Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങ് എസ്23യ്ക്ക് കിടിലൻ ഓഫർ, ഗൂഗിൾ പിക്‌സൽ 8നും കുറഞ്ഞവില; ഫ്ലിപ്‌കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് ഇതാ

ഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി ഒന്നാകെ കാത്തിരിക്കുന്ന സമയമാണ് ഈ സെപ്റ്റംബർ അവസാനം. ധാരാളം ഓഫറുകളുമായി മുൻനിര കമ്പനികൾ രംഗത്ത് വരുന്ന സമയമാണിത്. ഇന്ത്യയൊട്ടാകെ ഉത്സവ സീസൺ ആകയാൽ അതിനെ മുതലെടുത്ത് കൊണ്ട് വിൽപ്പന ചടുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനികൾ ഇറങ്ങി പുറപ്പെടുന്നത്. അക്കൂട്ടത്തിൽ ഫ്ലിപ്‍കാർട്ടുമുണ്ട്. നിരവധി ഓഫറുകളാണ് കമ്പനി ലഭ്യമാക്കിയിരിക്കുന്നത്.

അവരുടെ ഉത്സവ സീസൺ കച്ചവടമായ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സ്‍മാർട്ട്ഫോണുകൾ, മറ്റ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ, ഫാഷൻ വെയറുകൾ എന്നിങ്ങനെ സകല മാന മേഖലയിലും ഓഫർ തരംഗമാണ് ഈ സമയത്ത് ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ ഈ കാലയളവിനായി കാത്തിരിക്കുന്ന ആളുകളും ചുരുക്കമല്ല.

filpkartbigbilliondays2024

നിങ്ങളൊരു മുൻനിര സ്‍മാർട്ട് ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് സുവർണാവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. പല കമ്പനികളുടെയും മുൻനിര, പ്രീമിയം മോഡലുകൾ ഉൾപ്പെടെ കുറഞ്ഞ വിലയിൽ ആകർഷകമായ ഓഫറുകളോടെ ലഭ്യമാവും എന്നതാണ് ബിഗ് ബില്യൺ ഡേയ്‌സ് സമയത്തെ പ്രത്യേകത.

ഗ്യാലക്‌സി എസ്23, ഗൂഗിൾ പിക്‌സൽ 8 ഓഫറുകൾ

ഫ്ലിപ്‍കാർട്ട് മൊബൈൽ ആപ്ലിക്കേഷനിൽ ഏതൊക്കെ ഫോണുകൾക്ക് ഓഫറുകൾ ലഭ്യമാവും എന്നതിനെ കുറിച്ചൊരു റ്റീസർ അടുത്തിടെ പ്രത്യേക്ഷപ്പെട്ടിരുന്നു. ഇ-കൊമേഴ്‌സ് ഭീമൻ കിഴിവിൽ ലഭ്യമാകുന്ന ചില സ്മാർട്ട്‌ഫോണുകളുടെ ഓൺ-സെയിൽ വിലകൾ ഇതിൽ സൂചിപ്പിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. 8 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്‌റ്റോറേജുമുള്ള ഗൂഗിൾ പിക്‌സൽ 8, നിലവിൽ 75,999 രൂപയ്ക്ക് വിൽക്കുന്നതാണ്, ഓഫർ സമയത്ത് വില കുത്തനെ ഇടിയും.

ഈ ഫോണിന്റെ വില 40,000 രൂപയിൽ നിന്നും താഴേക്ക് പോവുമെന്നാണ് ലഭ്യമായ വിവരം. അങ്ങനെയെങ്കിൽ ഇതിന് ഏകദേശം നാൽപത് ശതമാനം വിലക്കുറവ് കിട്ടുമെന്ന് കരുതാം. ഗൂഗിളിന്റെ മികച്ച ഫോണുകളിൽ ഒന്നാണിതെന്ന് പ്രത്യേകം ഓർക്കണം.ഇതിനായി ബിഗ് ബില്യൺ ഡേയ്‌സ് ഓഫർ വരെ കാത്തിരിക്കണം എന്ന് മാത്രം.

ഓഫർ ലഭ്യമാവുന്ന മറ്റൊരു പ്രമുഖ മോഡൽ സാംസങിന്റെ ഗ്യാലക്‌സി എസ്23 മോഡലാണ്. 8ജിബി റാമും 128ജിബി ഇൻബിൽറ്റ് സ്‌റ്റോറേജുമുള്ള സാംസങ് ഗ്യാലക്‌സി എസ്23, സാധാരണയായി ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ 89,999 രൂപയ്ക്കാണ് വിറ്റിരുന്നത്, എന്നാൽ പുതിയ വില 40,000 രൂപയിൽ താഴെയായിരിക്കും. എങ്കിലും രണ്ട് സ്‌മാർട്ട്ഫോണുകളുടെയും അന്തിമ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കൂടാതെ, സാംസങ് ഗ്യാലക്‌സി എസ് 23 എഫ്ഇ അടിസ്ഥാന മോഡലിനും വില കുറയും. സാധാരണയായി വെബ്‌സൈറ്റിൽ ഈ ഫോൺ വിൽക്കുന്നത് 79,999 രൂപയ്ക്കാണ്. എന്നാൽ ഓഫർ സമയത്ത് ഇത് കേവലം 30,000 രൂപയ്ക്ക് താഴെ വിലയിൽ ലഭ്യമാകുമെന്ന് ടീസറിൽ വ്യക്തമാക്കുന്നു. പോകോ എക്‌സ്6 പ്രോ 5ജി 20,000 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാകുമെന്ന് പറയുന്നു.

ഇവ കൂടാതെ സ്‍മാർട്ട് ടിവികൾ, വാഷിംഗ് മെഷീനുകൾ, എസികൾ എന്നിങ്ങനെ ഒട്ടുമിക്ക ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കും 60 ശതമാനം വരെ വിലക്കുറവ് ഉണ്ടവുമെന്നതാണ് ഈ സെയിലിന്റെ മറ്റൊരു സവിശേഷത. അതുകൊണ്ട് തന്നെയാണ് രാജ്യമെമ്പാടുമുള്ള ആളുകൾ ഈ സെയിലിനെ പ്രതീക്ഷയോടെ നോക്കി കാണുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+