാറ്റ, അൺലിമിറ്റഡ് കോളുകൾ എന്നീ സൗകര്യം ഉപഭോക്താക്കൾക്ക് ലഭിക്കും.

58 രൂപയുടെ ഓഫർ ഇങ്ങനെ
ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന 58 രൂപയുടെ റീചാർജ് പ്ലാൻ ഒരു ഡാറ്റ വൗച്ചറാണ്. ഈ പ്ലാൻ ഉപയോഗപ്പെടുത്തുന്നതിന് ഉപയോക്താക്കൾക്ക് നിലവിൽ സജീവമായി നിലനിൽക്കുന്ന ഒരു വാലിഡ് ആയ പ്ലാൻ ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം ഈ തുകയ്ക്ക് റീചാർജ് ചെയ്‍തിട്ട് കാര്യമില്ല. എന്നാൽ നിലവിൽ സജീവമായ പ്ലാൻ ഉള്ളവർക്ക് 58 രൂപയുടെ റീചാർജിൽ ഉപയോക്താക്കൾക്ക് അധിക ഡാറ്റ ഉപയോഗിക്കാനാകും.
7 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധിയായി ബിഎസ്എൻഎൽ നിശ്ചയിച്ചിരിക്കുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയാണ് ഇതിലൂടെ ലഭിക്കുക. ഫെയർ യൂസ് പോളിസി ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ വേഗം 40 കെബിപിഎസ് ആയി കുറയുമെന്ന് ഉപഭോക്താക്കൾ പ്രത്യേകം ഓർക്കണം.
59 രൂപയുടെ ഓഫർ അറിയാം
ഈ പ്രീപെയ്‌ഡ് പാക്കേജിനും ഏഴ് ദിവസത്തെ വാലിഡിറ്റി ആണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് വോയിസ് കോളിംഗും, പ്രതിദിനം 1 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ നിങ്ങൾക്ക് ലഭിക്കും. എസ്എംഎസ് ഫീച്ചറുകളൊന്നും ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല എന്നത് പ്രത്യേകം ഓർക്കണം. എന്നാൽ ഈ പ്ലാൻ ഒരിത്തിരി ചെലവേറിയതാണ്, എങ്കിലും ഈ കുറഞ്ഞ പണത്തിന് റീചാർജ് നടക്കും എന്നത് മാത്രമാണ് ഏക ആശ്വാസം.
നിലവിൽ ഈ രണ്ട് പ്ലാനുകളും ഏറ്റവും അധികം പ്രയോജനപ്പെടുക. രണ്ടാം സിം ആയി ബിഎസ്എൻഎൽ ഉപയോഗപ്പെടുത്തുന്നവർക്കും കൂടുതൽ പണം ചെലവഴിക്കാൻ കഴിയാത്തവർക്കുമാണ്. എന്തെന്നാൽ മറ്റ് കമ്പനികളുടെ മിനിമം അൺലിമിറ്റഡ് പ്ലാനുകൾ ആരംഭിക്കുന്നത് തന്നെ നൂറ് രൂപയ്ക്ക് മുകളിലാണ്. ആ നിലയ്ക്ക് നോക്കുമ്പോൾ ബിഎസ്എൻഎൽ പദ്ധതി ലാഭകരം ആണെന്ന് തന്നെ പറയാം. കൂടാതെ വീട്ടിലും മറ്റും വൈഫൈ സൗകര്യം ഉള്ളവർക്ക് ഇത് ഗുണകരമാവും.
പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ വേണ്ടിയാണു പുതിയ പ്ലാനുകളുമായി രംഗത്ത് വന്നിരിക്കുന്നത്. 4ജി അവതരിപ്പിക്കുന്ന വൈകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ കൈവിടുമോ എന്ന ആശങ്കയുണ്ട് കമ്പനിക്ക്. ഇതും പുതിയ നീക്കത്തിന് പിന്നിലെ പ്രധാന കാരണമാണ്.












Click it and Unblock the Notifications