Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതിലും നല്ല ഓഫർ സ്വപ്‌നങ്ങളിൽ മാത്രം, ബിഎസ്എൻഎൽ ഒരേ പൊളി; 60 ജിബി ഡാറ്റ ഒരു രൂപയ്‌ക്കോ?

ബിഎസ്എൻഎൽ ഇന്ത്യക്കാർക്ക് വെറുമൊരു ടെലികോം കമ്പനിയല്ല, ഒരു വികാരമാണ് എന്ന് പറയുന്നത് വെറുതെയല്ല. പലപ്പോഴും അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ അവർ വീണ്ടും ശക്തമായി തിരിച്ചുവന്നുവെന്ന ഗുണമാണ് അവർക്കുള്ളത്. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് നേട്ടം, എന്നാൽ ബിഎസ്എൻഎലിന്റെ വിശ്വാസ്യത അവർക്കൊക്കെ ഇന്നും സ്വപ്‌നമാണ്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത വിശ്വാസമാണ് അവരുടെ യഥാർത്ഥ മുതൽക്കൂട്ട്. അങ്ങനെ നോക്കുമ്പോൾ അവരെ സംബന്ധിച്ച് കൂടുതലായി പറയുന്നതിന് മുൻപ് അവരുടെ ഇപ്പോഴത്തെ നിലയും നമ്മൾ ഓർക്കണം. ഒരു പതിറ്റാണ്ട് മുൻപ് വരെ നഷ്‌ടത്തിന്റെ കണക്കുകൾ മാത്രമായിരുന്നു ബിഎസ്എൻഎലിന് പറയാൻ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ആ സാഹചര്യങ്ങളൊക്കെ മാറി.

bsnlfreedomplan

സത്യകഥ എന്തെന്നാൽ ഓരോ ഘട്ടത്തിലും തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട് ശേഷി മനസിലാക്കി കൊണ്ടാണ് അവർ മുന്നേറിയത്. ഇന്ത്യൻ വിപണിയിൽ ഇപ്പോഴത്തെ സാഹചര്യം നോക്കിയാൽ ബിഎസ്എൻഎൽ പോലെ സാധാരണക്കാരെ പരിഗണിക്കുന്ന മറ്റൊരു കമ്പനിയെ നിങ്ങൾ എത്ര തിരഞ്ഞാലും കണ്ടുപിടിക്കാൻ കഴിയില്ല. അതാണ് അവരെ ജനഹൃദയങ്ങളിൽ കുടിയിരുത്തുവാൻ ഉണ്ടായ പ്രധാന കാരണം.

കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ വലിയ മാറ്റമാണ് ടെലികോം മേഖലയിൽ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാൻ ആവില്ല. രാജ്യത്തെ ടെലികോം വിപണി കാര്യമായ മാറ്റത്തിന് വിധേയമാകുന്ന കാഴ്‌ചയാണ് ചുറ്റും. അത് ചെറിയ മാറ്റമായിരുന്നില്ല എന്ന് ഓർക്കുമ്പോഴാണ് ബിഎസ്എൻഎൽ എത്രത്തോളം അതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് നമുക്ക് മനസിലാവുക.

ബിഎസ്എൻഎൽ എല്ലാവരെയും ഒരുപോലെ പരിഗണിക്കുമെന്ന് പറഞ്ഞല്ലോ. അതിന്റെ ഏറ്റവും വലിയൊരു തെളിവാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഈ മാസം വരാനിരിക്കുന്ന ഏറ്റവും വലിയ ആഘോഷമാണല്ലോ സ്വാതന്ത്ര്യദിനം. അതിനോട് അനുബന്ധിച്ച് കിടിലനൊരു ഓഫർ പ്രഖ്യാപിക്കുകയാണ് ഇപ്പോൾ ബിഎസ്എൻഎൽ ചെയ്‌തിരിക്കുന്നത്‌.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പുതിയ ഫ്രീഡം ഓഫറിന്റെ ഭാഗമായാണ് ബി‌എസ്‌എൻ‌എൽ പ്രീപെയ്‌ഡ്‌ ഉപഭോക്താക്കൾക്കായി പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. യോഗ്യതയുള്ള ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് പ്രതിദിനം പരിധിയില്ലാത്ത കോളുകളും 2 ജിബി ഡാറ്റയും ലഭിക്കുന്നതിന് കുറഞ്ഞ നിരക്ക് മാത്രം നൽകിയാൽ മതി. കൂടുതൽ വിശേഷങ്ങൾ അറിയാം.

ബിഎസ്എൻഎൽ ഫ്രീഡം ഓഫർ

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി എക്‌സിലൂടെയാണ് ഓഫർ പ്രഖ്യാപിച്ചത്, 1 വിലയുള്ള പ്രീപെയ്‌ഡ്‌ റീചാർജ് പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. അതായത്, നിങ്ങൾ ബിഎസ്എൻഎലിന്റെ പുതിയ പ്രീപെയ്‌ഡ്‌ കണക്ഷൻ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പ്രതിദിനം 2ജിബി 4ജി ഡാറ്റ, 30 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്ക് അർഹതയുള്ള ഓഫർ ലഭിക്കും.

സിം കാർഡ് സൗജന്യമായതിനാൽ, മുഴുവൻ ഡീലിനും കൂടി നിങ്ങൾ കേവലം ഒരു രൂപ മാത്രമേ മുടക്കേണ്ടി വരികയുള്ളൂ. ഈ പ്ലാനിന്റെ ഭാഗമായി നിങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെങ്കിലും, ദിവസേനയുള്ള 2 ജിബി ഡാറ്റ ക്വാട്ട തീർന്നാൽ വേഗത 40 കെബിപിഎസായി കുറയും. അടുത്തുള്ള ബിഎസ്എൻഎൽ കോമ്മൺ സർവീസ് സെന്ററിൽ ചെന്ന് എത്രയും പെട്ടെന്ന് ആനുകൂല്യം നേടാവുന്നതാണ്.

ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട, നിങ്ങൾ അറിയേണ്ട ഒരു കാര്യം എന്തെന്നാൽ ഓഗസ്‌റ്റ് 1നും 31നും ഇടയിൽ വാങ്ങുന്ന പുതിയ കണക്ഷനുകൾക്ക് മാത്രമേ ബിഎസ്എൻഎൽ ഫ്രീഡം ഓഫർ ലഭ്യമാകുമെതാണ്. അതിനുശേഷം സ്‌റ്റാൻഡേർഡ് റീചാർജ് പ്ലാനുകൾ മാത്രമായിരിക്കും പുതിയ കണക്ഷനുകൾ എടുക്കുന്നവർക്ക് കിട്ടുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+