ടെലിഗ്രാമിനെതിരെ അന്വേഷണം; ചൂതാട്ടത്തിന്റെയും തട്ടിപ്പിന്റെയും കേന്ദ്രം, ഇന്ത്യയിൽ ടെലിഗ്രാം നിരോധനം വരുന്നു?
ന്യൂഡൽഹി: സിഇഒ പവൽ ദുറോവ് അറസ്‌റ്റിലായതിന് പിന്നാലെ ഇന്ത്യയിൽ ആപ്പിന്റെ പ്രവർത്തനത്തെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും ജനപ്രിയ മെസേജിംഗ് ആപ്പുകളിൽ ഒന്നായ ടെലിഗ്രാം വ്യാപകമായ കുറ്റകൃത്യങ്ങളുടെ ഉറവിടമായി മാറിയിരിക്കുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ചൂതാട്ടം, ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് ടെലിഗ്രാം വേദിയാവുന്നു എന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അന്വേഷണം തുടങ്ങിയതെന്നാണ് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണത്തിൽ ഈ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ഇന്ത്യയിൽ ആപ്പ് നിരോധിക്കാൻ സാധ്യതയുണ്ടെന്നാണ് ചില അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, ഐടി മന്ത്രാലയവുംചേർന്നാണ് അന്വേഷണം നടത്തുന്നത്. ടെലിഗ്രാം സ്ഥാപകനും സിഇഒയുമായ പവൽ ദുറോവ് കഴിഞ്ഞ ദിവസം പാരീസിൽ വച്ചാണ് അറസ്‌റ്റിലായത്. ആപ്പിന്റെ നയങ്ങൾ അതിൽ നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്ന് കാട്ടിയായിരുന്നു പവലിന്റെ അറസ്‌റ്റ്.
ടെലിഗ്രാമിന് ഇന്ത്യയിൽ അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പുകളിൽ ഒന്നാണിത്. സർക്കാർ അന്വേഷണം ടെലിഗ്രാമിലെ പിയർ-ടു-പിയർ ആശയവിനിമയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണെന്നാണ് വിവരം.
പണം തട്ടൽ, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇതിന്റെ സഹായം ഉപയോഗപ്പെടുത്തുന്നു എന്നാണ് വിവരം. ഇതിനെ തുടർന്നാണ് സർക്കാർ നിലപാട് കടുപ്പിച്ചത്. നിലവിൽ പുരോഗമിക്കുന്ന ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാകും ഭാവി നടപടികൾ. ഒരുപക്ഷേ കുറ്റം തെളിഞ്ഞാൽ ടെലിഗ്രാം ഇന്ത്യയിൽ നിരോധിച്ചേക്കും എന്നാണ് സൂചന.
ഒരു നോഡൽ ഓഫീസറെയും ചീഫ് കംപ്ലയൻസ് ഓഫീസറെയും നിയമിക്കണമെന്നതും പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണമെന്നതും പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെടുന്ന ഇന്ത്യയുടെ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമങ്ങൾ ടെലിഗ്രാമും പാലിക്കുന്നുണ്ട്. എന്നാൽ അതിലുപരി മറ്റ് ചില വെല്ലുവിളികൾ ആപ്പിനെ വേട്ടയാടുന്നു എന്നാണ് ഈ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം, സിഇഒയുടെ അറസ്‌റ്റിൽ പ്രതികരിച്ച് ടെലിഗ്രാം രംഗത്ത് വന്നിരുന്നു. ഒന്നും ഒളിയ്ക്കാനില്ലെന്നും അറസ്‌റ്റ് അസംബന്ധം ആണെന്നും കമ്പനി വ്യക്തമാക്കി. കൃത്യമായ മാനദണ്ഡങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടെലഗ്രാം. ഇതിനായി പ്ലാറ്റ്ഫോം നിരന്തരം സ്വയം മെച്ചെപ്പെടുത്തുന്നുണ്ട്, ഡിജിറ്റൽ സേവന നിയമം ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങൾ കമ്പനി പാലിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ടെലിഗ്രാം സിഇഒയുടെ അറസ്‌റ്റിൽ നിരവധി പ്രമുഖരാണ് വിമർശനവുമായി രംഗത്ത് വന്നത്. എക്‌സ് മേധാവിയും ആഗോള സമ്പന്നനുമായ ഇലോൺ മസ്‌ക്, എഡ്വേർഡ് സ്‌നോഡൻ എന്നിവർ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇന്ന് ടെലിഗ്രാമിന് ആണ് ഈ ഗതിയെങ്കിൽ നാളെ എക്‌സിനും സംഭവിക്കാം എന്നായിരുന്നു മസ്‌കിന്റെ പ്രതികരണം.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications