Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണിൽ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടോ..? പണി കിട്ടും, വിദഗ്‌ധരുടെ മുന്നറിയിപ്പ് ഇങ്ങനെ...

മൊബൈൽ ഫോൺ ആയാലും, ടാബ് ആയാലും നിരവധി ആപ്പുകളും, വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നവരാണ് നമ്മൾ. ഈ ആപ്പുകളിൽ പലതിലും നമ്മൾ പാസ്‌വേർഡ് സെറ്റ് ചെയ്തിട്ടുമുണ്ടാകും. അത് കൂടാതെ ബാങ്ക് ആപ്പുകൾ, മറ്റ് വെബ്‌സൈറ്റുകൾ എന്നിവയിലും ധാരാളം പാസ്‌വേർഡുകൾ ഉണ്ടാവുമെന്ന് ഉറപ്പാണ്. എല്ലാം ഓർത്തിരിക്കാൻ നമ്മൾ സൂപ്പർ കമ്പ്യൂട്ടർ ബ്രെയിൻ ഉള്ള ആളുകളല്ല, അങ്ങനെയുള്ളപ്പോഴാണ് നമ്മൾ മൂന്നാം കക്ഷി ആപ്പുകളുടെ സഹായം തേടുന്നത്.

ഈ മൂന്നാം കക്ഷി ആപ്പുകൾ നമ്മുടെ പാസ്‌വേർഡ് കൃത്യമായി ഓരോന്നിലും സൂക്ഷിച്ചു വയ്ക്കുകയും ആവശ്യമുള്ളപ്പോൾ അവ നൽകി നമ്മുടെ ആക്‌സസ് മെച്ചപ്പെട്ടതാക്കുകയും ചെയ്യുന്നു. അത് ആപ്പിന്റെ നല്ലൊരു വശം മാത്രമാണ്. ഇതിന് മറ്റൊരു വിപരീത വശം കൂടിയുണ്ട്. ഒരു മൂന്നാം കക്ഷി ആപ്പിന് നിങ്ങളുടെ സെൻസിറ്റീവ് ആയ ഡാറ്റകൾ കൈമാറുന്നതിലെ അപകടം നിങ്ങൾ ഇനിയും മനസിലാക്കിയില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും എന്നാണ് വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്.

hack1

ഇതിന്റെ ഏറ്റവും വലിയ അപകടസാധ്യത എന്തെന്നാൽ ഈ ആപ്പിലെ ഏതെങ്കിലും പഴുത് വഴി മറ്റൊരാൾക്ക് നിങ്ങളുടെ അങ്ങേയറ്റം രഹസ്യമായി സൂക്ഷിക്കേണ്ട ചില ഡാറ്റകളുടെ ആക്‌സസ് ലഭിക്കുന്നു എന്നതാണ്. അതിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് ഇപ്പോൾ വിദഗ്‌ധർ നൽകുന്നത്.

ഹൈദരാബാദിലെ ഇന്റർനാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ (ഐഐഐടി) ഗവേഷകരാണ് ഇക്കാര്യം ആദ്യമായി ഉന്നയിച്ചത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്ന പാസ്‌വേഡ് മാനേജർമാരുടെ പ്രശ്‌നം എന്താണെന്ന് നമുക്ക് പരിശോധിക്കാം.

ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായ ഓട്ടോഫിൽ പാസ്‌വേഡ് ഫീച്ചറുമായി ബന്ധിപ്പിച്ചിരിക്കുന്ന 'ഓട്ടോസ്‌പിൽ' എന്ന അപകട സാധ്യതയെക്കുറിച്ച് ഗവേഷകർ സംസാരിച്ചു. വെബ് ബ്രൗസർ തുറക്കാതെ തന്നെ ഓട്ടോഫിൽ പാസ്‌വേഡ് പ്രവർത്തിക്കുന്ന ഒരു സംവിധാനം ഗൂഗിൾ സജ്ജീകരിച്ചിരിക്കുന്നു.

ഓട്ടോസ്‌പിൽ പ്രശ്‌നം പാസ്‌വേഡ് എവിടെ ഓട്ടോഫിൽ ചെയ്യണം എന്നതിനെക്കുറിച്ച് പാസ്‌വേഡ് മാനേജറിനെ ആശയക്കുഴപ്പത്തിലാക്കുന്നു, ഇവിടെയാണ് ആപ്പുകൾക്ക് അബദ്ധത്തിൽ പാസ്‌വേഡുകൾ ബേസ് ആപ്പിലേക്ക് ചോർത്താൻ കഴിയുകയെന്ന് ഗവേഷകർ ഈ റിപ്പോർട്ടിൽ ഉദ്ധരിക്കുന്നു.

ഏറ്റവും ആശങ്ക ഉണർത്തുന്ന വസ്‌തുത എന്തെന്നാൽ ഇപ്പോൾ നിലവിലുള്ള പല പ്രമുഖ പാസ്‌വേർഡ് മാനേജർ ആപ്പുകളെയും ഇവർ പഠനവിധേയമാക്കുകയും അവയൊക്കെ ഈ പ്രശ്‌നം കാണിക്കുന്നു എന്നതുമാണ്. നിലവിലെ സാഹചര്യത്തിൽ പരാമാവധി ഇത്തരം മൂന്നാം കക്ഷി ആപ്പുകൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് ഏറ്റവും ഉചിതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+