ബിഎസ്എന്‍എല്‍ ഞെട്ടിച്ച് തീര്‍ന്നില്ലേ? പുതിയ പ്ലാനെത്തി; 485 കൊടുത്താല്‍ ഡാറ്റയും കോളുമെല്ലാമുണ്ട്
ന്യൂഡല്‍ഹി: എയര്‍ടെല്‍, ജിയോ, വി എന്നിവരെ വീണ്ടും ഞെട്ടിച്ച് ബിഎസ്എന്‍എല്‍. അവരുടെ പുതിയ നിരക്ക് കുറഞ്ഞ റീച്ചാര്‍ജാണ് ഇപ്പോള്‍ ഉപയോക്താക്കള്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ 4ജി, 5ജി സര്‍വീസുകള്‍ ലോഞ്ച് ചെയ്യുന്ന കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ബജറ്റ് ഫ്രണ്ട്‌ലി റീച്ചാര്‍ജുകള്‍ വന്നെത്തിയിരിക്കുന്നത്.
രാജ്യത്താകെ പലയിടങ്ങളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്ന കാര്യം നേരത്തെ ടെലികോം മന്ത്രാലയം അറിയിച്ചിരുന്നു. എന്തായാലും ബിഎസ്എന്‍എല്ലിലേക്ക് മാറിയവര്‍ക്കും നിലവിലെ യൂസര്‍മാര്‍ക്കും ഈ പ്ലാന്‍ ഗുണകരമാണ്. ജിയോ, എയര്‍ടെല്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ ലാഭമാണ് ഈ പ്ലാന്‍.

ബിഎസ്എന്‍എല്ലിന്റെ 485 രൂപ പ്ലാനാണ് ഇപ്പോള്‍ വലിയ തരംഗമായിരിക്കുന്നത്. 82 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഡാറ്റ ഈ പ്ലാനില്‍ ഇഷ്ടം പോലെയുണ്ട്. നിത്യേന 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. ഇനി കോളുകളാണ് വേണ്ടതെങ്കിലും അതും ധാരാളമുണ്ട്. അണ്‍ലിമിറ്റഡ് കോളിംഗാണ് ഈ പ്ലാനിലുള്ളത്.
രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കിലേക്കുള്ള സൗജന്യമായി എത്ര വേണമെങ്കിലും വിളിക്കാന്‍ ഈ പ്ലാനിലൂടെ നിങ്ങള്‍ക്ക് സാധിക്കും. നിത്യേന നൂറ് സൗജന്യ എസ്എംഎസ്സുകളും ലഭിക്കും. ബിഎസ്എന്‍എല്ലിന്റെ ഈ പ്ലാനിന് സൗജന്യ നാഷണല്‍ റോമിംഗും ലഭിക്കും. ബിഎസ്എന്‍എല്ലിന്റെ സെല്‍ഫ് കെയര്‍ ആപ്പിലാണ് ഈ റീച്ചാര്‍ജ് ലഭ്യമാവുക.
ബിഎസ്എന്‍എല്ലിന്റെ 399 രൂപയുടെ റീച്ചാര്‍ജും മികച്ചതാണ്. 70 ദിവസത്തെ കാലാവധിയാണ് ഈ പ്ലാനിനുള്ളത്. അണ്‍ലിമിറ്റഡ് കോളുകളാണ് ഈ പ്ലാനിന്റെ പ്രത്യേകത. നിത്യേന നൂറ് എസ്എംഎസ്സുകളും ഈ പ്ലാനില്‍ ലഭിക്കും. നിത്യേന ഒരു ജിബി ഡാറ്റയുടെ 399 രൂപയുടെ പ്ലാനില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്.
ഇനി നിങ്ങളുടെ പ്രതിദിന ഡാറ്റ തീര്‍ന്നുപോയാലും പ്രശ്‌നമില്ല. കുറഞ്ഞ വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാവും. 40 കെബി പെര്‍ സെക്കന്‍ഡിലായിരിക്കും വേഗത. ബിഎസ്എന്‍എല്‍ ട്യൂണ്‍സ് പോലുള്ള സേവനങ്ങളും ഈ പ്ലാനില്‍ ലഭിക്കും. ഇത് റീച്ചാര്‍ജിനായി അധികം പണം ചെലവിടാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് വലിയ നേട്ടമായി മാറുന്ന പ്ലാനാണ്.
ബിഎസ്എന്‍എല്ലിനെ വീഴ്ത്താന്‍ ജിയോയും ചില പ്ലാനുകള്‍ കൊണ്ടുവന്നിട്ടുണ്ട്. 349 രൂപയുടെ പ്ലാനാണ് ഇതിലൊന്ന്. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. നിത്യേന രണ്ട് ജിബി ഡാറ്റയും ലഭിക്കും. അതായത് ഡാറ്റ വേഗം തീര്‍ന്നുപോകുന്നു എന്ന പ്രശ്‌നം ഈ പ്ലാനിലൂടെ ഒഴിവാക്കാന്‍ സാധിക്കും.
ഇനി കോള്‍ ചെയ്യുമ്പോള്‍ ടോക് ടൈം തീരുന്നുവെന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ജിയോ ഈ പ്ലാനില്‍ സഹായിക്കും. കാരണം അണ്‍ലിമിറ്റഡ് കോളിംഗാണ് ഈ പ്ലാനില്‍ ജിയോ യൂസര്‍മാര്‍ക്ക് ലഭിക്കുക. എത്ര വേണമെങ്കിലും വിളിക്കാവുന്നതാണ്. അതുപോലെ നിത്യേന നൂറ് എസ്എംഎസ്സുകളും ലഭിക്കും. സൗജന്യ 5ജി ഡാറ്റ അണ്‍ലിമിറ്റഡായി ജിയോ നല്‍കുന്നുണ്ട്. അത് ഈ പ്ലാനിലുണ്ട്. നിങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ 5ജി ലഭ്യത ഉറപ്പുവരുത്തിയാല്‍ മാത്രം മതി.












Click it and Unblock the Notifications