Get Updates
Get notified of breaking news, exclusive insights, and must-see stories!

6 GHz സ്പെക്ട്രത്തെച്ചൊല്ലി തർക്കം മുറുകുന്നു; ടെലികോം ഓപ്പറേറ്റർമാരും ടെക് ഭീമൻമാരും നേർക്കുനേർ

ന്യൂഡൽഹി: അത്യാധുനിക വയർലെസ് സാങ്കേതികവിദ്യയുടെ സുപ്രധാന ഭാഗമായ 6 GHz സ്പെക്ട്രത്തെച്ചൊല്ലി ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാരും യുഎസ് സാങ്കേതിക കമ്പനികളും തമ്മിൽ പുതിയൊരു തർക്കം ഉടലെടുത്തിരിക്കുകയാണ് ഇപ്പോൾ. ഈ എയർവേവ് ബാൻഡ് എങ്ങനെ ഉപയോഗിക്കണം എന്നതിനെചൊല്ലിയാണ് പ്രധാനമായും തർക്കം ഉണ്ടായിരിക്കുന്നത്.

ആപ്പിൾ, ആമസോൺ, മെറ്റ, സിസ്‌കോ, എച്ച്പി, ഇന്റൽ തുടങ്ങിയ പ്രമുഖ യുഎസ് സാങ്കേതിക ഭീമന്മാർ, ഈ 6 GHz ബാൻഡ് മൊബൈൽ സേവനങ്ങൾക്കായി നീക്കിവെക്കരുതെന്ന് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈഫൈ 6ഇ, വൈഫൈ 7 പോലുള്ള സാങ്കേതികവിദ്യകൾക്ക് ഉതകുംവിധം, ഈ ബാൻഡ് പൂർണമായും ലൈസൻസില്ലാതെ ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

wifibroadband

എന്താണ് ഈ വിഷയത്തിലെ തർക്കം?

റേഡിയോ സ്പെക്ട്രത്തിലെ പ്രധാനപ്പെട്ട ഒരു ബ്ലോക്കാണ് 6 GHz ബാൻഡ്. റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ പോലുള്ള ഇന്ത്യൻ ടെലികോം കമ്പനികൾ, തങ്ങളുടെ 5ജി, ഭാവി മൊബൈൽ ഡാറ്റാ സേവനങ്ങൾക്കായി ഈ ബാൻഡിന്റെ ഒരു ഭാഗം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. അതിനുള്ള നീക്കങ്ങളും അവർ നടത്തിവരുന്നുണ്ട്.

എന്നാൽ, ആപ്പിൾ, ആമസോൺ, മെറ്റ തുടങ്ങിയ വൻകിട യുഎസ് സാങ്കേതിക കമ്പനികൾ ഇതിനെ ശക്തമായി എതിർക്കുന്നു. 6 GHz സ്പെക്ട്രം പൂർണമായും വൈഫൈ ആവശ്യങ്ങൾക്കായി, അതായത് ലൈസൻസില്ലാതെ, നിലനിർത്തണമെന്നും മൊബൈൽ സേവനങ്ങൾക്കായി ലേലം ചെയ്യരുതെന്നുമാണ് ഇവരുടെ ആവശ്യം.

വൈഫൈക്കായി മാത്രം നിലനിർത്താൻ ടെക് ഭീമന്മാർ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?

മൊബൈൽ ഉപയോഗത്തിന് ഇതുവരെയും ഇത് പ്രായോഗികമായിട്ടില്ല എന്നതാണ് അവരുടെ പ്രധാന വാദം. 6 GHz ബാൻഡ് മൊബൈൽ സേവനങ്ങൾക്കായി ഉപയോഗിക്കുന്നത് സാങ്കേതികമായും വാണിജ്യപരമായും ഇതുവരെ തയ്യാറായിട്ടില്ലെന്ന് അവർ പറയുന്നു. ഈ ബാൻഡിൽ മൊബൈൽ ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ബിസിനസ് സാധ്യതകൾ എന്നിവ ഇതുവരെ വേണ്ടത്ര വികസിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ട് തന്നെ ലേലം മാറ്റിവെക്കാനും അവർ ആവശ്യപ്പെടുന്നു. 6 GHz ബാൻഡിന്റെ ചില ഭാഗങ്ങൾ (പ്രത്യേകിച്ച് 6425-6725 MHz, 7025-7125 MHz റേഞ്ചുകൾ) ലേലം ചെയ്യുന്നത് മാറ്റിവെക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോടും (ട്രായി) ടെലികോം വകുപ്പിനോടും സാങ്കേതിക കമ്പനികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

2027-ലെ ലോക റേഡിയോ കമ്മ്യൂണിക്കേഷൻ കോൺഫറൻസിൽ അന്താരാഷ്ട്ര സ്പെക്ട്രം തീരുമാനങ്ങൾ ഉണ്ടാകുന്നതുവരെ ഇത് മാറ്റിവെക്കണമെന്നും അവർ നിർദ്ദേശിക്കുന്നു. അതുവരെ, ഉപയോഗിക്കാത്ത ബാൻഡുകൾ ലൈസൻസില്ലാതെ വൈഫൈ റൂട്ടറുകൾ പോലുള്ള ഉപകരണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്നും അവർ പറയുന്നു. ഇത് വൈഫൈ കണക്റ്റിവിറ്റിയുടെ വേഗതയും ശേഷിയും വർധിപ്പിക്കാൻ സഹായിക്കും.

