ജിയോ ഫൈബർ ഇച്ചിരികൂടി മൂക്കണം; ബിഎസ്എൻഎൽ കട്ട കലിപ്പിൽ, 1200 ജിബി 3 മാസത്തേക്ക് തരും, വില എത്ര?
ഇന്റർനെറ്റ് ഇല്ലാത്ത ഒരുലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ഒരു പതിറ്റാണ്ട് മുൻപ് വരെ അത്രത്തോളം ഇന്റർനെറ്റ് അവബോധം ഇല്ലാതിരുന്ന ഇന്ത്യക്കാർക്ക് ഇടയിൽ അതിനെ ജനകീയമാക്കുന്നതിൽ കാര്യമായ പങ്കുവഹിച്ച കമ്പനിയാണ് ബിഎസ്എൻഎൽ. ഒപ്റ്റിക്കൽ ഫൈബർ വരും മുൻപ് തന്നെ ബിഎസ്എൻഎൽ ലാൻഡ് ഫോണിനൊപ്പം രാജ്യത്ത് പലയിടത്തും ഇന്റർനെറ്റ് സേവനങ്ങൾ നൽകി വന്നിരുന്നു.
ഒപ്റ്റിക്കൽ ഫൈബർ വ്യാപകമായതോടെ അവരും അതിലേക്ക് ചുവടുമാറ്റി. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്ന കമ്പനികളിൽ ഒന്നാണ് ബിഎസ്എൻഎൽ. മറ്റ് സ്വകാര്യ കമ്പനികളിൽ നിന്ന് വ്യത്യസ്‌തമായി കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രദാനം ചെയ്യുക എന്നത് തന്നെയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം.

ഇപ്പോഴിതാ വിപണിയിൽ അവരുടെ പ്രധാന എതിരാളികളായ ജിയോ ഫൈബറിനെ മലർത്തിയടിക്കാൻ ശേഷിയുള്ള ഒരു കിടിലൻ പ്ലാനുമായാണ് ബിഎസ്എൻഎൽ രംഗത്ത് വന്നിരിക്കുന്നത്. ഈ ദീർഘകാല പ്ലാനിലൂടെ ബ്രോഡ്ബാൻഡ് മേഖലയിലെ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ കഴിയുമെന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്.
ബിഎസ്എൻഎൽ 999 പ്ലാൻ
ഇവിടെ പറയുന്ന ഓഫർ എല്ലാ സർക്കിളുകളിലും ലഭ്യമാകണമെന്നില്ല. 999 രൂപയ്ക്ക് 3 മാസത്തേക്ക് 25 എംബിപിഎസ് പ്ലാൻ വാഗ്‌ദാനം ചെയ്യുന്ന പ്ലാനാണ് ബിഎസ്എൻഎൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കാര്യം നിങ്ങൾ പ്രത്യേകം ഓർക്കേണ്ടത് ഇത് പ്രാഥമികമായ അവരുടെ ചാർജ് മാത്രമാണ്. ഇതിനൊപ്പം ഒരുപക്ഷേ നികുതി അടക്കമുള്ളവ കൂടി ചേർത്താവും അന്തിമ ബിൽ വരിക. എങ്കിലും വലിയ വർധനവിന് സാധ്യതയില്ല.
ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് എല്ലാ മാസവും 1200ജിബി എഫ്‍യുപി (ഫെയർ യൂസേജ് പോളിസി) ഡാറ്റ ലഭിക്കും. ഇതൊരു ദീർഘകാല പ്ലാൻ എന്നതിലുപരി ഓരോ മാസത്തേയും ബിൽ തുക കണക്കാക്കുമ്പോൾ ശരാശരി 333 രൂപ മാത്രമാണ് ചിലവ് വരിക. നിലവിൽ ഈ പ്രൈസ് റേഞ്ചിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച റീചാർജ് പ്ലാനുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം.
എന്നാൽ ഈ റീചാർജ് പ്ലാൻ നിങ്ങൾക്ക് കിട്ടാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഈ ഓഫർ ലഭിക്കാൻ, ഉപഭോക്താക്കൾ 1800-4444 എന്ന നമ്പറിൽ വാട്‍സ്ആപ്പ് മുഖേന ഹൈ അയക്കേണ്ടതുണ്ട്. ഇതുവഴി നിങ്ങൾക്ക് ഈ ഓഫർ ലഭ്യമാവാൻ അർഹതയുണ്ടോ എന്ന കാര്യം അറിയാൻ കഴിയും. അങ്ങനെ ലഭ്യമായാൽ മൂന്ന് മാസത്തെ ഓഫറായിരിക്കും ലഭിക്കുക.
അതേസമയം, രാജ്യത്തെ മൂന്നാമത്തെ വലിയ ഫൈബർ ബ്രോഡ്‌ബാൻഡ് സേവന ദാതാക്കളാണ് നിലവിൽ ബിഎസ്എൻഎൽ. ഒടിടി സേവനങ്ങൾ നൽകുന്ന സർവീസുകൾ ഉൾപ്പെടെ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ബിഎസ്എൻഎൽ വെബ്‌സൈറ്റിൽ നിന്നും നിങ്ങൾക്ക് വേണ്ട പ്ലാനുകൾ ഇഷ്‌ടാനുസരണം തിരഞ്ഞെടുക്കാൻ കഴിയും.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications