ആവശ്യത്തിന് ഡാറ്റ, വേറെയും ആനുകൂല്യങ്ങള്‍; ബിഎസ്എന്‍എല്ലിന്റെ ഈ റീച്ചാര്‍ജിന് മുടക്കേണ്ട തുക ഇത്ര
മൊബൈലില്‍ ആവശ്യത്തിന് ഇന്റര്‍നെറ്റ് കിട്ടുന്നില്ലെന്ന് പരാതിയുണ്ടോ? ബിഎസ്എന്‍എല്‍ ഉറപ്പായും നിങ്ങളെ സഹായിക്കും. കിടിലന്‍ പ്ലാനുകള്‍ ബിഎസ്എന്‍എല്ലിലുണ്ട്. പുതിയ രണ്ട് പ്രീപെയിഡ് പ്ലാനുകളാണ് ഇപ്പോള്‍ അവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആരെയും അമ്പരപ്പിക്കുന്ന രണ്ട് പ്ലാനുകളാണിത്. ഒരിക്കലും നിങ്ങളുടെ പോക്കറ്റും ഇതിലൂടെ കീറില്ല.
പ്രീപെയ്ഡ് ഡാറ്റ വൗച്ചറുകളാണിത്. പ്രധാനമായും ഡാറ്റയ്ക്ക് വേണ്ടിയുള്ളതാണ് ഈ പ്ലാന്‍. 91 രൂപയുടെയും 288 രൂപയുടെയും പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. സര്‍വീസ് വാലിഡിറ്റി ഇതിനില്ല. ഡാറ്റ സൗകര്യങ്ങള്‍ മാത്രമാണ് ഇതിനുള്ളത്. നിലവില്‍ ഈ പ്ലാന്‍ ചെന്നൈ മേഖലയില്‍ എല്ലാവര്‍ക്കും ലഭ്യമാകും.

അതേസമയം കൂടുതല്‍ മേഖലകളില്‍ ഇവ നിലവില്‍ ലഭ്യമാകുമോ എന്ന് ഉറപ്പില്ല. തീര്‍ച്ചയായും ബിഎസ്എന്‍എല്ലിന്റെ ഡാറ്റ പാക്കേജില്‍ ഈ പ്ലാനും കാണാവുന്നതാണ്. മറ്റിടങ്ങളിലും ഇവ ലഭ്യമായേക്കാം എന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ എല്ലായിടത്തും ഇവ ലഭ്യമാകില്ലെന്ന് ഉറപ്പാണ്. 91 രൂപയുടെ പ്ലാന്‍ വളരെ സിംപിളാണ്.
ഏഴ് ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഇതൊരു അധിക ഡാറ്റ പ്ലാനായി കണ്ടാല്‍ മതി. നമ്മുടെ ആവശ്യത്തിനുള്ള പ്ലാന്‍ കഴിഞ്ഞെങ്കില്‍ ഇവയെ നമുക്ക് ഉപയോഗിക്കാം. 600 എംബി ഡാറ്റയാണ് ഈ പ്ലാന്‍ പ്രകാരം നമുക്ക് ലഭിക്കുക. അധികമായി ലഭിക്കുന്ന ഈ ഡാറ്റ തീര്‍ച്ചയായും നമുക്ക് ബ്രൗസിംഗിന് ഗുണം ചെയ്യും.
അതേസമയം 600 എംബിയില്‍ മാത്രം നില്‍ക്കുന്നതല്ല ഈ ഓഫര്‍. 700 എസ്എംഎസ്സുകളും ലഭിക്കും. പ്രീപെയിഡ് വൗച്ചര്‍ ഉപയോഗിച്ച് ഈ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം. എന്നാല്‍ ഒരുപാട് ഡാറ്റ വേണ്ടവര്‍ക്കുള്ളതല്ല ഈ പ്ലാന്‍. കുറച്ച് ദിവസത്തേക്ക് കൂടുതലായി കുറച്ച് ഡാറ്റ വേണമെന്ന് കരുതുന്നവര്‍ക്കുള്ളതാണ് ഈ പ്ലാന്‍.
അതിനൊപ്പം എസ്എംഎസ്സുകളും ലഭിക്കുന്നത് തീര്‍ച്ചയായും ഗുണം ചെയ്യും. ഡാറ്റ വൗച്ചറില്‍ ഇത്രത്തോളം എസ്എംഎസ്സുകള്‍ സാധാരണയായി നല്‍കാറില്ല. അതുകൊണ്ട് തന്നെ ഇത് അധിക നേട്ടമായി കാണാം. അധിക ഡാറ്റ വേണ്ടവര്‍ക്ക് മറ്റൊരു പ്ലാനും ബിഎസ്എന്‍എല്‍ ഇതോടൊപ്പം നല്‍കുന്നുണ്ട്.
ബിഎസ്എന്‍എല്ലിന്റെ 288 രൂപയുടെ മറ്റൊരു പ്ലാനും നിലവിലുണ്ട്. ഇതിന്റെ വാലിഡിറ്റി 60 ദിവസമാണ്. 60 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. 2ജിബി ഡാറ്റ നിത്യേന ഈ പ്ലാന്‍ വഴി ലഭിക്കും. ഡാറ്റ ലിമിറ്റ് കഴിഞ്ഞാല്‍ വേഗത 40 എംബിപിഎസ്സായി കുറയും. തീര്‍ച്ചയായും ഇത് ഡാറ്റ ധാരാളം വേണ്ടവര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന പ്ലാനാണ്.












Click it and Unblock the Notifications