ബിഎസ്എന്‍എല്‍ തന്നെ റീച്ചാര്‍ജ് കിംഗ്, 600 ജിബി ഡാറ്റ കിട്ടും; ജിയോയുടെ പ്ലാന്‍ തൊട്ടാല്‍ പൊള്ളും
മുംബൈ: ടെലികോം മേഖലയില്‍ ഇപ്പോള്‍ വലിയ മത്സരം തന്നെ നടക്കുകയാണ്. ജിയോ, എയര്‍ടെല്‍, വി എന്നീ ടെലികോമുകള്‍ നിരക്ക് വര്‍ധിച്ചതാണ് ഈ മത്സരത്തിന് കാരണം. ബിഎസ്എന്‍എല്‍ പുതിയ പ്ലാനുകള്‍ പുറത്തിറക്കിയതോടെ ജിയോയാണ് ഏറ്റവും പ്രശ്‌നത്തിലായിരിക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ ദീര്‍ഘകാല പ്ലാനുകള്‍ ഇപ്പോള്‍ യൂസര്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ജിയോ ഇതിനോട് പിടിച്ചുനില്‍ക്കാനായി ദീര്‍ഘകാല പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 365 ദിവസത്തെ പ്ലാനാണ് ബിഎസ്എന്‍എല്‍ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം ബിഎസ്എന്‍എല്ലിന്റെ പ്ലാനിന്റെ നിരക്കും തമ്മില്‍ വലിയ വ്യത്യാസമാണ് ഉള്ളത്.

ബിഎസ്എന്‍എല്ലിന്റെ വാര്‍ഷിക പ്ലാനിനായി ആകെ നിങ്ങള്‍ ചെലവിടേണ്ടത് 1999 രൂപയാണ്. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 600 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ആകെ ലഭിക്കുക. അതേസമയം പ്രതിദിന ഡാറ്റ നിയന്ത്രണം ഈ പ്ലാനില്‍ ഇല്ല. എത്ര വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. നിത്യേന നൂറ് എസ്എംഎസ്സുകളും ലഭിക്കും.
ബിഎസ്എന്‍എല്ലിന്റെ വാര്‍ഷിക പ്ലാനിനുള്ള ആകെ പ്രശ്‌നം കുറഞ്ഞ ഡാറ്റയാണ്. പക്ഷേ വില എത്രയോ കുറവാണ്. ഉയര്‍ന്ന അളവില്‍ നിത്യേന ഡാറ്റ വേണ്ടാത്തവര്‍ക്ക് ഈ പ്ലാന്‍ തിരഞ്ഞെടുക്കാം. വര്‍ഷം മുഴുവന്‍ ആവശ്യത്തിന് ഡാറ്റ ഈ പ്ലാനിലുണ്ട്. ബജറ്റ് ഫ്രണ്ട്‌ലിയുമാണ്.
ബിഎസ്എന്‍എല്ലിന്റെ 336 ദിവസം വാലിഡിറ്റിയുള്ള പ്ലാനുമുണ്ട്. ഈ പ്ലാനിന്റെ നിരക്ക് 1499 രൂപയാണ്. അണ്‍ലിമിറ്റഡ് കോളുകള്‍ അടക്കം ഈ പ്ലാനിലുണ്ട്. എത്ര വേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം. പ്രതിദിനം നൂറ് എസ്എംഎസ്സുകളും ഒരു വര്‍ഷത്തിന് അടുത്ത് ലഭിക്കും. മൊത്തം 24 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ലഭിക്കുക. കൂടുതല്‍ കോള്‍ ചെയ്യാനും അതുപോലെ കുറഞ്ഞ ഡാറ്റയും വേണ്ടവര്‍ക്ക് ഈ പ്ലാന്‍ ഉപയോഗിക്കാം.
395 രൂപയ്ക്ക് 395 ദിവസം ഉപയോഗിക്കാവുന്ന പ്ലാനും ബിഎസ്എന്‍എല്ലിലുണ്ട്. ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കോളാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത. വളരെ ചെറിയ നിരക്കില്‍ എത്ര വേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാവുന്നതാണ്.
2399 രൂപയുടെ മറ്റൊരു പ്ലാനില്‍ നിത്യേന രണ്ട് ജിബി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. നൂറ് എസ്എംഎസ്സുകളും ലഭിക്കും. കോളുകളും അണ്‍ലിമിറ്റഡാണ്. വാലിഡിറ്റി നോക്കുമ്പോള്‍ മൊത്തം 790 ജിബി ഡാറ്റയാണ് ലഭിക്കുക. അതേസമയം ജിയോയുടെ വാര്‍ഷിക പ്ലാനിന് 3599 രൂപയാണ് നല്‍കേണ്ടത്. ഇത് ബിഎസ്എന്‍എല്ലിന്റെ പ്ലാനിനേക്കാള്‍ ഇരട്ടിയാണ് നല്‍കേണ്ടത്. 365 ദിവസമാണ് വാലിഡിറ്റി.
നിത്യേന 2.5 ജിബി ഡാറ്റയാണ് ലഭിക്കുക. മൊത്തം 912.5 ജിബി ഡാറ്റ ലഭിക്കും. പ്രതിദിനം നൂറ് എസ്എംഎസ്സുകളും ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയുടെ സേവനം സൗജന്യമായി ലഭിക്കുകയും ചെയ്യും. പക്ഷേ ഇവയ്ക്ക് നിരക്ക് വളരെ കൂടുതലാണ്. അതുകൊണ്ട് ബിഎസ്എന്‍എല്‍ പ്ലാന്‍ തന്നെയാണ് മികച്ചത്.












Click it and Unblock the Notifications