ടെലികോം കമ്പനികളുടെ നിലപാട് എന്താണ്?

6 GHz ബാൻഡിന്റെ പരമാവധി ഭാഗം മൊബൈൽ സേവനങ്ങൾക്കായി ലേലം ചെയ്യണമെന്നാണ് ജിയോയും വോഡഫോൺ ഐഡിയയും ആവശ്യപ്പെടുന്നത്. ലൈസൻസുള്ള മൊബൈൽ സ്പെക്ട്രം മികച്ച ഗുണമേന്മയും പ്രവചനാതീതമല്ലാത്ത പ്രകടനവും നൽകുമെന്നും രാജ്യത്തുടനീളം ശക്തമായി വ്യാപിപ്പിക്കാൻ കഴിയുമെന്നും അവർ വിശ്വസിക്കുന്നു.

സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) എന്ന ടെലികോം കമ്പനികളുടെ കൂട്ടായ്‌മ പറയുന്നത്, ഈ ബാൻഡിന്റെ വലിയൊരു ഭാഗം ലൈസൻസില്ലാതെ ഉപയോഗിക്കാൻ അനുവദിക്കുകയാണെങ്കിൽ അത് നികത്താനാവാത്ത നഷ്‌ടത്തിന് കാരണമാകുമെന്നാണ്.

ഈ ബാൻഡ് വൈഫൈക്കായി സൗജന്യമാക്കിയാൽ ടെലികോം കമ്പനികൾക്ക് മൊബൈൽ സേവനങ്ങൾക്കായി ഇത് ഉപയോഗിക്കാനുള്ള അവസരം നഷ്‌ടപ്പെടും. സർക്കാരിന് ലേലത്തിൽ നിന്നുള്ള വരുമാനം നഷ്‌ടമാകുമെന്നും അവർ ആശങ്കപ്പെടുന്നു. കൂടാതെ, വൈഫൈ ഉപകരണ നിർമ്മാതാക്കളായ വിദേശ സാങ്കേതിക കമ്പനികൾക്ക് ഇത് അമിത ആധിപത്യം നൽകുമെന്നും അവർ വാദിക്കുന്നു.

സാധാരണക്കാരെ ഈ തീരുമാനം എങ്ങനെ ബാധിക്കും?

നിലവിലെ ഇന്റർനെറ്റ് ഗുണനിലവാരത്തെ ഇത് കാര്യമായി ബാധിക്കും. 6 GHz ബാൻഡ് വൈഫൈക്കായി നീക്കിവെക്കുകയാണെങ്കിൽ, വൈഫൈ കണക്ഷനുകൾക്ക് വേഗതയും ശേഷിയും ഗണ്യമായി വർധിക്കും, പ്രത്യേകിച്ചും വൈഫൈ 6ഇ, വൈഫൈ 7 പോലുള്ള പുതിയ സ്‌റ്റാൻഡേർഡുകൾക്ക്. ഇത് വീടുകളിലെ ഇന്റർനെറ്റ്, മറ്റ് ഉപകരണങ്ങൾ, സ്‌മാർട്ട് ഹോമുകൾ എന്നിവയ്ക്ക് മെച്ചപ്പെട്ട പ്രകടനം നൽകിയേക്കാം.

മൊബൈൽ, ഡാറ്റാ സേവനങ്ങളുടെ കാര്യത്തിൽ, ടെലികോം കമ്പനികൾക്ക് ഈ സ്പെക്ട്രം ലഭിക്കുകയാണെങ്കിൽ ഭാവിയിൽ മികച്ച മൊബൈൽ ബ്രോഡ്‌ബാൻഡ് (കൂടിയ വേഗതയും ശേഷിയും) നൽകാൻ ഇത് സഹായിക്കും. കൂടുതൽ സ്പെക്ട്രം ലഭ്യമാകുന്നത് 6G പോലുള്ള ഭാവി ടെലികോം സാങ്കേതികവിദ്യകൾക്കും ഉപകരിക്കും.

അതുകൊണ്ട് തന്നെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, ഈ തീരുമാനം ഇന്ത്യയിലെ കണക്റ്റിവിറ്റിയുടെ ഭാവിയെ തന്നെ രൂപപ്പെടുത്തുന്നതാണ്. കൂടുതൽ ലൈസൻസില്ലാത്ത സ്പെക്ട്രം വീടുകളിലെയും പൊതു വൈഫൈ സേവനങ്ങളെയും ശക്തിപ്പെടുത്തുമ്പോൾ, മൊബൈൽ ഓപ്പറേറ്റർമാർക്കായി ഇത് അനുവദിക്കുന്നത് വരും വർഷങ്ങളിൽ രാജ്യവ്യാപകമായ മൊബൈൽ ബ്രോഡ്ബാൻഡ് സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+