തലച്ചോറില്‍ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ്, മസ്കിന്റെ ആ സ്വപ്നം യാഥാര്‍ത്ഥ്യമായി, എന്താണ് ടെലപതി?
കാലിഫോര്‍ണിയ: മനുഷ്യന്റെ തലച്ചോറില്‍ ശസ്ത്രക്രിയയിലൂടെ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് ന്യൂറലിങ്ക്. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. തലച്ചോറില്‍ സ്ഥാപിക്കുന്ന സൂക്ഷ്മോപകരണമാണ് ഇംപ്ലാന്റ്. ഇതാണ് മനുഷ്യരില്‍ ാദ്യമായി ഉപയോഗിച്ചിരിക്കുന്നത്.
മനുഷ്യ മസ്തിഷ്കത്തെ കംപ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിച്ച കൊണ്ടുള്ള ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് എന്ന ആശയത്തിലൂന്നിനാണ് ന്യൂറലിങ്ക് പ്രവര്‍ത്തിക്കുന്നത്. ഒരുനാണയത്തിന്റെ വലിപ്പമുള്ള ചിപ്പ് റോബോട്ടിന്റെ ഹായത്തോടെ തലയോട്ടിയില്‍ ഘടിപ്പിച്ചിരിക്കുകയാണ്. ഇത് ന്യൂറ ലിങ്കിനും അതുപോലെ മസ്കിന്റെ മൂല്യം ഉയരാന്‍ സഹായിക്കും.

അതേസമയം ഒരു നാണയത്തിന്റെ വലിപ്പമാണ് ഈ ചിപ്പിനുള്ളത്. ഇതില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന ലോമയ വയറുകളുണ്ടാവും. ബാഹ്യ ഉപകരണങ്ങളെ ആവശ്യാനുസരം നിയന്ത്രിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ന്യൂറലിങ്ക്. അതേസമയം ശസ്ത്രക്രിയക്ക് വിധേയനായ രോഗി സുഖം പ്രാപിച്ച് വരികയാണ്. മറ്റ് പ്രശ്നങ്ങളൊന്നമില്ല.
പ്രാഥമിക ടെസ്റ്റുകളില്‍ നിന്ന് ചീപ്പ് പ്രവര്‍ത്തിച്ച് തുടങ്ങിയതായിട്ടാണ് ന്യൂറലിങ്ക് പറയുന്നു. യുഎസ്സ് അധികൃതര്‍ മസ്കിന്റെ ബ്രെയിന്‍ ചിപ്പ് സ്റ്റാര്‍ട്ടപ്പിന് യുഎസ് അനുമതി നല്‍കിയിരുന്നു. നേരത്തെ അമേരിക്കന്‍ ഫുഡ ആന്‍ഡ് ഡ്രഗ് അഡിമിനിസ്ട്രേഷനും ഒരു വര്‍ഷത്തിനുള്ളില്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്ന് അറയിച്ചിരുന്നു.
അതേസമയം ന്യൂറോലിങ്കിന്റെ ആദ്യത്തെ ഉല്‍പ്പന്നത്തെ ടെലിപതിയെന്നാണ് വിളിക്കുകയെന്ന് ഇലോണ്‍ മസ്ക് വ്യക്തമാക്കി. മസ്തിഷ്കത്തിന് എന്തെങ്കിലും പ്രശ്നം വന്നാല്‍ ഇവ ഗുണം ചെയ്യും. കാരണം ശരീരത്തിന്റെ തളര്‍ച്ച മൂലം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് തലച്ചോറിന്റെ നിര്‍ദേശം സ്വീകരിക്കുന്ന ഉപകരണത്തിലൂടെ അത് സാധിക്കും.
ഇതുവഴി പക്ഷാഘാതം, അന്ധത അടക്കമുള്ള ഗുരുതരമായ അവസ്ഥകളെ നേരിടാന്‍ ബ്രെയിന്‍ ചിപ്പിന് സാധിക്കും. നിങ്ങളുടെ ചിന്തയിലൂടെ ഫോണോ കമ്പ്യൂട്ടറോ നിയന്ത്രിക്കാനുമാകും. കാലിന്റെ ചലനം നഷ്ടപ്പെട്ടവര്‍ക്കാണ് തുടക്കത്തില്‍ ബ്രെയിന്‍ ഇംപ്ലാന്റ് ലഭിക്കുക.
കഴിഞ്ഞ ദിവസമാണ് ആദ്യമായി മനുഷ്യനില്‍ ന്യറലിങ്ക ഇംപ്ലാന്റ് നടത്തിയത്. തലച്ചോറില്‍ നിന്നുള്ള തരംഗങ്ങള്‍ പ്രാരംഭ ഫലമായി ലഭിക്കുന്നുണ്ടെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. മസ്കാണ് ന്യൂറോടെക്നോളജി കമ്പനിയുടെ സ്ഥാപകരില്‍ ഓള്. മസ്തിഷ്കവും കംപ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയാണ് ബ്രെയിന്‍ ചിപ്പിലൂടെ ന്യൂറലിങ്ക് ലക്ഷ്യമിടുന്നത്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗം തളര്‍ന്ന് പോയത് കൊണ്ട് എല്ലാം ഇല്ലാതാവില്ലെന്നും, അത്തരം ആളുകള്‍ സൂപ്പര്‍ ചാര്‍ജ് നല്‍കുക. പാര്‍ക്കിന്‍സണ്‍സ് പോലുള്ള ന്യൂറോളജിക്കല്‍ രോഗങ്ങള്‍ ചികിത്സിക്കുക എന്നിവയാണ് ചിപ്പിലൂടെ ലക്ഷ്യമിടുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications