Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളും ഡാറ്റയും മാത്രമല്ല, ബിഎസ്എന്‍എല്‍ റീച്ചാര്‍ജാണ്, ഈ പ്ലാന്‍ പൊളിയാണെന്ന് അറിയാലോ?

ന്യൂഡല്‍ഹി: റീച്ചാര്‍ജ് എന്ന് പറഞ്ഞാല്‍ അത് ബിഎസ്എന്‍എല്ലാണ്. അങ്ങനെ പറയാന്‍ കാരണമുണ്ട്. നമ്മുടെ പോക്കറ്റ് കീറാതെ ഡാറ്റയും കോളുമെല്ലാം നല്‍കാന്‍ ബിഎസ്എന്‍എല്ലിന് സാധിക്കും. അത് വലിയൊരു അനുഗ്രഹമാണ്. ഡാറ്റയ്ക്ക് ജിയോ അടക്കമുള്ള കണക്ഷനുകളില്‍ വലിയ തുക നല്‍കണം.

അടുത്തിടെയാണ് ടെലികോം കമ്പനികള്‍ റീച്ചാര്‍ജ് നിരക്കുകള്‍ വര്‍ധിച്ചത്. ഇതേ തുടര്‍ന്ന് നിരവധി പേരാണ് ബിഎസ്എന്‍എല്ലിലേക്ക് കണക്ഷന്‍ മാറ്റിയത്. യൂസര്‍മാര്‍ കൊഴിഞ്ഞുപോയിട്ടും ജിയോ തന്നെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 46 കോടി യൂസര്‍മാരാണ് ജിയോയ്ക്കുള്ളത്. ഇപ്പോഴിതാ ജിയോയെ അടക്കം ഞെട്ടിക്കുന്ന ഒരു റീച്ചാര്‍ജുമായി എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍.

bsnl-recharge

ഈ പ്ലാനിനായി നിങ്ങള്‍ക്ക് ചെലവിടേണ്ടത് 1198 രൂപയാണ്. ഇത് കൂടുതലാണല്ലോ എന്നായിരിക്കും ചിന്തിക്കുന്നത്. എന്നാല്‍ പ്ലാനിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഈ തുക വലുതാണെന്ന് തോന്നില്ല. നിത്യേന 3.50 രൂപയാണ് ഈ പ്ലാനിന് ചെലവാകുക. ഇതൊരു വാര്‍ഷിക റീച്ചാര്‍ജ് പ്ലാനാണ്. ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് ഈ പ്ലാന്‍ തിരഞ്ഞെടുത്താല്‍ റീച്ചാര്‍ജ് ചെയ്യേണ്ടി വരില്ല. 365 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

ബിഎസ്എന്‍എല്‍ രണ്ടാം സിമ്മായി ഉപയോഗിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ കൂടുതല്‍ ഉപകാരപ്പെടും. ഒരു വര്‍ഷത്തേക്ക് റീച്ചാര്‍ജ് ചെയ്യാതിരുന്നാലും സിം വിച്ഛേദിക്കപ്പെടില്ല. ഒരു മാസം നൂറ് രൂപ മാത്രമാണ് ഈ പ്ലാനിനായി ചെലവാകുക. ഒരുപാട് കാര്യങ്ങള്‍ ബിഎസ്എന്‍എല്‍ ഈ പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കോളുകള്‍ തടസ്സങ്ങളില്ലാതെ ഉപയോഗിക്കാന്‍ ഈ പ്ലാനില്‍ സാധിക്കും. 300 മിനുട്ട് സൗജന്യ കോളിംഗ് എല്ലാ മാസവും ഈ പ്ലാനില്‍ ലഭിക്കും. ഏത് നെറ്റ് വര്‍ക്കിലേക്കും വിളിക്കാവുന്നതാണ്. 3ജിബി ഹൈസ്പീഡ് ഡാറ്റയും ഇതോടൊപ്പം ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. 30 സൗജന്യ എസ്എംഎസ്സുകളും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. സൗജന്യ നാഷണല്‍ റോമിങ് ഈ പ്ലാനിലുണ്ട്.

അതേസമയം ദീര്‍ഘകാല പ്ലാനുകളുടെ നിരക്കും ബിഎസ്എന്‍എല്‍ കുറച്ചിട്ടുണ്ട്. 1999 രൂപയുടെ പ്ലാനിന്റെ നിരക്കുകളാണ് കുറച്ചത്. ഈ പ്ലാനിന് ഇപ്പോള്‍ 1899 രൂപ നല്‍കിയാല്‍ മതിയാാവും. എന്നാല്‍ നവംബര്‍ ഏഴ് വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാവൂ. കഴിഞ്ഞ ദിവസം മറ്റൊരു പ്ലാനും ബിഎസ്എന്‍എല്‍ പുറത്തിറക്കിയിരുന്നു. ഈ പ്ലാനിനായി 397 രൂപയാണ് നല്‍കേണ്ടത്.

ജിയോയെ അടക്കം ഈ പ്ലാന്‍ ഞെട്ടിച്ചിരുന്നു. 150 ദിവസത്തെ വാലിഡിറ്റി ഈ പ്ലാനിനുണ്ട്. ബജറ്റ് ഫ്രണ്ട്‌ലി പാക്കേജായിട്ടാണ് ഇത് പുറത്തിറക്കിയത്. അണ്‍ലിമിറ്റഡ് കോളുകള്‍ ഈ പ്ലാനിലുണ്ട്. ഏത് നെറ്റ്‌വര്‍ക്കിലേക്ക് വേണമെങ്കിലും വിളിക്കാം. നിത്യേന രണ്ട് ജിബി ഡാറ്റയും ലഭിക്കും. നൂറ് എസ്എംഎസ്സുകളും ഈ പ്ലാനിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+