പൊന്നു മോനേ, 485 രൂപയുടെ ബിഎസ്എന്‍എല്‍ പ്ലാന്‍ രാജാവാണ്; 80 ദിവസത്തെ വാലിഡിറ്റി
മുംബൈ: ബിഎസ്എന്‍എല്‍ ഉപയോക്താക്കളെ കൂടുതലായി ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. ജിയോ, എയര്‍ടെല്‍ എന്നിവയുടെ നിരക്ക് വര്‍ധിച്ചത് ഏറ്റവും കൂടുതല്‍ നേട്ടമായി മാറിയത് ബിഎസ്എന്‍എല്ലിനാണ്. ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലിയായിട്ടുള്ള പ്ലാനുകളാണ് തുടര്‍ച്ചയായി ബിഎസ്എന്‍എല്‍ നല്‍കി കൊണ്ടിരിക്കുന്നത്. ഇത് ജിയോയെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. നിരവധി യൂസര്‍മാരെയാണ് ജിയോയ്ക്ക് നഷ്ടപ്പെട്ടത്.
എന്തായാലും ആ യൂസര്‍മാരെ മുഴുവന്‍ ആകര്‍ഷിക്കാന്‍ കൂടിയാണ് ബിഎസ്എന്‍എല്‍ നിരവധി പ്ലാനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിലൊരു പ്ലാന്‍ ഇപ്പോള്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ബിഎസ്എന്‍എല്ലിന്റെ മൂന്ന് മാസത്തോളം വരുന്ന പ്ലാനാണിത്. 80 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

ഈ റീച്ചാര്‍ജിനായി നിങ്ങള്‍ ചെലവിടേണ്ടത് വെറും 485 രൂപയാണ്. നിത്യേന നിങ്ങള്‍ക്ക് രണ്ട് ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. ഇതിലൂടെ ഡാറ്റയുടെ പ്രശ്‌നം നിങ്ങള്‍ക്ക് പരിഹരിക്കാനാവും. ആവശ്യത്തിന് ഡൗണ്‍ലോഡും ഇതിലൂടെ സാധ്യമാകും.
അതേസമയം ഈ പ്ലാനില്‍ കോളുകളും അണ്‍ലിമിറ്റഡാണ്. അതായത് ടോക് ടൈം തീരുമെന്ന ഭയമില്ലാതെ എത്ര വേണമെങ്കിലും ഇനി വിളിക്കാനാവും. ഏത് നെറ്റ് വര്‍ക്കിലേക്ക് വേണമെങ്കിലും വിളിക്കാനാവും. നൂറ് എസ്എംഎസ്സുകളും ഈ പ്ലാനില്‍ ലഭിക്കും. നിത്യേനയാണ് എസ്എംഎസ്സുകള്‍ ലഭിക്കുക.
അതേസമയം ഈ പ്ലാനില്‍ ആഡ് ഓണ്‍ ആയി ഒടിടി ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ ഒന്നും ബിഎസ്എന്‍എല്‍ നല്‍കുന്നില്ല. ലോക്കല്‍-എസ്ടിഡി കോളുകള്‍ ഇതില്‍ ലഭിക്കും. ബിഎസ്എന്‍എല്ലിന് വേറെയും നിരവധി പ്ലാനുകളുണ്ട്. വളരെ ചുരുങ്ങിയ ചെലവാണ് ഈ റീച്ചാര്‍ജുകള്‍ക്കുള്ളത്. 180 ദിവസം വാലിഡിറ്റിയുള്ളതാണ് ഈ പ്ലാന്‍.
ബിഎസ്എന്‍എല്ലിന്റെ ബംപര്‍ ഫീച്ചറുകള്‍ ഈ പ്ലാനിലുണ്ട്. റീച്ചാര്‍ജിന് ഒരുപാട് ചെലവാക്കേണ്ടി വരുന്നവരാണെങ്കില്‍ ഈ പ്ലാന്‍ തിരഞ്ഞെടുക്കാം. കാരണം ഈ പ്ലാനില്‍ ഇന്റര്‍നെറ്റ് അണ്‍ലിമിറ്റഡാണ്. എത്ര വേണമെങ്കിലും ഉപയോഗിക്കാം. അതായത് ആകെ 90 ജിബിയാണ് മൊത്തം ലഭിക്കുക. പക്ഷേ ഇത് നിയന്ത്രണങ്ങളില്ല. ഒരു ദിവസം എത്ര വേണമെങ്കിലും ഉപയോഗിക്കാം.
അതേസമയം 90 ജിബി തീര്‍ന്ന് കഴിഞ്ഞാലും നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാം. സെക്കന്‍ഡില്‍ 40 കെബിയായി ഇന്റര്‍നെറ്റ് വേഗത കുറയും. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. എല്ലാ നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാവുന്നതാണ്.
നൂറ് എസ്എംഎസ്സുകളും ഈ പ്ലാനില്‍ നിത്യേന ലഭിക്കും. നിങ്ങള്‍ ചെലവാക്കേണ്ടത് 897 രൂപ മാത്രമാണ്. കോളും ഇന്റര്‍നെറ്റും വേണ്ടവര്‍ക്ക് ഈ പ്ലാന്‍ തിരഞ്ഞെടുക്കാം. ജിയോയുടെ ഇതേ പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ ലാഭമാണ് ബിഎസ്എന്‍എല്‍ നല്‍കുന്ന സേവനങ്ങള്‍.












Click it and Unblock the Notifications