എക്‌സ് വിറ്റഴിച്ച് ഇലോൺ മസ്‌ക്, അതും കുറഞ്ഞ വിലയ്ക്ക്; പക്ഷേ ട്വിസ്‌റ്റുണ്ട്, വാങ്ങിയത് സ്വന്തം കമ്പനി തന്നെ..
പ്രമുഖ മൈക്രോ ബ്ലോഗിങ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് വിറ്റതായി പ്രഖ്യാപിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. വിൽപ്പന എന്ന് പറയുന്നതിന് അപ്പുറം ഏറ്റെടുക്കൽ എന്ന് പറയുന്നതാവും കൂടുതൽ ഉചിതം. കാരണം മസ്‌കിന്റെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്‌റ്റാർട്ടപ്പ് കമ്പനിയായ എക്‌സ്എഐയാണ് 33 ബില്യൺ ഡോളർ മുടക്കി പഴയ ട്വിറ്ററിനെ ഏറ്റെടുത്തിരിക്കുന്നത്. മസ്‌ക് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഏറ്റെടുക്കലിന് പിന്നാലെ എഐയുടെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി എക്‌സിനെ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നാണ് മസ്‌ക് വ്യക്തമാക്കിയത്. 'എക്‌സ്‌എഐയുടെ വിപുലമായ എഐ ശേഷിയും വൈദഗ്ധ്യവും എക്‌സിന്റെ വ്യാപ്‌തിയും സംയോജിപ്പിച്ചുകൊണ്ട് പുതിയ സാധ്യതകൾ തുറക്കും" മസ്‌ക് തന്റെ സോഷ്യൽ നെറ്റ്‌വർക്കിലെ പോസ്‌റ്റിൽ പറഞ്ഞു.

നിലവിൽ 600 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് എക്‌സിന് ആഗോള തലത്തിലുള്ളത്. രണ്ട് വർഷം മുമ്പ് ആരംഭിച്ച എക്‌സ്എഐയുടെ ഭാവിയുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ഭാവി ഇഴചേർന്നിരിക്കുന്നുവെന്നാണ് മസ്‌ക് പറയുന്നത്. എക്‌സിന്റെ 12 കോടിയുടെ കടബാധ്യതകൾ കൂടി കുറച്ചുകൊണ്ടുള്ള ഇടപാടാണ് ഇതെന്നാണ് സൂചന.
'ഇന്ന് ഡാറ്റ, മോഡലുകൾ, കമ്പ്യൂട്ട്, വിതരണം, കഴിവുകൾ എന്നിവ സംയോജിപ്പിക്കുന്നതിനുള്ള നടപടി ഞങ്ങൾ ഔദ്യോഗികമായി സ്വീകരിക്കുന്നു. ഇത് ലോകത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, മനുഷ്യ പുരോഗതിയെ സജീവമായി ത്വരിതപ്പെടുത്തുന്ന ഒരു പ്ലാറ്റ്‌ഫോം നിർമ്മിക്കാൻ ഞങ്ങളെ അനുവദിക്കുകയും ചെയ്യും' മസ്‌ക് പ്രത്യാശ പ്രകടിപ്പിച്ചു.
2022 അവസാനത്തോടെയാണ് കമ്പനിയുടെ കടബാധ്യതകൾ കൂടി ഉൾപ്പെടുന്ന ഒരു ഇടപാടിലൂടെ 44 ബില്യൺ ഡോളറിന് ഇലോൺ മസ്‌ക് ട്വിറ്റർ അഥവാ ഇപ്പോഴത്തെ എക്‌സ് വാങ്ങിയത്. തൊട്ടടുത്ത വർഷം തന്നെ എക്‌സ്എഐ ആരംഭിക്കുകയും ചെയ്‌തു. ഈ സംരംഭത്തിന് ഉയർന്ന നിലവാരമുള്ള എൻവിഡിയ ചിപ്പുകൾക്കായി കോടിക്കണക്കിന് ഡോളറാണ് മസ്‌ക് ചിലവഴിച്ചത്.
ഫെബ്രുവരിയിൽ മസ്‌ക്, ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐക്ക് വേണ്ടി ഒരു കൺസോർഷ്യവുമായി 97.4 ബില്യൺ ഡോളറിന്റെ ബിഡ് നടത്തിയെങ്കിലും അത് നിരസിക്കപ്പെട്ടിരുന്നു. ഓപ്പൺഎഐ സ്‌റ്റാർട്ടപ്പ് വിൽപ്പനയ്ക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. 2015ൽ സിഇഒ സാം ആൾട്ട്മാനുമായി സഹകരിച്ച് മസ്‌ക് തന്നെയാണ് ഓപ്പൺഎഐ സ്ഥാപിച്ചത്, പിന്നീട് കമ്പനി വിടുകയായിരുന്നു.
ഇതോടെ ചാറ്റ്ജിപിടിയുമായി ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് മസ്‌കിന്റെ എക്‌സ്എഐ. കഴിഞ്ഞ മാസം അവരുടെ ചാറ്റ്ബോട്ടിന്റെ ഏറ്റവും പുതിയ പതിപ്പായ ഗ്രോക്ക് 3 പുറത്തിറക്കിയിരുന്നു. ചാറ്റ്ജിപിടി, ചൈനയുടെ ഡീപ് സീക്ക് എന്നിവ പോലുള്ള ഉത്പന്നങ്ങൾ മത്സരിക്കുന്ന മേഖലയിൽ ഇതിന് സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് മസ്‌ക് കരുതുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications