Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനി വന്നാലും ബിഎസ്എന്‍എല്ലിന്റെ തട്ട് താണിരിക്കും, അതിവേഗ ഡാറ്റ പ്ലാനെത്തി; ചെലവിടേണ്ട തുക ഇത്ര

മുംബൈ: മുകേഷ് അംബാനി അംബാനി ജിയോയുടെ നിരക്ക് വര്‍ധിപ്പിച്ചത് മുതല്‍ പ്രതിസന്ധിയിലാണ്. എന്നാല്‍ അതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അദ്ദേഹം. ബിഎസ്എന്‍എല്‍ കുതിപ്പ് തുടരുന്നതിനാല്‍ ജിയോയുടെ പ്രീമിയം കസ്റ്റമര്‍മാരും കളം മാറിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ 5ജി സേവനങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെ ജിയോ ശരിക്കും വിരണ്ട് പോയിരിക്കുകയാണ്.

എന്നാല്‍ നഷ്ടമായ യൂസര്‍മാരെ തിരിച്ചുപിടിക്കാന്‍ ജിയോ ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. പക്ഷേ ബിഎസ്എന്‍എല്‍ തുടര്‍ച്ചയായ നീക്കങ്ങളുമായി ജിയോയെ പിന്നിലാക്കിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ ടെലികോ സര്‍ക്കിളിലും 4ജി സര്‍വീസുകളാണ് ബിഎസ്എന്‍എല്‍ ആരംഭിക്കാന്‍ പോകുന്നത്.

bsnl-recharge

ചില സംസ്ഥാനങ്ങളില്‍ ബിഎസ്എന്‍എല്ലിന്റെ 4ജി സര്‍വീസുകള്‍ ആരംഭിച്ച് കഴിഞ്ഞു. അതിവേഗ ഇന്റര്‍നെറ്റ് തന്നെ ഇതിലൂടെ യൂസര്‍മാര്‍ക്ക് ലഭ്യമാകും. ഇതിന്റെ ഭാഗമായി ബിഎസ്എന്‍എല്ലിന്റെ ഏറ്റവും പുതിയൊരു റീച്ചാര്‍ജ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. 160 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഇത്രയും ദിവസം 320 ജിബി ഡാറ്റ യൂസര്‍മാര്‍ക്ക് ലഭിക്കും.

ഈ പ്ലാനിനായി ചെലവിടേണ്ടത് വെറും 997 രൂപയാണ്. പ്രതിദിനം രണ്ട് ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. നിത്യേന നൂറ് എസ്എംഎസ്സുകളും ലഭിക്കും. ജിയോയിലും എടര്‍ടെല്ലിലും ഇത്തരമൊരു പ്ലാന്‍ റീച്ചാര്‍ജ് ചെയ്യണമെങ്കില്‍ ഇതിലും എത്രയോ വലിയ തുക തന്നെ ചെലവിടേണ്ടി വരും. ഈ പ്ലാന്‍ പ്രകാരം പോക്കറ്റ് കീറാതെ ഡാറ്റയും കോളുമെല്ലാം ലഭിക്കും.

അതേസമയം ഈ പ്ലാനില്‍ ഡാറ്റ മാത്രമാണ് ലഭിക്കുകയെന്ന് കരുതരുത്. വേറെയും ധാരാളം ഗുണങ്ങള്‍ ബിഎസ്എന്‍എല്‍ യൂസര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. 160 ദിവസത്തേക്ക് ആരെ വേണമെങ്കിലും നമുക്ക് വിളിക്കാം. കാരണം കോളുകള്‍ അണ്‍ലിമിറ്റഡാണ്. ഏത് നെറ്റ്‌വര്‍ക്കിലേക്ക് വേണമെങ്കിലും വിളിക്കാം. അതുപോലെ സൗജന്യ റോമിംഗും ഈ പ്ലാനിലുണ്ട്.

ഇന്ത്യയിലുടനീളം നിങ്ങള്‍ക്ക് റോമിംഗ് ചാര്‍ജുകള്‍ നല്‍കേണ്ടി വരില്ല. വാല്യു ആഡഡ് സര്‍വീസുകളായി സിങ് മ്യൂസിക്, ബിഎസ്എന്‍എല്‍ ട്യൂണ്‍സ് എന്നിവയെല്ലാം ലഭിക്കും. അധികം വൈകാതെ തന്നെ 5ജി സര്‍വീസുകളും കമ്പനി ആരംഭിക്കും.

4ജി-5ജി സര്‍വീസുകള്‍ക്കായി പുതുതായി ആയിരക്കണക്കിന് മൊബൈല്‍ ടവറുകളാണ് എല്ലാ ടെലികോം സര്‍ക്കിളുകളിലും സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ടെസ്റ്റിംഗും ആരംഭിച്ച് കഴിഞ്ഞു. വരും മാസങ്ങളില്‍ 5ജി സര്‍വീസുകള്‍ എല്ലാവരിലേക്കും എത്തും. എംടിഎന്‍എല്ലും ബിഎസ്എന്‍എല്ലിന്റെ ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

ജിയോയും എയര്‍ടെല്ലും വലിയ രീതിയില്‍ നിരക്ക് വര്‍ധിപ്പിച്ചതിലൂടെ സാധാരണക്കാര്‍ക്ക് റീച്ചാര്‍ജ് ബുദ്ധിമുട്ടേറിയതായി മാറിയിരിക്കുകയാണ്. ഇവര്‍ ചെറിയ ചെലവില്‍ ഡാറ്റയും കോളുമെല്ലാം ബിഎസ്എന്‍എല്‍ നല്‍കുന്നതോടെ ജിയോയുടെ വിപണിയിലെ അപ്രമാദിത്യവും ഇല്ലാതാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+