ഇഷ്ടം പോലെ ബ്രൗസ് ചെയ്യാം, 151 രൂപ മുടക്കി നോക്കൂ; ബിഎസ്എന്‍എല്‍ നല്‍കുന്നത് ഇത്ര ഡാറ്റ
ഒന്ന് ബ്രൗസ് ചെയ്യുമ്പോഴേക്ക് ഡാറ്റ തീര്‍ന്ന് പോകുന്നു. ഇനി ഡാറ്റ ഉണ്ടെങ്കില്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ വാലിഡിറ്റി തീരുന്നു. ഇതൊക്കെ വിവിധ തരം റീച്ചാര്‍ജുകളില്‍ നമ്മള്‍ കേള്‍ക്കുന്ന പരാതികളാണ്. ഏറ്റവും കൂടുതല്‍ ഡാറ്റ നല്‍കുന്ന ജിയോയില്‍ പോലും ഈ പരാതികള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ഇനി മുതല്‍ അത്തരം പരാതികള്‍ പരിഹരിക്കാം.
ബിഎസ്എന്‍എല്ലിന്റെ കിടിലന്‍ ഡാറ്റ പ്ലാനിന്റെ വാലിഡിറ്റി അടക്കം പരിഹരിച്ച് വീണ്ടുമെത്തിയിരിക്കുകയാണ്. ഈ ഡാറ്റ പ്രീപെയിഡ് പ്ലാനിനായി നിങ്ങള്‍ മുടക്കേണ്ടത് വെറും 151 രൂപ മാത്രമാണ്. പോക്കറ്റ് കീറില്ലെന്ന് മാത്രമല്ല നിങ്ങള്‍ക്ക് ആവശ്യമുള്ള ഡാറ്റ ലഭിക്കുകയും ചെയ്യും. കൊവിഡിന്റെ സമയത്ത് ഡാറ്റ ബൂസ്റ്ററായിട്ടാണ് ഈ പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്.

എല്ലാവരും വീട്ടിലിരിക്കുന്ന സമയമായത് കൊണ്ട് ഡാറ്റ ധാരാളമായി വേണ്ടി വരും. ഇത് മുന്നില്‍ കണ്ടാണ് കൂടുതല്‍ ഡാറ്റ നല്‍കാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചിരിക്കുന്നത്. 2020ലായിരുന്നു ഇവ പുറത്തിറക്കിയത്. ആ സമയം ഈ പ്ലാനിന്റെ കാലാവധി മുപ്പത് ദിവസമായിരുന്നു. എന്നാല്‍ പിന്നീട് ബിഎസ്എന്‍എല്‍ ഈ പ്ലാനിന്റെ കാലാവധി രണ്ട് ദിവസം കുറച്ച് 28 ദിവസമാക്കി മാറ്റിയിരുന്നു.
അതേസമയം ഇപ്പോള്‍ വീണ്ടും ഈ പ്ലാനിന്റെ കാലാവധി വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോള്‍ തന്നെ റീച്ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുക. അതേസമയം 151 രൂപയുടെ പ്ലാന്‍ ഇപ്പോഴും ഡാറ്റ വൗച്ചറായിട്ട് തന്നെയാണ് നിലനില്‍ക്കുന്നത്. അതായത് നിങ്ങള്‍ 151 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യും മുമ്പ് മറ്റൊരു ആക്ടീവ് പ്ലാന്‍ ഉപയോഗിക്കുന്നുണ്ടാവണം. അതിലേക്കാണ് ഈ ഡാറ്റ പ്ലാന്‍ കൂടുതലായി ലഭിക്കുക.
ഈ പ്ലാന്‍ പ്രകാരം 40 ജിബി ഡാറ്റയാണ് ലഭിക്കുക. 151 രൂപ നല്‍കിയാല്‍ ഇത്ര ഡാറ്റ മറ്റൊന്നിലും ലഭിക്കില്ല. അത് മാത്രമല്ല വാലിഡിറ്റി 28 ദിവസത്തില്‍ നിന്ന് മുപ്പതായി ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കിളില്‍ ഉള്ളവര്‍ക്ക് ഈ ഓഫര്‍ ആദ്യം ലഭ്യമായി തുടങ്ങും.
എന്നാല്‍ ചിലയിടങ്ങളില്‍ ഇപ്പോഴും 28 ദിവസത്തെ പ്ലാന്‍ തന്നെയാണ് ലഭിക്കുക. പക്ഷേ അപ്പോഴും ഡാറ്റയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല. നമുക്ക് അധികമായി ലഭിക്കുന്ന ഡാറ്റയായത് കൊണ്ട് അളവില്‍ കൂടുതല്‍ ഉപയോഗിക്കാനുമുണ്ടാവും.
അതേസമയം ചണ്ഡീഗഡ് പോലുള്ള സര്‍ക്കിളില്‍ 28 ദിവസമാണ് വാലിഡിറ്റി. സിംഗ് സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് ലഭിക്കും. വാലിഡിറ്റിയില്‍ മാറ്റമുള്ളത് കൊണ്ട് മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. നിത്യേന ഈ പ്ലാനിന് ചെലവാകുക 5.033 രൂപ മാത്രമാണ്. അതേസമയം ഒരു ജിബി 3.77 രൂപ മാത്രമാണ് ഈ പ്രകാരം നിങ്ങള്‍ക്ക് ചെലവാകുക. നിത്യേന രണ്ട് ജിബി നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈ പ്ലാന്‍ ഉപയോഗിക്കാം.












Click it and Unblock the Notifications