ബിഎസ്എന്‍എല്‍ വല്ലാത്ത പണിയാണ് കൊടുത്തത്, വി 5ജി നിരക്ക് കുറയ്ക്കും; അംബാനിയും മിത്തലും വീഴും
മുംബൈ: ബിഎസ്എന്‍എല്ലിനെ പേടിച്ച് ടെലികോം കമ്പനികള്‍ നിരക്കിന്റെ കാര്യത്തില്‍ പുതിയ തീരുമാനമെടുത്തേക്കും. വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ 5ജി സര്‍വീസുകള്‍ക്ക് പിന്നാലെ ജിയോയും എയര്‍ടെല്ലുമെല്ലാം കുലുങ്ങിയിരിക്കുകയാണ്. വോഡഫോണ്‍ ഐഡിയ വലിയ മാറ്റം പ്രഖ്യാപിച്ച് കഴിഞ്ഞു.
ജിയോയുടെയും എയര്‍ടെല്ലിന്റെയും നിരവധി യൂസര്‍മാരാണ് ഇതിനോടകം ബിഎസ്എന്‍എല്ലിലേക്ക് മാറിയിരിക്കുന്നത്. ഇരുവര്‍ക്കും മാത്രമായിരുന്നു 5ജിയുടെ കാര്യത്തില്‍ കുത്തകയുണ്ടായിരുന്നത്. എന്നാല്‍ കുറഞ്ഞ വിലയില്‍ 5ജി സര്‍വീസുകള്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചതോടെ ഇവരെല്ലാം ഒരേസമയം അപ്രസക്തരായിരിക്കുകയാണ്.

ബിഎസ്എന്‍എല്ലിന്റെ അതിവേഗ സര്‍വീസുകള്‍ വൈകാതെ തന്നെ എല്ലാ യൂസര്‍മാര്‍ക്കും ലഭ്യമായി തുടങ്ങും. അതേസമയം ബിഎസ്എന്‍എല്ലിന്റെ ടെലികോം മേഖലയെ പിടിച്ചുകുലുക്കുന്ന തീരുമാനങ്ങളെ നേരിടാന്‍ വോഡഫോണ്‍ ഐഡിയയും കളം മാറ്റിയിരിക്കുകയാണ്. അവരുടെ വലിയൊരു പ്ലാനിന്റെ നിരക്ക് കുറയ്ക്കുന്നതിലേക്കാണ് അത് എത്തിച്ചിരിക്കുന്നത്.
വിയുടെ സിഇഒ അക്ഷയ് മുന്ദ്ര 5ജി നിരക്കുകള്‍ കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. അവരുടെ വിപണിയിലെ പ്രധാന എതിരാളികളായ ജിയോയേക്കാളും എയര്‍ടെല്ലിനേക്കാളും കുറഞ്ഞ നിരക്കില്‍ 5ജി ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും അക്ഷയ് മുന്ദ്ര പറഞ്ഞു.
5ജി എല്ലായിടത്തേക്കും എത്തുന്നതേയുള്ളൂ. അതിന്റെ പ്രാഥമിക ഘട്ടത്തിലാണ് ഇപ്പോള്‍ വി ഉള്ളത്. ആകര്‍ഷകമായ നിരക്കില്‍ ഇവ ലഭ്യമാക്കുന്നതിലാണ് കമ്പനി ഫോക്കസ് ചെയ്യുന്നത്. നിലവിലുള്ള നിരക്കുകളില്‍ താഴെയായിരിക്കും ഇത്. എന്നാല്‍ നിരക്കുകള്‍ എങ്ങനെയായിരിക്കുമെന്ന് മാത്രം വോഡഫോണ്‍ പ്രഖ്യാപിച്ചിട്ടില്ല.
ലോഞ്ചിന് മുമ്പ് ഇക്കാര്യം വ്യക്തമാക്കുമെന്നാണ് മുന്ദ്ര അറിയിച്ചിരിക്കുന്നത്. 5ജിക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതല്‍ ടവറുകളും, അതില്‍ ഈ സാങ്കേതികവിദ്യയും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജിയോയും എയര്‍ടെല്ലും നിരക്ക് കുറയ്ക്കാന്‍ തയ്യാറല്ല.
5ജിക്ക് വേണ്ട ഉപകരണങ്ങള്‍ വി വാങ്ങി തുടങ്ങിയിട്ടുണ്ട്. ചൈനീസ് ഡിവൈസുകള്‍ മാറ്റാനുള്ള സാധ്യതയുണ്ട്. ഇവയ്ക്ക് ഇന്ത്യയില്‍ നിരോധനമുണ്ട്. വി നേരത്തെ 24000 കോടി സമാഹരിച്ചിരുന്നു. 4ജി നെറ്റ്‌വര്‍ക്ക് മാറ്റി 5ജി വ്യാപിപ്പിക്കാനാണിത്. അധികമായി 35000 കോടി വാങ്ങാനും ശ്രമം നടക്കുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ 6434.4 കോടിയാണ് വിക്ക് നഷ്ടമുണ്ടായിരിക്കുന്നത്. എന്നാല്‍ എആര്‍പിയുവില്‍ വലിയ മാറ്റമില്ല. ഇതിനൊപ്പം നിരക്ക് വര്‍ധനവും തിരിച്ചടിയാണ്. യൂസര്‍മാര്‍ പലരും മറ്റ് കണക്ഷനുകളിലേക്ക് പോയാല്‍ വിക്ക് പിടിച്ചുനില്‍ക്കാനാവില്ല. ബിഎസ്എന്‍എല്‍ വന്നതോടെ 5ജി മേഖല തന്നെ മാറിയിരിക്കുകയാണ്. എല്ലാ കമ്പനികളും വില കുറയ്ക്കാന്‍ തയ്യാറാവേണ്ടി വരും.












Click it and Unblock the Notifications