യുപിഐ ഇടപാടുകള്‍ നടത്തുന്നവരാണോ? ഇക്കാര്യങ്ങള്‍ ഇനി പണം അയക്കുമ്പോള്‍ ശ്രദ്ധിക്കണം
യുപിഐ ഇന്ന് പേമെന്റ് സംവിധാനത്തില്‍ ഏറ്റവും അവിഭാജ്യ ഘടകമാണ്. ഓരോ വര്‍ഷവും ഓണ്‍ലൈന്‍ ഇടപാടുകളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ഓണ്‍ലൈന്‍ തട്ടിപ്പുകളും വര്‍ധിക്കുന്നുണ്ട്. നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് എളുപ്പത്തില്‍ പണം അയക്കാന്‍ സാധിക്കുന്നു എന്നതാണ് യുപിഐയുടെ ഏറ്റവും വലിയ നേട്ടം.
ഡിജിറ്റല്‍ വാലറ്റ് എന്നൊരു വിശേഷണവും യുപിഐയ്ക്കുണ്ട്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുമായും വിവിധ ആപ്പുകളിലും യുപിഐ ബന്ധിപ്പിക്കാവുന്നതാണ്. അതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. 2016ലാണ് നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഇത്തരമൊരു കാര്യം ലോഞ്ച് ചെയ്തത്. ഇനി എന്തെല്ലാം കാര്യങ്ങള്‍ യുപിഐയില്‍ പണം അയക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം.

യുപിഐയുടെ ഏറ്റവും തടസ്സരഹിതമായ ഇടപാടുകളാണ് ഡിജിറ്റല്‍ ഇക്കോണമി എന്ന ആശയം തന്നെ ശക്തിപ്പെടുത്തിയത്. എന്നാല്‍ ഇതിനൊപ്പം തന്നെ സുരക്ഷാ പ്രശ്നങ്ങളും യുപിഐയ്ക്ക് മുന്നിലുണ്ട്. അക്കൗണ്ട് മാറി പണം അയക്കാനുള്ള സാധ്യത വരെ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് കൃത്യമായ സുരക്ഷാ ടിപ്പുകള്‍ നമ്മള് പാലിക്കേണ്ടതുണ്ട്.
അതിലൂടെ വീഴ്ച്ചയുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്. അഞ്ച് കാര്യങ്ങള്‍ ഇനി ഇടപാടുകള്‍ നടത്തുമ്പോള്‍ നമ്മള് പിന്തുടരേണ്ടതുണ്ട്. അതിലൂടെ ഏറ്റവും സുരക്ഷിതമായിട്ടാണ് നമ്മള് പണം അയക്കുന്നതെന്ന് ഉറപ്പിക്കാനും സാധിക്കും.
പണം അയക്കുന്നതിന് യുപിഐ പിന് വളരെ ആവശ്യമാണ്. നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം അയക്കാനുണ്ടെങ്കില്‍ മാത്രം പിന് നമ്പര്‍ ടൈപ് ചെയ്യുക. അല്ലാത്ത സന്ദര്‍ഭങ്ങളിലൊന്നും അത് ചെയ്യേണ്ട കാര്യമില്ല. നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം വരുന്നതിന് യുപിഐ പിന്നിന്റെ ആവശ്യമില്ല. ഇക്കാര്യം കൃത്യമായി ഓര്‍മയിലുണ്ടാവണം.
ആര് ചോദിച്ചാലും ഈ പിന് നമ്പര്‍ നല്‍കുകയും ചെയ്യരുത്. അതിലൂടെ ഇടപാടുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാണ്. നിങ്ങള്‍ക്ക് മാത്രം അറിയുന്ന ഏറ്റവും കടുപ്പമേറിയ കാര്യം തന്നെ പിന്നമ്പറായി നല്‍കാനും ശ്രമിക്കുക.
പണം അയക്കുകയാണെങ്കില്‍ ആദ്യം ആ വ്യക്തിയുടെ യുപിഐ ഐഡി പരിശോധിക്കുക. അത് ശരിയാണോ എന്ന് ഉറപ്പാക്കുക. അതിന് ശേഷം മാത്രം പണം അയക്കുക. നിങ്ങള്‍ക്ക് ലഭിച്ച യുപിഐ ഐഡിയും അതുപോലെ ഈ ഐഡിയും തമ്മില്‍ ഒത്തുചേരുന്നില്ലെങ്കില് പണം അയക്കാതിരിക്കുക. ഇങ്ങനെ ചെയ്താല്‍ പണം നഷ്ടപ്പെടാതിരിക്കാനുള്ള സാധ്യത വര്‍ധിക്കും.
യുപിഐയുടെ പിന്‍നമ്പര്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇത് യുപിഐയുടെ പിന് പേജില്‍ മാത്രമേ ടൈപ് ചെയ്യാന്‍ പാടുള്ളൂ. വേറെ എവിടെയും ഇത് ഉപയോഗിക്കരുത്. ആരുമായും ഇത് പങ്കുവെക്കുന്നില്ലെന്നും നിങ്ങള്‍ ഉറപ്പാക്കണം.
ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് യുപിഐയുടെ പേമെന്റ് നടത്താം. എന്നാല്‍ ഇത് പേമെന്റ് നടത്താന്‍ മാത്രമുള്ളതാണ്. പണം സ്വീകരിക്കാന്‍ ക്യൂആര്‍ സ്കാന്‍ ചെയ്ത് കൊണ്ട് സാധിക്കില്ല. ഇക്കാര്യം എപ്പോഴും ശ്രദ്ധയിലുണ്ടായിരിക്കണം. പണം ലഭിക്കണമെങ്കില്‍ നിങ്ങളുടെ യുപിഐ ഐഡി മറ്റൊരാളുമായി ഷെയര്‍ ചെയ്തിരിക്കണം.
ഏതെങ്കിലും അറിയാത്ത വ്യകക്തി നിങ്ങളോട് സ്ക്രീന്‍ ആപ്പോ, എസ്എംഎസ് ഫോര്‍വേര്‍ഡിംഗ് ആപ്പോ ഡൗണ്‍ലോഡ് ചെയ്യാന്‍ പറഞ്ഞാല്‍ അവഗണിക്കുക. എന്താണ് ആ ആപ്പിന്റെ ഉപയോഗം എന്ന് കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. സ്ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ യുപിഐ വിവരങ്ങള്‍ ചോര്‍ത്തുന്നവയാണ്. ഇത് ഓണ്‍ലൈന്‍ തട്ടിപ്പിനുള്ള സാധ്യത വര്‍ധിപ്പിക്കും. അതുകൊണ്ട് പൂര്‍ണമായും അവ അവഗണിക്കുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications