ബിഎസ്എന്‍എല്ലിന്റെ വമ്പന്‍ പണി, ജിയോക്ക് അടുത്ത തിരിച്ചടി; ഈ പ്ലാനില്‍ ഡാറ്റയും കോളുമെല്ലാമുണ്ട്
ജിയോയുടെ നിരക്ക് വര്‍ധനയെ തുടര്‍ന്നുള്ള യൂസര്‍മാരുടെ കൊഴിഞ്ഞുപോക്ക് മുതലെടുക്കാന്‍ ബിഎസ്എന്‍എല്‍. വീണ്ടും ജനപ്രിയ റീച്ചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അവര്‍. വളരെ ചുരുങ്ങിയ നിരക്കിലാണ് ഈ പ്ലാന്‍ ലഭ്യമാവുക. ജിയോ മാത്രമല്ല ഏത് റീച്ചാര്‍ജും ബിഎസ്എന്‍എല്ലിന്റെ ഈ പ്ലാനിന് മുന്നില്‍ വഴിമാറും.
ബിഎസ്എന്‍എല്‍ മാത്രമാണ് ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിക്കാത്ത ഏക ടെലികോം കമ്പനി. അതിവേഗ ഇന്റര്‍നെറ്റ് അടക്കം യൂസര്‍മാര്‍ക്ക് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. ഇതും ജിയോയെ ശരിക്കും ബാധിക്കും നിരക്ക് വര്‍ധന സാധാരണക്കാരെ അത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്.

ബിഎസ്എന്‍എല്ലിന്റെ പുതിയ റീച്ചാര്‍ജ് പ്ലാന്‍ വളരെ ചുരുങ്ങിയ നിരക്കില്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് ബിഎസ്എന്‍എല്‍ സിമ്മാണ് ഉള്ളതെങ്കില്‍ സന്തോഷിക്കാന്‍ ഒരുപാടുണ്ട്. ജിയോ യൂസര്‍മാര്‍ കണക്ഷന് മാറാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ബിഎസ്എന്‍എല്ലില്‍ ഈ പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഈ പ്ലാനിനായി നിങ്ങള്‍ ചെലവിടേണ്ടത് വെറും 229 രൂപയാണ്.
ഇപ്പോഴത്തെ നിരക്ക് വര്‍ധനവ് പരിഗണിക്കുമ്പോള്‍ വളരെ ചുരുങ്ങിയ നിരക്ക് മാത്രമാണിത്. ഡാറ്റയും കോളും എല്ലാം ഈ പ്ലാനിലുണ്ട്. ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി കോളുകള്‍ വിളിക്കാന്‍ സാധിക്കും. ഇനി ടോക് ടൈം തീരുമെന്ന പേടിയില്ലാതെ നിങ്ങള്‍ക്ക് കോള്‍ ചെയ്യാനാവും.
ഈ പ്ലാന്‍ പ്രകാരം മുപ്പത് ദിവസം നിങ്ങള്‍ക്ക് ഇഷ്ടം പോലെ കോള്‍ ചെയ്യാം. കാരണം കാലാവധി 30 ദിവസമാണ്. അതുപോലെ ഇന്റര്‍നെറ്റ് ഡാറ്റയും ധാരാളമുണ്ട്. മുപ്പത് ദിവസം 60 ജിബി ഡാറ്റയാണ് സബ്സ്ക്രൈബര്‍മാര്‍ക്ക് ലഭിക്കും. അതായത് നിത്യേന 2ജിബി അതിവേഗ ഡാറ്റ തന്നെ നിങ്ങള്‍ക്ക് ലഭിക്കും.
നിങ്ങളുടെ ഒരു ദിവസത്തെ ഡാറ്റ ആവശ്യങ്ങള്‍ ഇതിലൂടെ നിറവേറ്റാണ് സാധിക്കും. ജിയോ, എയര്‍ടെല്‍, വി തുടങ്ങിയവയുടെ റീച്ചാര്‍ജ് പ്ലാനുകള്‍ക്ക് കൂടുതല്‍ തുക നല്‍കണം. എന്നാല്‍ ഇതിനേക്കാള്‍ കുറഞ്ഞ ഗുണങ്ങള്‍ മാത്രമാണ് ഉള്ളത്. എസ്എംഎസ്സുകളും ഇതോടൊപ്പം ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. നിത്യേന നൂറ് എസ്എംഎസ്സുകളാണ് ലഭിക്കുക.
അതേസമയം 107 രൂപയുടെ മറ്റൊരു പ്ലാനും ബിഎസ്എന്‍എല്ലിനുണ്ട്. 35 ദിവസങ്ങളാണ് വാലിഡിറ്റി. എയര്‍ടെല്ലിനും ജിയോയ്ക്കും ഈ പ്ലാനിനായി 250 രൂപ മുതല്‍ 300 രൂപ വരെ നല്‍കേണ്ടി വരും. 28 ദിവസമാണ് ആകെ വാലിഡിറ്റിയുണ്ടാവുക. 107 രൂപയുടെ പ്ലാനില്‍ ഇരുന്നൂറ് മിനുട്ടുകളുടെ ടോക് ടൈമാണ് ഉണ്ടാവുക.
മൂന്ന് ജിബി ഡാറ്റയും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. അതേസമയം സൗജന്യ എസ്എംഎസ് ഈ പ്ലാനില്‍ ഇല്ല. ആവശ്യത്തിന് കോളുകളും ഡാറ്റയും മാത്രം വേണ്ടവര്‍ക്ക് ഈ പ്ലാന്‍ ഉപയോഗപ്പെടുത്താം. പോക്കറ്റ് കീറാതെ തന്നെ റീച്ചാര്‍ജും ചെയ്യാം.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications