അമ്പോ ജിയോ വഴിമാറിക്കോ? ബിഎസ്എന്‍എല്ലിന്റെ 395 ദിവസത്തെ പ്ലാനെത്തി, ഗുണങ്ങള്‍ ഇങ്ങനെ
മുംബൈ: ജിയോയും എയര്‍ടെല്ലും നിരക്ക് വര്‍ധിച്ചതോടെ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ് യൂസര്‍മാര്‍. റീച്ചാര്‍ജുകള്‍ തൊട്ടാല്‍ പൊള്ളുന്നതാണെന്ന് സോഷ്യല്‍ മീഡിയ മുഴുവന്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മുകേഷ് അംബാനിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പലരും ഉയര്‍ത്തുന്നത്. എന്നാല്‍ നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ ഒരു കമ്പനിയും തയ്യാറായിട്ടില്ല.
അതേസമയം സോഷ്യല്‍ മീഡിയയില്‍ ബിഎസ്എന്‍എല്ലിനുള്ള പിന്തുണ വര്‍ധിക്കുകയാണ്. നിരവധി പേരാണ് ബിഎസ്എന്‍എല്ലിലേക്ക് മാറിയിരിക്കുകയാണ്. രാജ്യത്താകെ 4ജി സര്‍വീസുകള്‍ അവര്‍ വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പുത്തന്‍ പ്ലാനും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണ് ഈ പ്ലാന്‍.

395 ദിവസത്തെ കാലാവധിയുള്ള റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 2399 രൂപ ഇതിനായി നല്‍കേണ്ടി വരും. പക്ഷേ മാസത്തില്‍ വെറും 200 രൂപ മാത്രമാണ് ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് ചെലവാകുക. നിത്യേന അതിവേഗ ഡാറ്റയും നിങ്ങള്‍ക്ക് ലഭിക്കും. 2 ജിബി ഡാറ്റയാണ് നിത്യേന ലഭിക്കുക.
നൂറ് എസ്എംഎസ്സുകള്‍ നിത്യേന സൗജന്യമായി ലഭിക്കും. അതോടൊപ്പം എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് കോളും ഈ പ്ലാനിലുണ്ട്. യാതൊരു തടസ്സങ്ങളുമില്ലാതെ ബിഎസ്എന്‍എല്ലില്‍ കോളുകള്‍ ലഭ്യമാവും. എന്നാല്‍ ജിയോയില്‍ അടക്കം വോയ്സ് ബ്രേക്കിംഗ് പ്രശ്നങ്ങള്‍ ധാരാളമുണ്ട്. അതുപോലെ സൗജന്യ റോമിംഗും ലഭിക്കും.
വാല്യു ആഡഡ് സര്‍വീസുകള്‍ ഇതോടൊപ്പം നല്‍കുന്നുണ്ട്. സിംഗ് മ്യൂസിക്, ബിഎസ്എന്‍എല്‍ ട്യൂണ്‍സ്, ഹാര്‍ഡി ഗെയിംസ്, ചലഞ്ചര്‍ അരീന ഗെയിംസ്, ഗെയിംഓണ്‍ ആസ്ട്രോടെല്‍ എന്നിവയും ലഭ്യമാവും. എയര്‍ടെല്ലിന്റെ വാര്‍ഷിക പ്ലാനിനായി 299 രൂപയാണ് ചെലവിടേണ്ടത്. 28 ദിവസമാണ് കാലാവധി. നിത്യേന ഒരു ജിബി മാത്രമാണ് ഡാറ്റയായി ലഭിക്കുക.
നേരത്തെ 265 രൂപയായിരുന്നു ഈ പ്ലാനിന് നല്‍കേണ്ടിയിരുന്നത്. ജിയോയുടെ വാര്‍ഷിക പ്ലാനിന് 1899, 3599 രൂപ എന്നിങ്ങനെയാണ് ഇപ്പോള്‍ നല്‍കേണ്ടത്. 299 രൂപയുടെ പ്ലാനിന് ഇപ്പോള്‍ 349 രൂപ ചെലവിട്ടത്. നിത്യേന രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. എല്ലാ പ്ലാനുകളും നോക്കുമ്പോള്‍ ബിഎസ്എന്‍എല്ലാണ് ലാഭകരം.
അതേസമയം ബിഎസ്എന്‍എല്‍ 5ജി സര്‍വീസുകള്‍ അടക്കം വ്യാപിപ്പിക്കാനുള്ള വഴികളും ഒരുവശത്ത് നോക്കുന്നുണ്ട്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി അവര്‍ കൈകോര്‍ത്തിട്ടുണ്ട്. ടിസിഎസ്സും ബിഎസ്എന്‍എല്ലും ചേര്‍ന്ന് 1000 ഗ്രാമങ്ങളില്‍ 4ജി ഇന്റര്‍നെറ്റ് സര്‍വീസുകള്‍ ലഭ്യമാക്കും. വേഗത്തിലുള്ള ഇന്റര്‍നെറ്റും ഇതോടൊപ്പം രാജ്യത്താകെ എത്തിക്കും.
നിലവില്‍ എയര്‍ടെല്ലും ജിയോയുമാണ് 4ജി ഇന്റര്‍നെറ്റ് മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ബിഎസ്എന്‍എല്‍ ടാറ്റയ്ക്കൊപ്പം ചേര്‍ന്നതോടെ ഇരുവര്‍ക്കും തിരിച്ചടി നേരിടും. ഇന്ത്യയിലെ നാല് മേഖലയില്‍ ഡാറ്റ സെന്ററുകളും ടാറ്റ സ്ഥാപിക്കും. ഇത് 4ജി ഇന്ഫ്രാസ്ട്രക്ച്ചറിന് അടിത്തറ പാകാന്‍ സഹായിക്കും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications