Get Updates
Get notified of breaking news, exclusive insights, and must-see stories!

മുതിർന്നവരെ ബഹുമാനിച്ച് ബിഎസ്എൻഎൽ; 730 ജിബി ഡാറ്റയും ഫ്രീ കോളും 60 കഴിഞ്ഞവർക്ക്, വില എത്ര?

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്ത്യൻ വിപണിയിൽ ബിഎസ്എൻഎൽ എന്ന കമ്പനിയോളം മാസ് കാട്ടിയ മറ്റൊരു സ്ഥാപനവും ഉണ്ടാവില്ല. എന്തെന്നാൽ അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ വീണ്ടും ശക്തമായി തിരിച്ചുവന്നുവെന്ന പ്രത്യേകത അവർക്കുണ്ട്. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് നേട്ടമെങ്കിൽ ബിഎസ്എൻഎലിന്റെ വിശ്വാസ്യത വേറെ ആർക്കും അവകാശപ്പെടാൻ സാധിക്കില്ല.

കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത ഈ വിശ്വാസമാണ് ശരിക്കും അവരുടെ മുതൽക്കൂട്ട്. അങ്ങനെ നോക്കുമ്പോൾ അവരെ സംബന്ധിച്ച് കൂടുതലായി പറയുന്നതിന് മുൻപ് അവരുടെ ഇപ്പോഴത്തെ നിലയും നമ്മൾ പരിശോധിക്കേണ്ടതുണ്ട്. ഒരു പതിറ്റാണ്ട് മുൻപ് വരെ നഷ്‌ടത്തിന്റെ കണക്കുകൾ മാത്രമായിരുന്നു ബിഎസ്എൻഎൽ എന്ന കമ്പനിയുടെ പേരിൽ ഉണ്ടായിരുന്നത് എന്ന കാര്യം നമ്മൾ ഓർക്കണം.

bsnlplans

എന്നാൽ അപ്പോഴെല്ലാം തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട് ശേഷി മനസിലാക്കി കൊണ്ടാണ് അവർ മുന്നേറിയത് എന്ന് നമുക്ക് നോക്കിയാൽ കാണാവുന്നതാണ്. ഇന്ത്യൻ വിപണിയിൽ ഇപ്പോഴത്തെ സാഹചര്യം നോക്കിയാൽ ബിഎസ്എൻഎൽ പോലെ സാധാരണക്കാരെ പരിഗണിക്കുന്ന മറ്റൊരു കമ്പനിയെ മഷിയിട്ട് നോക്കിയാലും നിങ്ങൾക്ക് കാണാൻ സാധിക്കില്ല. അതാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

അധികമൊന്നും പിന്നിലേക്ക് പോവേണ്ട, കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ വലിയ മാറ്റമാണ് ടെലികോം മേഖലയിൽ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. രാജ്യത്തെ ടെലികോം വിപണി കാര്യമായ മാറ്റത്തിന് വിധേയമാകുന്ന കാഴ്‌ച നമ്മളൊക്കെ കണ്ടതാണ്. ചെറിയ മാറ്റമായിരുന്നില്ല അതെന്ന് ഓർക്കുകയും വേണം. അവിടെ പോലും തങ്ങളുടെ ഭാഗം ഭംഗിയാക്കി ബിഎസ്എൻഎൽ കുതിപ്പ് പ്രകടമാക്കി.

പറഞ്ഞുവന്നത് അവരുടെ ശക്തിയെയും ശേഷിയേയും ഒക്കെ കുറിച്ചാണ്. ഇത്ര വലിയ കമ്പനിയായ ബിഎസ്എൻഎൽ പക്ഷേ ചിലപ്പോഴൊക്കെ ചില പ്രത്യേക ഓഫറുകളും നൽകി വരാറുണ്ട്. അവരെ സംബന്ധിച്ച് എല്ലാം കൊണ്ടും വ്യത്യസ്‌തർ തന്നെയാണ്. എന്തെന്നാൽ മറ്റൊരു കമ്പനിയും കൊടുക്കാത്ത തരത്തിൽ സമ്മാൻ വാർഷിക പ്ലാൻ എന്ന പേരിൽ മുതിർന്ന പൗരന്മാർക്ക് വേണ്ടി ഇപ്പോൾ ബിഎസ്എൻഎൽ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്.

ബിഎസ്എൻഎൽ സമ്മാൻ വാർഷിക പ്ലാൻ

60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമായിട്ടാണ് ബി‌എസ്‌എൻ‌എൽ സമ്മാൻ പ്ലാൻ പ്രഖ്യാപിച്ചത്. 1812 രൂപയ്ക്ക് ഒരു വർഷം മുഴുവൻ കണക്റ്റിവിറ്റി ആനുകൂല്യങ്ങൾ ഇതിലൂടെ കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ഈ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുമായി വരുന്നു എന്നതാണ് പ്രധാന പ്രത്യേകത. അതുകൊണ്ട് തന്നെ മറ്റൊരു പ്ലാൻ പോലെയുമല്ല ഇത്.

ബി‌എസ്‌എൻ‌എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സെൽഫ് കെയർ ആപ്പ്, അംഗീകൃത റീട്ടെയിലർമാർ എന്നിവയിലൂടെ പരിമിത കാലയളവ് ഓഫർ ലഭ്യമാണ്. സമ്മാൻ പ്ലാൻ ഒരു പരിമിത സമയ ഓഫറാണ്, 2025 നവംബർ 18 വരെ ഇത് ലഭ്യമാകും. അതിന് ശേഷം ഒരുപക്ഷേ നിങ്ങൾക്ക് ഇത്രയധികം കാലാവധി, ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്ലാൻ ലഭിക്കണം എന്നില്ല.

ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ എന്നിവയ്ക്ക് പുറമെ പുതിയ ഉപയോക്താക്കൾക്ക് സൗജന്യ സിം കാർഡ് കൂടി കമ്പനി നൽകി വരുന്നുണ്ട്. കൂടാതെ, 60 വയസും അതിൽ കൂടുതലുമുള്ള വരിക്കാർക്ക് അധിക ചെലവില്ലാതെ ആറ് മാസത്തെ ബിഐടിവി സബ്‌സ്‌ക്രിപ്‌ഷൻ കൂടി ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+