Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ പൂട്ടിക്കെട്ടേണ്ടി വരും, ബിഎസ്എന്‍എല്‍ ആ നിര്‍ണായക പ്രഖ്യാപനം നടത്തി; 5ജി എത്തുന്നത് 2025ല്‍

മുംബൈ ജിയോ നിരക്ക് വര്‍ധിച്ചതിന് പിന്നാലെ വല്ലാത്ത പ്രതിസന്ധിയിലാണ്. ബിഎസ്എന്‍എല്ലാണ് പ്രധാന വെല്ലുവിളിയായി മാറിയിരിക്കുന്നത്. തകര്‍ന്ന് കിടക്കുന്ന ബിഎസ്എന്‍എല്‍ കുതിച്ച് കയറി വന്നതും ഇതിന് ശേഷമാണ്. നിരവധി പേരാണ് ജിയോയില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് മാറിയത്. താങ്ങാവുന്നതില്‍ അധികമാണ് റീച്ചാര്‍ജുകളുടെ നിരക്ക് വര്‍ധനയെന്ന് നിരവധി യൂസര്‍മാര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ജിയോ, എയര്‍ടെല്‍, വി എന്നിവരൊന്നും നിരക്ക് കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല.

ജിയോ നിരക്കുകള്‍ കുറഞ്ഞ ബജറ്റ് ഫ്രണ്ട്‌ലി റീച്ചാര്‍ജുകള്‍ ബിഎസ്എന്‍എല്ലിന്റെ ഭീഷണി നേരിടാനായി പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതൊന്നും ബിഎസ്എന്‍എല്ലിന് വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നില്ല.ബിഎസ്എന്‍എല്‍ ഇതിനോടകം രാജ്യത്താകെ 4ജി സര്‍വീസുകള്‍ വ്യാപിപ്പിക്കുന്ന തിരക്കിലാണ്. ഇത് ഗ്രാമീണപ്രദേശങ്ങളിലേക്ക് അടക്കം ബിഎസ്എന്‍എല്ലിനെ എത്തിക്കും.

bsnl-vs-jio-recharge

അതേസമയം കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ബിഎസ്എന്‍എല്ലിന്റെ രാജ്യവ്യാപക 4ജി നെറ്റ് വര്‍ക്ക് അടുത്ത വര്‍ഷം പകുതിയോടെ ലോഞ്ച് ചെയ്യുമെന്നാണ് സിന്ധ്യ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമേ ഇന്ത്യ ആഗോള 6ജി പേറ്റന്റിന്റെ പത്ത് ശതമാനം സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ടെലികോം മേഖലയെ ഒന്നാകെ മാറ്റാന്‍ സാധ്യതയുണ്ട്.

ബിഎസ്എന്‍എല്‍ അടക്കം ടെലികോം കമ്പനികള്‍ ഇതിന്റെ സ്‌പെക്ട്രം സ്വന്തമാക്കാന്‍ രംഗത്തുണ്ടാവാനാണ് സാധ്യത. ഇന്ത്യയെ സാങ്കേതിക മേഖലയില്‍ അടക്കം വലിയ ശക്തിയായിട്ടാണ് ലോകം കാണുന്നത്. ടെലികോം മേഖല വലിയ രീതിയില്‍ മാറി കൊണ്ടിരിക്കുകയാണ്. 5ജി നെറ്റ് വര്‍ക്ക് രാജ്യത്തെല്ലായിടത്തും എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിവേഗം അത് നടക്കുന്നുണ്ട്.

ഇക്കഴിഞ്ഞ 22 മാസങ്ങള്‍ക്കിടയില്‍ 4.5 ലക്ഷം ടവറുകള്‍ സ്ഥാപിച്ചതെന്ന് സിന്ധ്യ വെളിപ്പെടുത്തി. ബിഎസ്എന്‍എല്‍ അതിവേഗത്തില്‍ കണക്ടിവിറ്റി വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇതിലൂടെ വ്യക്തം. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സര്‍വീസായ ജിയോയെ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുമെന്ന കാര്യം വ്യക്തമാണ്. ജിയോയുടെ യൂസര്‍ ബേസ് കുറയ്ക്കാന്‍ ഈ തീരുമാനങ്ങള്‍ക്ക് സാധിക്കും.

അതേസമയം ബിഎസ്എന്‍എല്ലിന്റെ അതിവേഗത്തിലുള്ള ടവര്‍ സ്ഥാപിക്കല്‍ 4ജി മാത്രമല്ല 5ജിയും ഉടനെ ഉപയോക്താക്കളിലേക്ക് എത്തിക്കും. ഒരേ ടവറില്‍ തന്നെ രണ്ട് നെറ്റ് വര്‍ക്കുകളും കൊണ്ടുവരാനാണ് ടെലികോം മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. 5ജി സര്‍വീസുകളും 2025 പകുതിയോടെ എല്ലാവര്‍ക്കും ലഭ്യമാവും.

ആഗോള നിലവാരം സാധ്യമാക്കുകയാണ് ടെലികോം മേഖലയില്‍ ലക്ഷ്യമിടുന്നതെന്ന് സിന്ധ്യ പറഞ്ഞു. 4ജിയുടെ 22500 മൊബൈല്‍ ടവറുകള്‍ നേരത്തെ തന്നെ ടെലികോം മന്ത്രാലംയം സ്ഥാപിച്ചതാണ്. അടുത്ത വര്‍ഷം ഇത് ഒരു ലക്ഷം ടവറുകളായി ഉയര്‍ത്താനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+