സിം കാർഡിൽ പണി വരുന്നു; ചിപ്പുകളിൽ ചൈനീസ് സാന്നിധ്യം കണ്ടെത്തി, ഒറ്റയടിക്ക് മാറ്റുന്നത് പരിഗണനയിൽ?
ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന പഴയ സിം കാർഡുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം സർക്കാർ പരിഗണനയിലെന്ന് റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ സൈബർ സുരക്ഷാ ഏജൻസി നടത്തിയ അന്വേഷണത്തിൽ, ഈ സിം കാർഡുകളിലെ ചില ചിപ്‌സെറ്റുകൾ ചൈനയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഒറ്റയടിക്ക് ഇവ മാറ്റിസ്ഥാപിക്കുന്നതിനെ കുറിച്ചുള്ള സാധ്യതകൾ സർക്കാർ തേടുന്നത്.
ദേശീയ സൈബർ സുരക്ഷാ കോർഡിനേറ്ററും ആഭ്യന്തര മന്ത്രാലയവും നടത്തിയ അന്വേഷണം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് കാര്യമായ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. മാത്രമല്ല ഇത് നിലവിൽ കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പഴയ സിം കാർഡുകൾ മാറ്റിസ്ഥാപിക്കുന്നതിന്റെ സാധ്യതയെക്കുറിച്ചുള്ള ചർച്ചകളിലേക്ക് കൂടി നയിക്കുന്ന കണ്ടെത്തലാണ്.

വിഷയവുമായി ബന്ധപ്പെട്ട് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വിഐ എന്നിവയുൾപ്പെടെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരുടെ എക്‌സിക്യൂട്ടീവുകളും ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ പ്രതിനിധികളുമായി നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ (എൻസിഎസ്‌സി) കൂടിക്കാഴ്‌ചകൾ നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത്, ഹുവാവേ, ഇസഡ് ടിഇ തുടങ്ങിയ ചൈനീസ് ഉപകരണ നിർമ്മാതാക്കൾക്ക് സർക്കാർ നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല രാജ്യത്തെ നിയമമനുസരിച്ച് ടെലികോം ഉപകരണങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനോ വിൽക്കുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ് നിർബന്ധിത പരിശോധനയ്ക്കും സർട്ടിഫിക്കേഷനും വിധേയമാവണം.
രാജ്യത്ത് നൂറ് കോടിയിലധികം ടെലികോം സേവന ഉപഭോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇതിൽ വളരെ ചുരുക്കം സിം കാർഡുകളിൽ മാത്രമാണ് ചൈനീസ് സാന്നിധ്യം കണ്ടെത്തിയത്. എങ്കിലും ഇത് ആശങ്കയ്ക്ക് ഇടയാക്കുന്ന കാര്യമാണെന്നാണ് അധികൃതർ പറയുന്നത്. ഉപഭോക്താവിന്റെ വിവരങ്ങൾ ഉൾപ്പെടെ ഇതിൽ സൂക്ഷിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ആശങ്ക ഉയരുന്നത്.
ചൈനീസ് സാന്നിധ്യം എങ്ങനെ?
ടെലികോം ഓപ്പറേറ്റർമാർ സാധാരണയായി സിം കാർഡ് സംഭരണം വിശ്വസനീയ വിതരണക്കാരായി സാക്ഷ്യപ്പെടുത്തിയ വെണ്ടർമാർക്ക് നൽകുകയാണ് ചെയ്യുന്നത്. ഈ വെണ്ടർമാർ വിയറ്റ്നാം, തായ്‌വാൻ പോലുള്ള അംഗീകൃത സ്ഥലങ്ങളിൽ നിന്ന് ചിപ്പുകൾ വാങ്ങി അസംബിൾ ചെയ്‌താണ് ഇവർക്ക് എത്തിച്ചു നൽകുന്നത്. ചില വിൽപ്പനക്കാർ അവരുടെ വിശ്വസനീയമായ സോഴ്‌സ് സർട്ടിഫിക്കേഷൻ ദുരുപയോഗം ചെയ്‌തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിശ്വസനീയമായ വിതരണക്കാരിൽ നിന്നാണ് തങ്ങളുടെ സിം കാർഡ് ചിപ്പുകൾ വാങ്ങിയതെന്ന് അവർ അവകാശപ്പെട്ടെങ്കിലും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചൈനീസ് ബന്ധം വെളിപ്പെടുകയായിരുന്നു. അതേസമയം, ഇത്രയധികം സിം കാർഡുകൾ ഒരുമിച്ച് മാറ്റുന്നതിന്റെ സാങ്കേതിക പ്രശ്‌നം ഉൾപ്പെടെ സർക്കാർ പഠിക്കുന്നുണ്ട്. നിലവിൽ സംഭവത്തിൽ ഔദ്യോഗിക വിശദീകരണം ഒന്നും തന്നെ സർക്കാർ നൽകിയിട്ടില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications