ജിയോയുടെ പ്ലാനിനേക്കാള്‍ ഇരട്ടിയില്‍ അധികം കുറവ്; ബിഎസ്എന്‍എല്ലിന്റെ ഈ പ്ലാനില്‍ എല്ലാമുണ്ട്
മുംബൈ: റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍, എന്നിവയുടെ റീച്ചാര്‍ജ് ഇപ്പോള്‍ തൊട്ടാപ്പൊള്ളുന്നതാണ്. നേരത്തെ ഇവര്‍ മൂന്ന് പേരും പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയര്‍ത്തിയിരുന്നു. വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. പക്ഷേ ബിഎസ്എന്‍എല്‍ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നില്ല.
നിരവധി പേരാണ് ബിഎസ്എന്‍എല്ലിലേക്ക് കണക്ഷന്‍ മാറ്റിയത്. ഒട്ടും താങ്ങാന്‍ സാധിക്കുന്നതല്ല ടെലികോം കമ്പനികളുടേതെന്ന് നിരക്കെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചില പ്ലാനുകള്‍ ഇപ്പോഴും മികച്ച നിരക്കില്‍ ലഭ്യമാണ്. ഏത് ടെലികോം കണക്ഷനിലാണ് അത്തരമൊരു പ്ലാനുള്ളതെന്ന് പരിശോധിക്കാം.

റിലയന്‍സ് ജിയോയുടെ പ്ലാന്‍ 84 ദിവസത്തെ വാലിഡിറ്റിയുള്ളതാണ്. പക്ഷേ കൈപൊള്ളിക്കും. 799 രൂപ ഈ പ്ലാനിനായി ചെലവിടേണ്ടി വരും. എന്നാല്‍ മറ്റ് കാര്യങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ നിത്യേന ലഭിക്കുക. 84 ദിവസത്തേക്ക് 126 ജിബി ഡാറ്റ മൊത്തം ലഭിക്കും. ഇതിനൊപ്പം തന്നെ 300 എസ്എംഎസ്സുകളും നിത്യേന ലഭിക്കും. ഒടിടി സേവനങ്ങള്‍ അടക്കം വേറെ ലഭിക്കും.
ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സിനിമ പോലുള്ള അധിക സേവനങ്ങളാണ് ലഭിക്കുക. എന്നാല്‍ ഈ പ്ലാനില്‍ 5ജി ഡാറ്റയില്ല. ജിയോയ്ക്ക് 889 രൂപയുടെ പ്രീപെയിഡ് പ്ലാനുമുണ്ട്. ഇതിന് സമാനമായ സേവനങ്ങളാണ് ലഭിക്കുക. ഒന്നര ജിബി ഡാറ്റ നിത്യേന ലഭിക്കും. കോളുകളും അണ്‍ലിമിറ്റഡാണ്. 126 ജിബി ഡാറ്റയാണ് മൊത്തം ലഭിക്കുക. ജിയോ ടിവി അടക്കമുള്ള സേവനങ്ങളും ലഭിക്കും. പക്ഷേ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഈ പ്ലാനിലും ഇല്ലാത്തത് പോരായ്മാണ്.
എയര്‍ടെല്ലിന്റെ ഇതേ സേവനങ്ങള്‍ ലഭിക്കുന്ന പ്ലാനിന് 859 രൂപയാണ് നല്‍കേണ്ടത്. ഒന്നര ജിബി ഡാറ്റ നിത്യേന ലഭിക്കും. കോളുകള്‍ എല്ലാം അണ്‍ലിമിറ്റഡാണ്. നിത്യേന 100 എസ്എംഎസ്സുകളും ലഭിക്കും. 84 ദിവസമാണ് വാലിഡിറ്റി. അപ്പോളോ 24/7,സൗജന്യ ഹെലോട്യൂണ്‍സ്, സൗജന്യ വിങ്ക് മ്യൂസിക് എന്നിവ ഇതിന് ലഭിക്കും. വോഡഫോണ്‍ ഐഡിയയുടെ പ്ലാനിന് റീച്ചാര്‍ജ് ചെയ്യേണ്ടത് 859 രൂപയ്ക്കാണ്.
1.5 ജിബി നിത്യേന ഡാറ്റയായി ലഭിക്കും. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഈ പ്ലാനില്‍ അധികമായി 5 ജിബി ഡാറ്റ മൂന്ന് ദിവസത്തേക്കായി ലഭിക്കും. എത്ര വേണമെങ്കിലും ഈ പ്ലാനില്‍ നിങ്ങള്‍ക്ക് വിളിക്കാം. കാരണം കോളുകള്‍ അണ്‍ലിമിറ്റഡാണ്. ബൈഞ്ച് ഓള്‍ നൈറ്റ്, വീക്കെന്‍ഡ് ഡാറ്റ റോള്‍ ഓവര്‍, ഡാറ്റ ഡിലൈറ്റ് എന്നിവയാണ് അധിക സേവനങ്ങള്‍.
ഈ മൂന്നിനെയും അപേക്ഷിച്ച് മികവുറ്റ പ്ലാന്‍ ബിഎസ്എന്‍എല്‍ തന്നെയാണ്. പക്ഷേ സേവനങ്ങളില്‍ ചെറിയ മാറ്റം വരും. ബിഎസ്എന്‍എല്ലിന്റെ പ്ലാനിന്റെ വാലിഡിറ്റി 82 ദിവസമാണ്. ബാക്കിയെല്ലാ പ്ലാനിലും 84 ദിവസങ്ങളുണ്ട്. പക്ഷേ ഈ പ്ലാനിന് വെറും 485 രൂപ ചെലവാക്കിയാല്‍ മതി. നിത്യേന 1.5 ജിബി ഡാറ്റ നിങ്ങള്‍ക്ക് ലഭിക്കും.
അണ്‍ലിമിറ്റഡ് കോളാണ് ഇതിലുള്ളത്. നൂറ് എസ്എംഎസ്സുകള്‍ നിത്യേന ലഭിക്കും. അധിക സേവനങ്ങള്‍ മറ്റ് പ്ലാനുകളിലെ പോലെ ഇതില്‍ ഇല്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ അധികമായി നല്‍കുന്ന സേവനങ്ങള്‍ ആര്‍ക്കും ഉപകാരപ്പെടാത്തതാണ്. അതുകൊണ്ട് ബിഎസ്എന്‍എല്‍ തന്നെയാണ് ഏറ്റവും മികച്ച പ്ലാന്‍. വോഡഫോണ്‍ ഐഡിയയില്‍ രാത്രി 12 മുതല്‍ രാവിലെ ആറ് വരെ അണ്‍ലിമിറ്റഡ് ഡാറ്റയും നല്‍കുന്നുണ്ട്.












Click it and Unblock the Notifications