Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈനിറയെ ഡാറ്റ, വിളിച്ചാലും തീരാത്ത അത്ര കോളുകള്‍, ബിഎസ്എന്‍എല്‍ പ്ലാനിന് മുടക്കേണ്ടത് ഇത്ര തുക

ബിഎസ്എന്‍എല്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോ സര്‍വീസ് ദാതാക്കളാണ്. ജിയോയുടെ വരവോടെ കുറച്ച് ഇടിവ് നേരിട്ടെങ്കിലും കിടിലന്‍ റീച്ചാര്‍ജ് പ്ലാനുകള്‍ ബിഎസ്എന്‍എല്ലിലുണ്ട്. രാജ്യത്താകെ 4ജി സര്‍വീസുകളും അതുപോലെ അടുത്ത വര്‍ഷം 5ജി സര്‍വീസുകളും വ്യാപിപ്പിക്കാനാണ് ബിഎസ്എന്‍എല്‍ പ്ലാന്‍ ചെയ്യുന്നത്.

എയര്‍ടെല്ലും ജിയോയും ഇക്കാര്യത്തില്‍ മുന്നിലാണെങ്കിലും ബിഎസ്എന്‍എല്ലിന്റെ പ്രതാപമൊന്നും അസ്തമിച്ചിട്ടില്ല. നിരവധി പ്രീപെയിഡ് റീച്ചാര്‍ജ് പ്ലാനുകള്‍ അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവര്‍ഷത്തില്‍ ലഭ്യമായി തുടങ്ങുന്നതാണ് ഇവ. നമ്മുടെ പോക്കറ്റ് കീറാതെ തന്നെ ഡാറ്റയും കോളുകളും ഈ പ്ലാനുകളില്‍ നമുക്ക് ലഭിക്കും.

bsnl-recharge-plan

പതിനെട്ട് രൂപയില്‍ തുടങ്ങുന്നതാണ് ബിഎസ്എന്‍എല്ലിന്റെ പ്രീപെയിഡ് റീച്ചാര്‍ജ്. രണ്ട് ദിവസത്തെ വാലിഡിറ്റിയാണ് ഇതിന് ഉള്ളത്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും, നിത്യേന ഒരു ജിബി ഡാറ്റയും ഈ പ്ലാനില്‍ ലഭിക്കും. 1 ജിബി കഴിഞ്ഞാല്‍ 80 കെബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് തുടര്‍ന്നും ഉപയോഗിക്കാം.

87 രൂപയുടെ മറ്റൊരു കിടിലന്‍ റീച്ചാര്‍ജും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്. 1 ജിബിയുടെ ഡാറ്റ ഈ പ്ലാനില്‍ നിത്യേന ലഭിക്കും. അതുപോലെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കുക. 14 ദിവസമാണ് ഈ പാക്കേജിന്റെ വാലിഡിറ്റി. നൂറ് എസ്എംഎസ്സുകള്‍ നിത്യേന ലഭിക്കും.

99 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്്‌സ് കോലുണ്ട്. 18 ദിവസമാണ് വാലിഡിറ്റി. സൗജന്യ കോളര്‍ ട്യൂണും ഈ പ്ലാനിലൂടെ ലഭിക്കും. എന്നാല്‍ ഇതില്‍ ഡാറ്റയില്ല. 118 രൂപയുടെ പാക്കേജില്‍ അതുപോലെ നിത്യേന 0.5 ജിബി ഡാറ്റ നിത്യേന ലഭിക്കും. അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി വോയ്‌സ് കോളുകളും ലഭിക്കും.

187 രൂപയുടെ പ്ലാന്‍ അതുപോലെ കിടിലനാണ്. രണ്ട് ജിബി ഡാറ്റ നിത്യേന ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. നൂറ് എസ്എംഎസ്സുകളും, അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും. എസ്ടിഡി കോളുകള്‍ അടക്കം ലഭ്യമാവും.

228 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍ നിങ്ങള്‍ക്ക്‌ലഭിക്കും. 2 ജിബി ഡാറ്റ നിത്യേന ലഭിക്കും. നൂറ് എസ്എംഎസ്സുകളും ലഭിക്കും. ഒരു മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.239 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി ഒരു മാസമാണ്.

ലോക്കല്‍ എസ്ടിഡി അണ്‍ലിമിറ്റഡ് കോളാണ് ഇതിന്റെ പ്രത്യേകത. രണ്ട് ജിബി ഡാറ്റയും നിത്യേന ലഭിക്കും. നൂറ് എസ്എംഎസ്സുകളും ലഭിക്കും. അതുകൊണ്ട് ധാരാളം മെസേജുകളും അയക്കാം.

കൂടുതല്‍ ഡാറ്റയ്ക്കാണെങ്കില്‍ 247 രൂപയുടെ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്യാം. മൂന്ന് ജിബി ഡാറ്റ പ്രതിദിനം ഈ പ്ലാനിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ലഭിക്കും. ഇന്ത്യയില്‍ എവിടെ വേണമെങ്കിലും എത്ര നേരമായാലും സംസാരിക്കാന്‍ സാധിക്കും.

ഡാറ്റ മൂന്ന് ജിബി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് 80 കെബിപിഎസ് വേഗതയില്‍ ഉപയോഗിക്കാനും സാധിക്കും. 36 ദിവസമാണ് ഇതിന്റെ കാലാവധി. ഇറോസ് നൗ, ബിഎസ്എന്‍എല്‍ എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+