397 രൂപയുടെ ഈ റീച്ചാര്‍ജ് മറക്കേണ്ട, പോക്കറ്റ് കീറാതെ ഡാറ്റയും കോളും കിട്ടും; ജിയോ അടുത്തെത്തില്ല
ന്യൂഡല്‍ഹി: ജിയോയും എയര്‍ടെല്ലുമെല്ലാം നിരക്ക് വര്‍ധിപ്പിച്ചതോടെയുണ്ടായ നേട്ടം വര്‍ധിപ്പിക്കാന്‍ ബിഎസ്എന്‍എല്‍. പുത്തന്‍ പ്ലാനുകളുമായി യൂസര്‍മാരെ കൈയ്യിലെടുക്കുകയാണ് കമ്പനി. കുറഞ്ഞ ചെലവിലുള്ള റീച്ചാര്‍ജുകളാണ് ജനപ്രിയമായിരിക്കുന്നത്. ജിയോ, എയര്‍ടെല്‍, വി എന്നിവയേക്കാള്‍ എത്രയോ മികച്ച പ്ലാനുകളാണ് ബിഎസ്എന്‍എല്ലിന്റേത്.
ഈ പ്ലാന്‍ മിതമായ നിരക്കില്‍ റീച്ചാര്‍ജുകള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ളതാണ്. 397 രൂപയാണ് ഈ റീച്ചാര്‍ജിനായി നിങ്ങള്‍ ചെലവിടേണ്ടത്. ഇത്രയും കുറഞ്ഞ നിരക്കിലുള്ള ഈ റീച്ചാര്‍ജില്‍ 150 ദിവസമാണ് വാലിഡിറ്റിയായി ലഭിക്കുക. അഞ്ച് മാസത്തോളം നിങ്ങള്‍ മറ്റൊരു റീച്ചാര്‍ജിനെയും ആശ്രയിക്കേണ്ടതില്ല.

സാധാരണ ഒരു മാസം റീച്ചാര്‍ജിന് 200 രൂപ ചെലവിടേണ്ടി വരും. എന്നാല്‍ ബിഎസ്എന്‍എല്ലിന്റെ ഈ റീച്ചാര്‍ജ് ചെയ്താല്‍ മൂന്ന് മാസത്തെ പണം ലാഭിക്കാന്‍ സാധിക്കും. ബിഎസ്എന്‍എല്ലിന്റെ ഈ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്താല്‍ കോളുകളുടെ കാര്യത്തില്‍ പേടിക്കേണ്ടതില്ല. കാരണം അണ്‍ലിമിറ്റഡ് കോളുകളാണ് ഈ പ്ലാനിലുള്ളത്.
പരിധികളില്ലാതെ എത്ര വേണമെങ്കിലും കോള്‍ ചെയ്യാം. ടോക് ടൈം തീര്‍ന്നുപോകുമെന്ന ഭയം വേണ്ട. അതുപോലെ ഡാറ്റയും ആവശ്യത്തിന് ഈ പ്ലാനിലുണ്ട്. നിത്യേന രണ്ട് ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. നിത്യേന നൂറ് എസ്എംഎസ്സുകളും ബിഎസ്എന്‍എല്‍ ഈ പ്ലാനില്‍ നല്‍കുന്നുണ്ട്.
അതേസമയം ബിഎസ്എന്‍എല്ലിന് വേറെയും നിരവധി പ്ലാനുകളുണ്ട്. 365 ദിവസത്തെ പ്ലാനാണിത്. 1198 രൂപയാണ് ഈ പ്ലാനിനായി ബിഎസ്എന്‍എല്‍ കണക്ഷന്‍ ഉള്ളവര്‍ ചെലവിടേണ്ടത്. 36 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭിക്കുക. പ്രതിദിന ഡാറ്റ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഒന്നുമില്ല. പക്ഷേ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ഈ ഡാറ്റ തീര്‍ന്നുപോകും.
300 മിനുട്ടുകളാണ് മാസത്തില്‍ ടോക് ടൈമായി ലഭിക്കുക. എസ്എംഎസ്സുകളും ഈ പ്ലാനിലുണ്ട്. ഒരു വര്‍ഷത്തേക്ക് ബിഎസ്എന്‍എല്ലിന്റെ സിം ആക്ടീവായി നില്‍ക്കാനും ഈ പ്ലാന്‍ സഹായിക്കും.
ബിഎസ്എന്‍എല്ലിന്റെ 345 രൂപയുടെ പ്രീപെയിഡ് റീച്ചാര്‍ജും ഇപ്പോള്‍ ജനപ്രിയമാണ്. 60 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. രണ്ട് മാസം നമ്മള്‍ റീച്ചാര്‍ജിനായി ചെലവിടുന്ന തുക നോക്കുമ്പോള്‍ ഇത് വലിയ ലാഭമാണ്. ഈ പ്ലാനില്‍ കോളുകള്‍ സൗജന്യമാണ്. അതുപോലെ നിത്യേന നൂറ് എസ്എംഎസ്സുകളും ലഭിക്കും. നിത്യേന ഒരു ജിബി ഡാറ്റയാണ് ലഭിക്കുക.
പ്രതിദിന ഡാറ്റ ഉപയോഗം കഴിഞ്ഞാല്‍ വേഗത സെക്കന്‍ഡില്‍ 40 കെബി എന്ന നിരക്കിലേക്ക് വേഗത കുറയും. അതേസമയം ബിഎസ്എന്‍എല്ലിന്റെ കുറഞ്ഞ ചെലവിലുള്ള റീച്ചാര്‍ജുകള്‍ കാരണം ജൂലായ് മാസത്തില്‍ മാത്രം 29.4 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരെയാണ് ലഭിച്ചത്. ജിയോയ്ക്ക് ഏഴര ലക്ഷം യൂസര്‍മാരെയും എയര്‍ടെല്ലിന് 16.9 ലക്ഷം യൂസര്‍മാരെയുമാണ് നഷ്ടമായത്.












Click it and Unblock the Notifications