Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിള്‍ പേയും ഫോണ്‍ പേയും പൂട്ടേണ്ടി വരുമോ? ഫ്‌ളിപ്പ്കാര്‍ട്ടിന്റെ യുപിഐ എത്തി; ഉപയോഗിക്കാം ഇങ്ങനെ

ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കുമെല്ലാം ഭീഷണിയായി പുത്തനൊരു യുപിഐ. ഫ്‌ളിപ്പ്കാര്‍ട്ടാണ് സ്വന്തമായി യുനൈനറ്റഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് പുറത്തിറക്കിയത്. ഇനി മുതല്‍ ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ പേമെന്റുകള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങുമ്പോഴോ, ഇനി ആപ്പിന് പുറത്തുള്ള പേമെന്റുകള്‍ക്കോ ഇവ ഉപയോഗിക്കാം.

രാജ്യത്തെ ഏറ്റവും വലിയ ഇകൊമേഴ്‌സ് സംവിധാനമായ ഫ്‌ളിപ്പ്കാര്‍ട്ട് തന്നെ യുപിഐ സംവിധാനവുമായി വരുമ്പോള്‍ അത് മറ്റ് യുപിഐ ആപ്പുകളെ ശരിക്കും ബാധിക്കുമെന്ന് ഉറപ്പാണ്. നിരവധി പേര്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഈ സേവനം ഉപയോഗിക്കാനും സാധ്യതയുണ്ട്.

flipkart-launch-upi-payment

അതേസമയം ആക്‌സിസ് ബാങ്കുമായി ചേര്‍ന്നാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഈ സേവനം ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കുന്നത്. തുടക്കത്തില്‍ ഇത് ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കാണ് ലഭ്യമാവുകയെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇത്തരമൊരു സേവനം അവതരിപ്പിച്ചത്.

പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ, ആമസോണ്‍ പേ എന്നിവയെല്ലാം ഫ്‌ളിപ്പ്കാര്‍ട്ടിലെ ഉപയോക്താക്കള്‍ പേമെന്റിനായി ഉപയോഗിക്കുന്ന ആപ്പുകളാണ്. ഇവയിലേക്ക് എല്ലാം പോയി പേമെന്റ് നടത്തേണ്ട ആവശ്യം ഇനി ഫ്‌ളിപ്പ്കാര്‍ട്ടിലെ യൂസര്‍മാര്‍ക്കുണ്ടാവില്ല. അവര്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് തന്നെ യുപഐ പേമെന്റ് നടത്താം.

അതേസമയം ഫ്‌ളിപ്പ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലേസില്‍ 50 കോടി യൂസര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 14 ലക്ഷം സെല്ലര്‍മാരും ഇതിലുണ്ട്. ഇവ ഉപയോഗിക്കാനുള്ള രീതിയും ഫ്‌ളിപ്പ്കാര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആപ്പില്‍ ഒരു യുപിഐ ഐഡി ഉണ്ടാക്കാന്‍ സാധിക്കും. ഇത് നമ്മള്‍ വ്യാപാരികള്‍ക്കായി നല്‍കുന്ന തുകയായും, വ്യക്തിപരമായുള്ള ഇടപാടായും ഇതില്‍ പേമെന്റ് നടത്താം.

വേണ്ട ബില്ലുകള്‍ ഇതില്‍ തന്നെ അടയ്ക്കാന്‍ സാധിക്കും. അതായത് മറ്റൊരു ആപ്പിലേക്ക് പോയി പേമെന്റ് നടത്തേണ്ട ആവശ്യം ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഈ സേവനത്തില്‍ ഇല്ല. അതുകൊണ്ട് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള ആപ്പുകളെ ആശ്രയിക്കേണ്ടതായും വരില്ല.

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ യുപിഐ ലോഞ്ച് ഉറപ്പായും ഗൂഗിള്‍ പേ അടക്കമുള്ള പേമെന്റ് ആപ്പുകളെ ബാധിക്കുമെന്ന് ഉറപ്പാണ്. ഇത് ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രൂപ്പ് കമ്പനികളുടെ ഇന്‍ ഹൗസ് സേവനമാണ്. ഫ്‌ളിപ്പ്കാര്‍ട്ടിനെ കൂടാതെ മിന്ത്ര, ഫ്‌ളിപ്പ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ്, ക്ലിയര്‍ ട്രിപ്പ് എന്നിവയില്‍ എല്ലാം ഈ സേവനം ലഭ്യമാവും.

ആക്‌സിസ് ബാങ്ക് യുപിഐ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫ്‌ളിപ്പ്കാര്‍ട്ടുമായി കൈകോര്‍ത്തത്. ഇരുവരും ചേര്‍ന്നുള്ള ക്രെഡിറ്റ് കാര്‍ഡ് സേവനം വലിയ ഹിറ്റായിരുന്നു. ഇതും ആ നിരയിലേക്ക് എത്തുമെന്നാണ് ആക്‌സിസ് ബാങ്ക് കാര്‍ഡസ് ആന്‍ഡ് പേമെന്റ്‌സ് പ്രസിഡന്റ് സഞ്ജീവ് മോഗോ പ്രത്യാശ പ്രകടിപ്പിച്ചത്. സൊമാറ്റോ അടുത്തിടെ യുപിഐ സര്‍വീസുകള്‍ ലോഞ്ച് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+