Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാധകരെ ശാന്തരാകുവിൻ; ബിഎസ്എൻഎൽ ഞെട്ടിക്കും, വെറും 1 രൂപയ്ക്ക് 4ജി സർവീസോ? അറിയാം

ഇന്ത്യൻ വിപണിയിൽ ബിഎസ്എൻഎൽ എന്ന കമ്പനി ആരാണെന്നോ എന്താണെന്നോ പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്തെന്നാൽ അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ അവർ വീണ്ടും ശക്തമായി തിരിച്ചുവന്നുവെന്ന നേട്ടം അവർക്ക് മാത്രം സ്വന്തമാണ്. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് നേട്ടമെങ്കിൽ ബിഎസ്എൻഎലിന്റെ വിശ്വാസ്യത മറ്റൊരു ലീഗാണ്.

ഇക്കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത വിശ്വാസമാണ് അവരുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. അങ്ങനെ നോക്കുമ്പോൾ അവരെ സംബന്ധിച്ച് കൂടുതലായി പറയുന്നതിന് മുൻപ് അവരുടെ ഇപ്പോഴത്തെ നിലയും നമ്മൾ നോക്കേണ്ടതുണ്ട്. ഒരു പതിറ്റാണ്ട് മുൻപ് വരെ നഷ്‌ടത്തിന്റെ കണക്കുകൾ മാത്രമായിരുന്നു ബിഎസ്എൻഎൽ എന്ന കമ്പനിയുടെ പേരിൽ ഉണ്ടായിരുന്നത്. പക്ഷേ, അതിന് ഒരുപാട് ആയുസ് ഒന്നും ഉണ്ടായിരുന്നില്ല.

bsnldiwali

ഓരോ ഘട്ടത്തിലും തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞുകൊണ്ടും ശേഷി മനസിലാക്കി കൊണ്ടുമാണ് അവർ മുന്നേറിയത് എന്ന് നമുക്ക് നോക്കിയാൽ കാണാവുന്നതാണ്. ഇന്ത്യൻ വിപണിയിൽ ഇപ്പോഴത്തെ സാഹചര്യം നോക്കിയാൽ ബിഎസ്എൻഎൽ പോലെ സാധാരണക്കാരെ പരിഗണിക്കുന്ന മറ്റൊരു കമ്പനിയെ എത്ര തിരഞ്ഞാലും നിങ്ങൾക്ക് കാണാനേ കഴിയില്ല. അതാണ് ഈ പൊതുമേഖലാ കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

സത്യം പറഞ്ഞാൽ കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ വലിയ മാറ്റമാണ് ടെലികോം ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. രാജ്യത്തെ ടെലികോം വിപണി കാര്യമായ മാറ്റത്തിന് വിധേയമാകുന്ന കാഴ്‌ച നമ്മളൊക്കെ കണ്ടതാണ്. ചെറിയ മാറ്റമായിരുന്നില്ല അതെന്ന് ഓർക്കുകയും വേണം. ഇപ്പോൾ എല്ലാം വേഗതയുടെ കാലമാണ്. അവിടെ പിടിച്ചുനിൽക്കാൻ പുതിയത് പലതും കൊണ്ട് വരേണ്ടി വരും.

ഇത് ദീപാവലിയുടെ കാലമാണെന്ന് അറിയാമല്ലോ. ഇത്രയൊക്കെ പൊക്കി പറഞ്ഞപ്പോൾ ബിഎസ്എൻഎൽ എന്തെങ്കിലും ഉപയോക്താക്കൾക്ക് വേണ്ടി കൊണ്ട് വന്നുകാണും എന്ന് നിങ്ങൾ ഉറപ്പിച്ചിട്ടുണ്ടാവും. സംഗതി സത്യമാണ്. ഇത്തവണ ദീപാവലി ആഘോഷമാക്കാൻ അഡാർ ഓഫർ ഒരെണ്ണവുമായാണ് ബിഎസ്എൻഎലിന്റെ വരവ്. അതും കുറഞ്ഞ നിരക്കിൽ 4ജി സേവനം ലഭ്യമാക്കുന്ന തട്ടുപൊളിപ്പൻ ഓഫർ ഒരെണ്ണം. ഇതൊരു പരിമിതികാല ഓഫർ മാത്രമാണെന്ന് നിങ്ങൾ പ്രത്യേകം അറിഞ്ഞിരിക്കണം.

ദീപാവലി ഓഫർ ബിഎസ്എൻഎൽ

ദീപാവലി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പൊതുമേഖലാ ടെലികോം ബിഎസ്എൻഎൽ പുതിയ ഉപയോക്താക്കൾക്ക് ഒരു രൂപ ടോക്കണിന് ഒരു മാസത്തേക്ക് അധിക ചെലവില്ലാതെ 4ജി മൊബൈൽ സേവനങ്ങൾ വാഗ്‌ദാനം ചെയ്യുകയാണ് ഇപ്പോൾ. ദീപാവലി ബൊനാൻസ ഓഫർ ഒക്ടോബർ 15 മുതൽ ആരംഭിച്ചു കഴിഞ്ഞു. ഇതിനി നവംബർ 15 വരെ ഉപയോക്താക്കൾക്ക് ലഭ്യമാകും.

ദീപാവലി ബൊണാൻസ പ്ലാൻ ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ (പ്ലാൻ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്), പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, സൗജന്യ സിം കാർഡ് എന്നിവയാണ് വാഗ്‌ദാനം ചെയ്യുന്നത്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് വേണം പരിശോധനയെ അടിസ്ഥാനമാക്കി ആക്റ്റിവേഷൻ നടത്തേണ്ടത്.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങളെ മാത്രമാണ്. നിങ്ങളുടെ ഏറ്റവും അടുത്തുള്ള ബിഎസ്എൻഎൽ കസ്‌റ്റമർ സർവീസ് സെന്റർ സന്ദർശിക്കുക (സാധുവായ കെവൈസി രേഖകൾ കൈവശം വയ്ക്കുക). ദീപാവലി ബൊണാൻസ പ്ലാൻ (1 രൂപ ആക്റ്റിവേഷൻ) അഭ്യർത്ഥിക്കുക. തുടർന്ന് കെവൈസി പൂർത്തിയാക്കി നിങ്ങളുടെ സൗജന്യ സിം എടുക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+