ഐഫോണ്‍ 13 എന്തൊരു വിലക്കുറവ്, 39749 രൂപയ്ക്ക് വാങ്ങാന്‍; വേഗം ഫ്ളിപ്പ്കാര്‍ട്ടിലേക്ക് വിട്ടോ
ന്യൂഡല്‍ഹി: ആപ്പിള്‍ ഇപ്പോള്‍ ഡിസ്കൗണ്ടുകളുടെ വന്‍ മേളയുമായി രംഗത്തുണ്ട്. ആപ്പിള്‍ ഐഫോണിന്റെ വിവിധ മോഡലുകള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും വലിയ വിലക്കുറവുണ്ട്. ഇപ്പോഴിതാ ഐഫോണുകളിലെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ ഐഫോണ്‍ 13ന് വലിയ വില കുറഞ്ഞിരിക്കുകയാണ്.
ഐഫോണ്‍ പതിമൂന്നിന് ഇപ്പോള്‍ ഏറെ പ്രത്യേകതകള്‍ ഉണ്ട്. കാരണം ഈ സൂപ്പര്‍ മോഡല്‍ ഫോണ്‍ ആപ്പിള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. ആപ്പിളിന്റെ വെബ്സൈറ്റില്‍ ഇവ ലഭ്യമാവില്ല. എന്നാല്‍ ഫ്ളിപ്പ്കാര്‍ട്ടിലും ആമസോണിലുമെല്ലാം ഈ ഐഫോണ്‍ വാങ്ങാന്‍ സാധിക്കും. അതുകൊണ്ട് ഐഫോണ്‍ പ്രേമികള്‍ നിരാശരാവേണ്ട കാര്യമില്ല.

ഫ്ളിപ്പ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്സ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഐഫോണ്‍ പതിമൂന്നിന് മെഗാ ഡിസ്കൗണ്ട് ലഭിക്കുക. നിലവില്‍ 40999 രൂപയാണ് ഡിസ്കൗണ്ടില്ലാതെ ഈ ഫോണിന്റെ വില. ഡിസ്കൗണ്ട് വരുന്നതോടെ 39749 രൂപയ്ക്ക് ഈ ഫ്ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങാന്‍ സാധിക്കും.
നിങ്ങളുടെ കൈവശമുള്ള ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്താല്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ 13 സ്വന്തമാക്കാന്‍ സാധിക്കും. അതേസമയം ചിലര്‍ക്ക് ആപ്പിള്‍ പിന്‍വലിച്ച ഫോണ്‍ വാങ്ങുന്നതിനോട് താല്പര്യമുണ്ടാവില്ല. പക്ഷേ സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകളുടെ കാര്യത്തില്‍ അടക്കം ആശങ്കപ്പെടേണ്ട കാര്യമില്ല. അതെല്ലാം കൃത്യമായി തന്നെ ലഭിക്കും.
ഐഫോണ്‍ പതിമൂന്ന് എന്തുകൊണ്ട് വാങ്ങണമെന്നതിന് അതിന്റെ ഫീച്ചറുകള്‍ തന്നെയാണ് പ്രധാന കാരണം. പിന്നെ കുറഞ്ഞ വിലയുമാണ്. പക്ഷേ ഐഫോണ്‍ പതിമൂന്നും പതിനാലും തമ്മില്‍ ഫീച്ചറുകളുടെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. പക്ഷേ ഐഫോണ്‍ പതിനാല് വാങ്ങാന്‍ പതിനായിരം രൂപ കൂടുതലായി നല്‍കേണ്ടി വരും. അതുകൊണ്ട് ഐഫോണ്‍ 13 തന്നെ വാങ്ങുന്നതാണ് നല്ലത്.
40000 രൂപയ്ക്കുള്ളില്‍ ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കുന്നതിലൂടെ പോക്കറ്റ് കീറുകയുമില്ല. ബജറ്റ് ഫോണിന്റെ വില മാത്രമാണ് ഇതിനുള്ളത്. ഐഫോണ്‍ പതിനാലിന്റെ എല്ലാ ഫീച്ചറുകളും പതിമൂന്നിലുണ്ട്. അതുകൊണ്ട് പതിനായിരം രൂപ അധികമായി വെറുതെ ചെലവിടേണ്ടതില്ല.
അതേസമയം ഐഫോണ്‍ പതിനഞ്ചാണ് നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ 15000 രൂപ അധികമായി നല്‍കേണ്ടി വരും. പക്ഷേ ഐഫോണ്‍ പതിമൂന്നില്‍ ഉള്ളതിനേക്കാള്‍ വലിയ ഫീച്ചറുകള്‍ ഈ ഫോണിലുണ്ട്. അതുകൊണ്ട് 15000 അധികം കൊടുത്താലും നഷ്ടമില്ല.
ഐഫോണ്‍ പതിമൂന്ന് ആപ്പിള്‍ പിന്‍വലിച്ചു എന്നത് വലിയ കാര്യമല്ല. ആപ്പിള്‍ സ്റ്റോറുകളില്‍ മാത്രം ഇവ ലഭ്യമാകില്ല എന്നേയുള്ളൂ. പക്ഷേ ആപ്പിള്‍ എല്ലാ വാറന്റികളും ഈ ഫോണിന് നല്‍കുന്നുണ്ട്. ആപ്പിള്‍ കെയര്‍ പ്ലസ് അധിക വാറന്റി രണ്ട് വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് സ്വന്തമാക്കാം. മൂന്ന് വര്‍ഷം വരെ സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകളും ലഭിക്കും.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications