Get Updates
Get notified of breaking news, exclusive insights, and must-see stories!

15 മിനുട്ട് കൊണ്ട് സാധനങ്ങള്‍ വീട്ടിലെത്തും, ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സര്‍വീസ് എവിടെയെല്ലാം ലഭ്യമാകും?

ഇന്ത്യയില്‍ ഇ കൊമേഴ്‌സ് മേഖലയില്‍ നിരവധി വമ്പന്‍മാരുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് പ്രിയപ്പെട്ടത് ഫ്‌ളിപ്പ്കാര്‍ട്ടായിരിക്കും. എന്തായാലും പുത്തനൊരു മേഖലയിലേക്ക് ചുവടുവെക്കാന്‍ പോവുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട്. ക്വിക് കൊമേഴ്‌സ് മേഖലയിലേക്ക് ഫ്‌ളിപ്പ്കാര്‍ട്ട് കാലുവെക്കാന്‍ പോകുന്നത്. എന്‍ട്രാക്കറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സുപ്രധാന നഗരങ്ങളില്‍ ഡാര്‍ക് സ്റ്റോറുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പോലുള്ള സര്‍വീസുകളാണ് ഫ്‌ളിപ്പ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ മൂന്ന് നഗരങ്ങളിലാണ് ഇവ ലഭ്യമാകുക. ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിലാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഈ സര്‍വീസ് ലോഞ്ച് ചെയ്യുന്നത്.

flipkart-quick-delivery-service

അതേസമയം പല അതിവേഗ ഡെലിവെറി സര്‍വീസുകളും ഇതോടെ പ്രതിസന്ധിയിലാവുമെന്ന് ഉറപ്പാണ്. വെറും പതിനഞ്ച് മിനുട്ടിനുള്ളില്‍ ഡെലിവെറികള്‍ ഫ്‌ളിപ്പ്കാര്‍ട്ട് അവരുടെ പുതിയ സേവനത്തിലൂടെ നല്‍കും. ഈ മൂന്ന് നഗരങ്ങളില്‍ മാത്രമല്ല, അടുത്ത ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും.

ഒരു ഡസനില്‍ അധികം നഗരങ്ങള്‍ ഇതിനായി ഫ്‌ളിപ്പ്കാര്‍ട്ട് പരിഗണിക്കുന്നുണ്ട്. കേരളത്തിലെ നഗരങ്ങള്‍ അടക്കം ഫ്‌ളിപ്പ്കാര്‍ട്ട് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. പക്ഷേ ഈ സര്‍വീസ് വേഗത്തില്‍ വ്യാപിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് ഇവ കേരളത്തിലും ലോഞ്ച് ചെയ്യാന്‍ സാധ്യത ഏറെയാണ്. നിലവില്‍ വന്‍ നഗരങ്ങള്‍ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം.

അതേസമയം ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ക്വിക് കൊമേഴ്‌സ് കൃത്യമായ മുന്നൊരുക്കം നടത്തിയുള്ള തന്ത്രപരമായ നീക്കമാണ്. അടുത്തിടെ ഫ്‌ളിപ്പ്കാര്‍ട്ട് ലോഞ്ച് ചെയ്തതും ഇതുമായി ബന്ധപ്പെട്ട ഒരു സര്‍വീസായിരുന്നു. ഒാര്‍ഡര്‍ ചെയ്യുന്ന അതേ ദിവസം തന്നെ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ഡെലിവെറി സര്‍വീസാണിത്. ഇരുപത് നഗരങ്ങളില്‍ ഈ സേവനങ്ങള്‍ ലഭ്യമാവും.

വാലന്റൈന്‍സ് ദിനത്തില്‍ പൂക്കളും കേക്കുകളുമെല്ലാം ഇത്തരം ഫ്‌ളിപ്പ്കാര്‍ട്ട് ഡെലിവെറി ചെയ്തിരുന്നു. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് കാറ്റഗറിക്കാണ് കൂടുതല്‍ ശ്രദ്ധ കമ്പനി നല്‍കുന്നത്. അവശ്യ സാധനങ്ങള്‍, നിത്യോപയോഗ വസ്തുക്കള്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍, പോലുള്ള മേഖലയെല്ലാം ഇതില്‍ വരും.

ക്വിക് കൊമേഴ്‌സിലെ വമ്പന്‍മാരായ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട്, സെപ്‌റ്റോ പോലുള്ളവ അവരുടെ മാര്‍ക്കറ്റ് വിപുലീകരിച്ച് കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ഇടങ്ങളിലേക്ക് ഇവര്‍ വ്യാപിപ്പിക്കുന്ന സമയത്താണ് ഫ്‌ളിപ്പ്കാര്‍ട്ട് ഈ സര്‍വീസ് ലോഞ്ച് ചെയ്യുന്നത്. ഇവരുമായിട്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇനി മത്സരിക്കുക.

ഈ മൂന്ന് കമ്പനികളുടെ സര്‍വീസുകളും വലിയ തോതില്‍ വളര്‍ച്ച നേടിയിട്ടുണ്ട്. നിത്യേന ബ്ലിങ്കിറ്റിന് ആറ് ലക്ഷം ഓര്‍ഡറുകളാണ് ലഭിക്കുക. സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് അഞ്ച് ലക്ഷവും, സെപ്‌റ്റോയ്ക്ക് മൂന്ന് ലക്ഷം ഓര്‍ഡറുകളുമാണ് ലഭിക്കുന്നത്. ബ്ലിങ്കിറ്റിന്റെ ശരാശരി വരുമാനം പന്ത്രണ്ടായിരം കോടിയാണ്. സ്വിഗ്ഗിയുടേത് 8000 മുതല്‍ 8500 കോടിയാണ്. സെപ്‌റ്റോയ്ക്കിത് ഏഴായിരം കോടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+