500 രൂപ മാത്രം മുടക്കിയാല്‍ മതി, ഇന്റര്‍നെറ്റ് വേഗം 50 എംബിപിഎസ്; ഈ ഡാറ്റ പ്ലാനുകള്‍ അറിഞ്ഞ് വെച്ചോ?
അതിവേഗ ഇന്റര്‍നെറ്റും ഡാറ്റയും നമുക്ക് ഏറെ ആവശ്യമുള്ള കാര്യമാണ്. ബ്രൗസിംഗ് മുതല്‍ ഡൗണ്‍ലോഡിംഗ് വരെ ആവശ്യമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ നല്ലൊരു ബ്രോഡ്ബാന്റ് കണക്ഷന് വലിയ തുക ചെലവാകും. അതുകൊണ്ട് വേഗം കുറഞ്ഞ ഇന്റര്‍നെറ്റിനെ പലപ്പോഴും ആശ്രയിക്കേണ്ടി വരും.
എന്നാല്‍ അതൊക്കെ നിങ്ങളുടെ തെറ്റിദ്ധാരണ കൊണ്ട് സംഭവിക്കുന്നതാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് നമുക്ക് ലഭിക്കും. വെറും 500 രൂപ മാത്രം മുടക്കിയാല്‍ മതി. അത്തരം പ്ലാനുകളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.

ജിയോ ഫൈബറിന്റെ പ്ലാന്‍ തന്നെ ആദ്യം പരിചയപ്പെടുത്താം. ബ്രോഡ്ബാന്റ് കണക്ഷന്‍ പോക്കറ്റ് കീറില്ലെന്ന് നമ്മളെ ബോധ്യപ്പെടുത്തിയത് ജിയോയാണ്. അവരുടെ 399 രൂപയുടെ പ്ലാന്‍ തന്നെ നിങ്ങള്‍ക്ക് ബ്രോഡ്ബാന്റായി കണക്ഷനായി തിരഞ്ഞെടുക്കാം.
പോക്കറ്റ് കീറാത്ത പ്ലാനാണിത്. 30 എംബിപിഎസ് വേഗത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക്‌ലഭിക്കും. മാസം 3.3 ടിബി ഡാറ്റയും നിങ്ങള്‍ക്ക് ലഭിക്കും. അതായത് 3300 ജിബി വരുമിത്. ഏത് നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളും ഇതോടൊപ്പം ലഭിക്കും. സൗജന്യ ലാന്‍ഡ്‌ലൈന്‍ കണക്ഷന്‍ അതിനായി ലഭിക്കും.
എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബറിന്റെ കിടിലനൊരു പ്ലാനും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. വെറും 499 രൂപ മാത്രം മുടക്കിയാല്‍ മതി. സൗജന്യമായി ലാന്‍ഡ്‌ലൈന്‍ കണക്ഷനും ലഭിക്കും. ഇന്റര്‍നെറ്റിന്റെ വേഗത നിങ്ങളെ ഞെട്ടിക്കും.
40 എംബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റും യൂസര്‍മാര്‍ക്ക് ലഭിക്കും. മാസം 3.3 ടിബി ഡാറ്റയാണ് ലഭിക്കും. ഏത് നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളുകളും നിങ്ങള്‍ക്ക് ലഭിക്കും. ഈ പ്ലാനില്‍ സൗജന്യ വിങ്ക് മ്യൂസിക് അടക്കമുള്ള ഗുണങ്ങളും ലഭിക്കും.
ബിഎസ്എന്‍എല്ലിന്റെ ഭാരത് ഫൈബറിന്റെ 399 രൂപയുടെ പ്ലാനാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഈ രൂപയ്ക്ക് ഒരു ഇന്റര്‍നെറ്റ് പ്ലാനില്‍ വേണ്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ലഭിക്കും. 30 എംബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റും നിങ്ങള്‍ക്ക് ലഭിക്കും.
മാസം ഒരു ടിബി ഡാറ്റയും ഇതോടൊപ്പം ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. സൗജന്യ ലാന്‍ഡ്‌ലൈന്‍ കണക്ഷനും ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ കോളിന് പ്രത്യേക തുക നല്‍കേണ്ടി വരും.
കണക്ട് ബ്രോഡ്ബാന്റിന്റെ പ്ലാന്‍ 499 രൂപയുടേതാണ്. മാസം 3.3 ടിബി ഡാറ്റയാണ് ലഭിക്കുക. എന്നാല്‍ ഇന്റര്‍നെറ്റ് വേഗം 50 എംബിപിഎസ് ആയിരിക്കും. ഇതിനൊപ്പം സൗജന്യ ലാന്‍ഡ്‌ലൈന്‍ കണക്ഷനും ലഭിക്കും. ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റും കണക്ട് ബ്രോഡ്ബാന്‍ഡാണ് നല്‍കുന്നത്.












Click it and Unblock the Notifications