ഒറ്റത്തവണ പണമടച്ചാല്‍ മതി, 27 മാസം അതിവേഗ ഇന്റര്‍നെറ്റ്; ഈ പ്ലാനിന് അടയ്ക്കേണ്ട തുക ഇത്ര
ബ്രോഡ്ബാന്റിന് കൂടുതല്‍ പണം അടയ്ക്കണമെന്നോ അതുപോലെ സേവനങ്ങള്‍ വളരെ കുറവാണെന്നും തോന്നിയിട്ടുണ്ടോ? എങ്കില്‍ ഇന്ന് കിടിലനൊരു പ്ലാനിനെ കുറിച്ചാണ് പറയാന്‍ പോകുന്നത്. ഒരൊറ്റ തവണ പണം അടച്ചാല്‍ 27 മാസത്തോളം നീണ്ടുനില്‍ക്കുന്ന സേവനങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കും. നൂറ് എംബിപിഎസ് വരെയാണ് ഇന്റര്‍നെറ്റിന്റെ വേഗം.
ഡിസ്നി ഹോട്ട്സ്റ്റാര്‍ അടക്കമുള്ള ഒടിടി സബ്സ്ക്രിപ്ഷനുകളും ഇതോടൊപ്പം ലഭിക്കും. ഈ പ്ലാന്‍ കേട്ടാല്‍ തന്നെ ആരും ഒന്ന് കൊതിച്ച് പോകും. വമ്പന്‍ കമ്പനികളായ എയര്‍ടെല്‍, ജിയോ എന്നിവര്‍ പോലും ഇങ്ങനൊരു പ്ലാന്‍ നല്‍കുന്നില്ല. ഇതിനൊക്കെ പുറമേ മൂന്ന് മാസത്തെ ഇന്റര്‍നെറ്റ് സേവനം സൗജന്യവുമാണ്.

ഈ പ്ലാന്‍ പിന്നെ മറ്റാരുടേതാണ് എന്നൊരു ആശയക്കുഴപ്പമുണ്ടല്ലേ. ബിഎസ്എന്‍എല്ലിന്റെ ഫൈബര്‍ ബ്രോഡ്ബാന്റിലാണ് ഈ പ്ലാനുള്ളത്. വെറും 799 രൂപ മാത്രം ഈ പ്ലാനിനായി നിങ്ങള്‍ മുടക്കിയാല്‍ മതി. 27 മാസത്തേക്ക് ഇവ എങ്ങനെയാണ് കിട്ടുന്നതെന്ന് നോക്കാം. മാസം 799 രൂപയാണ് ഈ പ്ലാനിന്റെ വില. നൂറ് എംബിപിഎസ് വേഗതയാണ് ബിഎസ്എന്‍എല്‍ ഈ പ്ലാന്‍ പ്രകാരം നല്‍കുന്നത്.
ഈ വേഗം ആദ്യത്തെ 1000 ജിബി ഉപയോഗം വരെയാണ് ലഭിക്കുക. തീര്‍ച്ചയായും ഇത്രയും ഡാറ്റ ഒരു മാസം കൊണ്ട് നിങ്ങള്‍ക്ക് തീര്‍ക്കാന്‍ സാധ്യത വളരെ കുറവാണ്. ഇനി ആയിരം ജിബി ഡാറ്റ കഴിഞ്ഞാല്‍, 5 എംബിപിഎസ്സ് വേഗതയില്‍ അണ്‍ലിമിറ്റഡായി ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതാണ്.
അത് മാത്രമല്ല അണ്‍ലിമിറ്റഡ് കോളിംഗും ലഭിക്കും. ലോക്കലും എസ്ടിഡിയും വരെ ഇതില്‍ വരും. ഏത് കണക്ഷനിലേക്കും വിളിക്കാം. ഇതിനൊക്കെ പുറമേ ഒരു ലാന്‍ഡ്ലൈന്‍ കണക്ഷനും സൗജന്യമായി ലഭിക്കും. എന്നാല്‍ ലാന്‍ഡ്ലൈന്‍ ഫോണ്‍ നിങ്ങള്‍ വാങ്ങേണ്ടി വരും. ഒടിടി സബ്സ്ക്രിപ്ഷനും ധാരാളമായി തന്നെ ഈ പ്ലാനില്‍ ലഭിക്കും.
നാല് ഒടിടികളുടെ സബ്സ്ക്രിപ്ഷനാണ് ലഭിക്കുക. ഹോട്ട്സ്റ്റാര്‍, സോണിലിവ്, സീ5, യപ്പ് ടിവി എന്നിവയുടെ സബ്സ്ക്രിപ്ഷനാണ് ലഭിക്കുക എത്ര വേണമെങ്കില്‍ സിനിമകളും സീരീസുകളിലും ഇതിലൂടെ കാണാന്‍ സാധിക്കും. ദീര്‍ഘ കാല വാലിഡിറ്റി തിരഞ്ഞെടുക്കുന്നവര്‍ക്ക് സേവന ആനുകൂല്യങ്ങളും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്.
799 രൂപയുടെ പ്ലാനിന് വേറെയും ആനുകൂല്യങ്ങള്‍ ധാരാളമുണ്ട്. അതായത് ആറ് മാസത്തെ തുക ഒന്നായി അടച്ചാലാണ് ആനുകൂല്യങ്ങള്‍. 4395 രൂപ മാത്രം ഇതിനായി അടച്ചാല്‍ മതി. അങ്ങനെ വരുമ്പോള്‍ മാസം വെറും 732 രൂപ മാത്രമേ ചെലവ് വരൂ. ആറ് മാസത്തേക്ക് പിന്നെ പണമൊന്നും നല്‍കേണ്ടതില്ല.
12 മാസത്തേക്കാണെങ്കില്‍ 9588 രൂപ നല്കിയാല് മതി. ഇതില്‍ ഒരു മാസത്തെ സൗജന്യ സര്‍വീസും ലഭിക്കും. പന്ത്രണ്ട് മാസത്തെ സര്‍വീസ് എടുത്താല്‍ 13 മാസം കിട്ടുമെന്ന് അര്‍ഥം. 24 മാസത്തേക്കാണെങ്കില്‍ 19176 രൂപ നല്‍കണം. ഇതില്‍ മൂന്ന് മാസത്തേ്ക് സൗജന്യ സര്‍വീസും ലഭിക്കും. അതായത് മൊത്തം 27 മാസം ഈ സേവനങ്ങള്‍ ഉപയോഗിക്കാനാവും.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications