ജിയോയ്ക്ക് ഇതാ ബിഎസ്എന്‍എല്ലിന്റെ പണി; 365 ദിവസത്തെ കിടിലന്‍ പ്ലാന്‍; നേട്ടങ്ങള്‍ ഇങ്ങനെ
മുംബൈ: ബിഎസ്എന്‍എല്‍ റീച്ചാര്‍ജുകള്‍ ജനപ്രീതി വീണ്ടെടുത്തിരിക്കുകയാണ്. ജിയോ, എയര്‍ടെല്‍, വി എന്നിവയെ നിരക്ക് വര്‍ധന ബാധിച്ചപ്പോള്‍ നിരക്ക് കുറഞ്ഞ പ്ലാനുകളിലൂടെ ബിഎസ്എന്‍എല്‍ മുന്നിലെത്തുകയായിരുന്നു. ജിയോ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സര്‍വീസ്. പക്ഷേ ബിഎസ്എന്‍എല്‍ 4ജി ഇന്റര്‍നെറ്റ് അടക്കം രാജ്യത്ത് വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
5ജി ഇന്റര്‍നെറ്റ് അടുത്ത വര്‍ഷം രാജ്യത്തെ മുക്കിലും മൂലയിലും വരെ എത്തിക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. ഇത് വലിയ രീതിയില്‍ ബിഎസ്എന്‍എല്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. മൊബൈല്‍ ഡാറ്റയിലുള്ള ജിയോയുടെ ആധിപത്യം ഇതോടെ അവസാനിക്കും.

നിങ്ങള്‍ക്ക് ദീര്‍ഘകാലം വാലിഡിറ്റിയും അതുപോലെ കുറഞ്ഞ വിലയുമുള്ള റീച്ചാര്‍ജുകളാണോ വേണ്ടത്. എങ്കില്‍ ബിഎസ്എന്‍എല്‍ അത്തരം നിരവധി പ്ലാനുകള്‍ പുറത്തിറക്കുന്നുണ്ട്. അത്തരമൊരു പ്ലാനിന്റെ കാലാവധി 365 ദിവസമാണ്. ഒരു വര്‍ഷം മുഴുവന്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാനാണിത്.
1198 രൂപയാണ് ഈ റീച്ചാര്‍ജിനായി നിങ്ങള്‍ ചെലവിടേണ്ടത്. ഇത് ചെലവ് കൂടിയ പ്ലാനാണെന്ന് കരുതുന്നുണ്ടെങ്കില്‍ മറ്റ് പ്ലാനുകളുമായി ഒന്ന് താരതമ്യം ചെയ്ത് നോക്കുക. വളരെ കുറവാണ് ഈ നിരക്ക്. ഒരു മാസം റീച്ചാര്‍ജിനായി ചെലവിടുന്ന തുക നോക്കുമ്പോള്‍ ഈ പ്ലാന്‍ വന്‍ ലാഭമാണ്. നിങ്ങള്‍ നാല് മാസം റീച്ചാര്‍ജ് ചെയ്യുന്ന തുകയുണ്ടെങ്കില്‍ ഈ പ്ലാന്‍ തിരഞ്ഞെടുക്കാം. ഒരുവര്‍ഷത്തേക്ക് പിന്നെ റീച്ചാര്‍ജിനെ കുറിച്ച് ചിന്തിക്കേണ്ടി വരില്ല.
ഡാറ്റ ഈ പ്ലാനില്‍ കുറവാണ്. 36 ജിബിയാണ് ആകെ ലഭിക്കുക. ഇത് സൂക്ഷിച്ച് ഉപയോഗിച്ചാല്‍ മതി. ഇനിയും ഡാറ്റ ആവശ്യമാണെങ്കില്‍ ഡാറ്റ ആഡ് ഓണുകള്‍ ബിഎസ്എന്‍എല്ലില്‍ ലഭ്യമാണ്. ചെറിയ തുക മാത്രമാണ് ഇതിന് വരിക. അങ്ങനെ ഡാറ്റ പ്രശ്‌നവും പരിഹരിക്കാം. വീട്ടില്‍ വൈഫൈ സേവനങ്ങള്‍ ലഭിക്കുന്നവരാണെങ്കില്‍ പിന്നെ ഡാറ്റ ക്ഷാമം ഉണ്ടാവുകയുമില്ല.
അതേസമയം ഈ പ്ലാനില്‍ പ്രതിദിന ഡാറ്റ പരിധി ഒന്നുമില്ല. പക്ഷേ 36 ജിബിയും ഒറ്റ ദിവസം കൊണ്ട് തീര്‍ന്നാല്‍ മറ്റ് വഴികള്‍ നമ്മള്‍ ആശ്രയിക്കേണ്ടി വരും. എല്ലാ മാസവും 300 മിനുട്ടാണ് കോള്‍ ചെയ്യാന്‍ സാധിക്കുക. എസ്എംഎസ്സുകളും ഈ പ്ലാനില്‍ ലഭ്യമാവും.
അതേസമയം ബിഎസ്എന്‍എല്‍ അടുത്തൊരു തിരിച്ചടി കൂടി ഇപ്പോള്‍ ജിയോയ്ക്ക് നല്‍കിയിരിക്കുകയാണ്. ആറായിരം കോടിയുടെ സാമ്പത്തിക പാക്കേജ് ബിഎസ്എന്‍എല്ലിന് അനുവദിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിലൂടെ സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ ബിഎസ്എന്‍എല്ലിന് സാധിക്കും.
ജിയോയെ നേരിടാന്‍ ബിഎസ്എന്‍എല്ലിന് വലിയ ഫണ്ട് തന്നെ വേണമായിരുന്നു. ആവശ്യ സമയത്താണ് ഇപ്പോള്‍ ഫണ്ട് തേടിയെത്തിരിക്കുന്നത്. കൂടുതല്‍ വിദൂരമായ ഇടങ്ങളില്‍ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ അടക്കം ജിയോയെ ഇത് സഹായിക്കും. 14500 അടി ഉയരത്തിലാണ് ബിഎസ്എന്‍എല്‍ ടവര്‍ സ്ഥാപിക്കുന്നത്. ഗ്രാമീണ പ്രദേശങ്ങളില്‍ പോലും അതുകൊണ്ട് നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല.












Click it and Unblock the Notifications